Movlog

Faith

സൈനികൻ പങ്കു വെച്ച ചിത്രം നൊമ്പരം ആകുന്നു

വളരെ ഏറെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നിറഞ്ഞ ജീവിതമാണ് പട്ടാളക്കാരുടേത്. വീട്ടിലിരുന്നു ടി വി യിൽ പട്ടാളക്കാരന്റെ സിനിമ കാണുമ്പോഴും ക്രിക്കറ്റ് കാണുമ്പോഴും ഉണരുന്ന ദേശ ഭക്തി അല്ല യഥാർത്ഥ രാജ്യ സ്നേഹ. സുഖങ്ങങ്ങളും സൗകര്യങ്ങളും കുടുംബത്തെയും ഉപേക്ഷിച്ചു രാജ്യത്തിനെ സേവിക്കാൻ വേണ്ടി ഭക്ഷണവും വെള്ളവും പോലും കുടിക്കാതെ ചുട്ടു പൊള്ളുന്ന വെയിലത്തും വിറയ്ക്കുന്ന മഞ്ഞിലും സേവനം അനുഷ്ഠിക്കുന്നവർ ആണ് യഥാർത്ഥ രാജ്യ സ്‌നേഹി.

മുന്നിൽ മരണം കണ്ടു കൊണ്ട് ജീവിക്കാനും, അസുഖം ഉണ്ടായാലും റൈഫിലിന്റെയും മറ്റു അമിനേഷൻസിന്റെയും ഭാരം പേറി കാടുകളിലും മറ്റും വസിക്കാനും എത്ര ലക്ഷം കിട്ടിയാലും തയ്യാർ ആവില്ല ആരും. സ്വാർത്ഥ താല്പര്യങ്ങൾ ഇല്ലാതെ രാജ്യത്തിന് വേണ്ടി പോരാടാൻ കഴിയുന്ന ധീരന്മാർക്കു പറഞ്ഞിട്ടുള്ളതാണ് പട്ടാള ജീവിതം. അത് ഒരു ജോലിയല്ല. സേവനം ആണ്. നിങ്ങളുടെ ഓരോരുത്തരുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്ന ജവാന്മാരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

മരണം മുന്നിൽ കണ്ടു കൊണ്ടും സൈനികൻ ആകണം എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുന്ന രാജ്യ സ്നേഹികൾക്ക് കൊടുക്കണം ഒരു വലിയ സല്യൂട്ട്. സിനിമക്കാരെയും കായിക താരങ്ങളെയും നെഞ്ചിലേറ്റി നടക്കുന്നവർ ഒരിക്കൽ പോലും നമ്മുടെ നാടിന്റെ അതിർത്തി കാക്കുന്ന പട്ടാളക്കാരെ കുറിച്ച് ഓർക്കാറില്ല. നാടിനായി ഓരോ പട്ടാളക്കാരും ചെയ്യുന്ന ത്യാഗങ്ങൾ കുറിച്ച് ആരും ചിന്തിക്കാറില്ല. കഠിനാധ്വാനവും ആത്മസമർപ്പണവും ദൃഢനിശ്ചയവും ഉള്ള ദേശസ്നേഹികൾ മാത്രമാണ് പട്ടാളക്കാർ ആവുന്നത്.

രാജ്യ സ്നേഹവും ത്യാഗവുമാണ് ഒരു പട്ടാളക്കാരന്റെ ജീവിതത്തിലെ വേദവാക്യം. നമ്മുടെ രാജ്യത്തിലെ ജനങ്ങൾ സുരക്ഷിതമായി ഉറങ്ങുന്നത് അങ്ങ് അതിർത്തിയിലെ പട്ടാളക്കാർ ഉറങ്ങാതെ നമുക്ക് കാവലിരിക്കുന്നത് കൊണ്ടാണ്. ആ ധൈര്യവും ആത്മവിശ്വാസവും തന്നെയാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്. എന്നാൽ അവരെക്കുറിച്ച് ഓർക്കുന്ന എത്ര പേരുണ്ടാകും. രാജ്യത്തിനു വേണ്ടി സ്വന്തം ജീവൻ ത്യജിക്കാൻ ആയി വീട് വിട്ടു അവർ ഇറങ്ങുമ്പോൾ ആ വാതിലിനപ്പുറത്തെ അവർ തിരിച്ചെത്തുന്നതുവരെ പ്രാർത്ഥനയും ഓർമ്മകളും വിഷമവും പേറി കഴിയുന്നവർ ഉണ്ട്.

അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ഒരു അടിക്കുറിപ്പ് പോലുമില്ലാതെ ആയിരം വാക്കുകൾ ആണ് ആ ചിത്രം നമുക്ക് പകർന്നു നൽകുന്നത്. പട്ടാളക്കാരനായ മകൻ പോകുന്നത് കണ്ടു നിൽക്കാനാവാതെ വീടിനപ്പുറത്ത് കണ്ണീർ തുടച്ചു നിൽക്കുന്ന അമ്മയുടെ ഫോട്ടോ കാണുന്നവരിൽ നൊമ്പരം ആയി മാറുകയാണ്.

ലെഫ്റ്റനന്റ് ജനറൽ സതീഷ് ദുവയാണ് സോഷ്യൽ മീഡിയ വഴി ഈ ചിത്രം പങ്കു വെച്ചത്. അടഞ്ഞു കിടക്കുന്ന ഗേറ്റിന് പിന്നിൽ കണ്ണീർ തുടച്ചു കൊണ്ട് നിൽക്കുന്ന അമ്മയും മറുപുറത്ത് തന്റെ കർമ്മ ഭൂമിയിലേക്ക് യാത്രയാകുന്ന മകനെയും കാണാം. തന്റെ അമ്മയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമ്മകളാണ് അദ്ദേഹം ഈ ചിത്രത്തിലൂടെ പങ്കുവയ്ക്കുന്നത്. മൂന്നു ദശാബ്ദങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന് അമ്മയെ നഷ്ടപ്പെട്ടു.

ഇന്ന് എല്ലാ സൈനികരുടെ അമ്മമാരിലും അദ്ദേഹം സ്വന്തം അമ്മയെ കാണുന്നു എന്നാണ് ഈ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്. അമ്മയ്ക്ക് എന്റെ ബിഗ് സല്യൂട്ട് എന്നും അദ്ദേഹം പങ്കുവെച്ചു. മാതൃദിനത്തിൽ സൈനികൻ പങ്കുവച്ച ഈ ഫോട്ടോയും കുറിപ്പും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top