Movlog

Kerala

കാവ്യയെ സ്വന്തമാക്കാൻ വേണ്ടി ഇതുവരെ എടുത്തത് 60 ലക്ഷം രൂപയുടെ ലോട്ടറി ! ഇതുപോലെ കാവ്യയ്ക്ക് പിന്നാലെ അലഞ്ഞ ഒരു ആൾ വേറെ കാണില്ല – പ്രകാശന്റെ കഥ വൈറൽ ആകുന്നു

1991ൽ “പൂക്കാലം വരവായി” എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലെത്തിയ താരമാണ് കാവ്യ മാധവൻ. സ്വന്തം വീട്ടിലെ ഒരു കുട്ടിയെന്ന പോലെ മലയാളികൾക്ക് പ്രിയപ്പെട്ടവൾ ആണ് കാവ്യ. “അഴകിയ രാവണൻ”, “ഒരാൾ മാത്രം”, “ഇരട്ടക്കുട്ടികളുടെ അച്ഛൻ”, “കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് ” തുടങ്ങി നിരവധി സിനിമകളിൽ ബാലതാരമായി തിളങ്ങിയിട്ടുള്ള കാവ്യ, ലാൽ ജോസ് സംവിധാനം ചെയ്ത “ചന്ദ്രനുദിക്കുന്ന ദിക്കിൽ” എന്ന ചിത്രത്തിലൂടെ ആണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് നായികയായി കാവ്യാമാധവൻ മലയാള സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്.

മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള കാവ്യാമാധവൻ നിരവധി സിനിമകളിൽ നായികയായി തിളങ്ങിയിട്ടുണ്ട്. “പെരുമഴക്കാലം”, “ഗദ്ദാമ” എന്നീ ചിത്രങ്ങളിലെ അവിസ്മരണീയമായ പ്രകടനത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരം രണ്ടു തവണ കരസ്ഥമാക്കിയിട്ടുണ്ട് താരം. മലയാള സിനിമയിലെ ഭാഗ്യ ജോഡികൾ ആയിരുന്നു ദിലീപും കാവ്യയും.

ഇവർ ഒന്നിച്ചിരുന്ന ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു. “ചന്ദ്രനുദിക്കുന്ന ദിക്കിൽ”, “ദോസ്ത്”, “തെങ്കാശിപ്പട്ടണം”, “ഡാർലിംഗ് ഡാർലിംഗ്”, “മീശ മാധവൻ”, “കൊച്ചി രാജാവ്”, “തിളക്കം” തുടങ്ങി നിരവധി ചിത്രങ്ങളിലാണ് ഇവർ ഒരുമിച്ചത്. തന്റെ ആദ്യ സിനിമയിലെ നായകൻ തന്നെ കാവ്യയുടെ ജീവിതത്തിലെ നായകൻ ആവുകയായിരുന്നു. ആദ്യ വിവാഹം വേർപെടുത്തിയതിന് ശേഷം ജനപ്രിയ നടൻ ദിലീപിനെ ആണ് കാവ്യ വിവാഹം കഴിച്ചത്. ഇവരുടെ വിവാഹം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. കാവ്യയുമായുള്ള ദിലീപിന്റെ ബന്ധം ആണ് മഞ്ജു വാര്യരുമായുള്ള വിവാഹ മോചനത്തിന് കാരണമായത് എന്ന രീതിയിൽ ഒരുപാട് വാർത്തകൾ പ്രചരിച്ചിരുന്നു.

എന്നാൽ വിമർശനങ്ങളെയും വിവാദങ്ങളെയും തള്ളിക്കളഞ്ഞു കൊണ്ട് സന്തോഷകരമായ കുടുംബ ജീവിതമാണ് ഇവർ നയിക്കുന്നത്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും പൂർണമായും വിട്ടു നിൽക്കുകയാണ് കാവ്യ. ഇവർക്ക് ഒരു മകളുണ്ട്, മഹാലക്ഷ്മി. സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ല കാവ്യ. എങ്കിലും വളരെ അപൂർവമായി താരത്തിന്റെയും മകൾ മഹാലക്ഷ്മിയുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. നിമിഷനേരം കൊണ്ട് തന്നെ അത് വൈറൽ ആകാറുമുണ്ട്.

അടുത്തിടെ മീനാക്ഷിക്കൊപ്പം ഓണം ആഘോഷിക്കുന്ന മഹാലക്ഷ്മിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ കാവ്യയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന ഒരു ആരാധകന്റെ കഥ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. നീണ്ട മുടിയും വിടർന്ന കണ്ണുകളും ശാലീന സൗന്ദര്യവും കൊണ്ട് ഒരു കാലത്ത് യുവാക്കളുടെ എല്ലാം ഹൃദയം കീഴടക്കിയ താരമായിരുന്നു കാവ്യ. കണ്ണൂർ സ്വദേശി ആയ പ്രകാശനും ഇതുപോലെ കാവ്യയുടെ കടുത്ത ആരാധകനായിരുന്നു. കാവ്യയെ വിവാഹം കഴിക്കുവാൻ ആയി ഒരുപാട് അമ്പലങ്ങളിൽ വഴിപാടുകൾ നേർന്നിരുന്നു പ്രകാശൻ.

അതിനോടൊപ്പം തന്നെ ലോട്ടറി ടിക്കറ്റും എടുക്കുമായിരുന്നു. ലോട്ടറി അടിച്ചു പണക്കാരനായി കാവ്യയെ വിവാഹം കഴിക്കാൻ ആയിരുന്നു പ്രകാശന്റെ ആഗ്രഹം. 16 വർഷം കൊണ്ട് 60 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ ആണ് പ്രകാശൻ എടുത്തിട്ടുള്ളത്. എന്നാലും ഒരെണ്ണം പോലും അടിച്ചിട്ടില്ല. പ്രകാശിന്റെയും കാവ്യയുടെയും ഫോട്ടോ ഒന്നിച്ച് വീടിനു മുന്നിൽ തൂക്കിയിടുകയും ചെയ്തിട്ടുണ്ട്. ഇതോടെ നാട്ടുകാർ ഒന്നടങ്കം പ്രകാശനെ പരിഹസിക്കാൻ തുടങ്ങി. കാവ്യയോടുള്ള പ്രകാശന്റെ ആരാധന നാട്ടിലെങ്ങും പാട്ടാണ്.

അതുകൊണ്ട് കാവ്യപ്രകാശ് എന്നാണ് നാട്ടിൽ അദ്ദേഹം അറിയപ്പെടുന്നത്. കാവ്യ വിവാഹം കഴിച്ചപ്പോൾ ഒരു ഭ്രാന്തനെപ്പോലെ അലയുകയായിരുന്നു പ്രകാശൻ. മുടിയൊക്കെ മൊട്ടയടിച്ചു നിരാശ കാമുകൻ ആയിട്ടായിരുന്നു പ്രകാശൻ നടന്നതെന്ന് നാട്ടുകാർ പറയുന്നു. ഭ്രാന്തമായ ഈ ആരാധനയിൽ നിന്നും പിന്മാറാൻ നാട്ടുകാർ പ്രകാശനെ ഒരുപാട് ഉപദേശിച്ചിട്ടുണ്ട്. ഇപ്പോഴും ഈ ശീലം ഒക്കെ മാറ്റാൻ പ്രകാശനെ ഉപദേശിക്കുകയാണ് നാട്ടുകാർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top