Movlog

Kerala

കമന്റിനെതിരെ ആളുകൾ കൂടിയപ്പോൾ മോശം കമന്റിട്ട യുവാവ് ചെയ്തത് കണ്ടോ ?

സുരാജ് വെഞ്ഞാറമൂടിനോടൊപ്പം ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന കോമഡി സൂപ്പർ നൈറ്റ് എന്ന പരിപാടിയിലൂടെ അവതാരകയായി എത്തിയ താരമാണ് അശ്വതി ശ്രീകാന്ത്. തന്മയത്തോടുള്ള അവതരണശൈലി കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാൻ അശ്വതിക്ക് സാധിച്ചു. “ചക്കപ്പഴം” എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ച അശ്വതി സമൂഹമാധ്യമങ്ങളിലും വളരെ സജീവമാണ്. അശ്വതി പങ്കുവെക്കുന്ന നർമ്മം നിറഞ്ഞതും ചിന്തിപ്പിക്കുന്നതും ആയ കുറിപ്പുകൾ നിമിഷനേരം കൊണ്ട് വൈറലാകാറുണ്ട്.

അടുത്തിടെ രണ്ടാമതും അമ്മയാകാൻ പോകുന്ന സന്തോഷം അശ്വതി ശ്രീകാന്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. മകളും ഭർത്താവും ഒത്തുള്ള ചിത്രം പങ്കുവെച്ചാണ് ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കൂടി എത്തുന്ന വിവരം അശ്വതി അറിയിച്ചത്. കഴിഞ്ഞ ദിവസം അശ്വതിയുടെ ചിത്രത്തിന് ഇട്ട ആൾക്ക് താരം നൽകിയ മറുപടി ഏറെ ശ്രദ്ധേയമായിരുന്നു. പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയർന്നതോടെ കമന്റ് ഇട്ട യുവാവ് അത് പിൻവലിച്ച് മാപ്പ് പറഞ്ഞിരിക്കുകയാണ്.

ഒരു തെറ്റ് പറ്റി ക്ഷമിക്കണമെന്നും തനിക്കും കുടുംബം ഉണ്ട് എന്നാണ് അയാൾ പോസ്റ്റ് ചെയ്തത്. അതിനുശേഷം അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തു. തന്റെ ചിത്രത്തിന് മോശം കമന്റ് ചെയ്ത ആൾക്ക് നല്ല മാസ് മറുപടി തന്നെയാണ് അശ്വതി നൽകിയത്. ഇതിനു പിന്നാലെ യുവാവിന്റെ ചിത്രങ്ങളും കമന്റുകൾ അടങ്ങിയ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി പ്രമുഖരും അശ്വതിക്ക് പിന്തുണ നൽകി മുന്നോട്ടുവന്നു. ഏറ്റവും മികച്ച മറുപടി തന്നെയാണ് അശ്വതി നൽകിയത് എന്ന് സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം പറയുന്നു.

“സൂപ്പർ മുല” എന്ന് കമന്റ് ചെയ്ത നഹാബിന് അർഹിക്കുന്ന മറുപടി നൽകിയിരിക്കുകയാണ് താരം. “സൂപ്പർ ആവണമല്ലോ. ഒരു കുഞ്ഞിന് രണ്ടു കൊല്ലം പാലൂട്ടാനുള്ളതാണ് ! ജീവൻ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെ ആണ്…!” എന്നായിരുന്നു അശ്വതിയുടെ മറുപടി. അശ്വതിയുടെ കുറിക്ക് കൊള്ളുന്ന മറുപടി വൈറലായതിനു പിന്നാലെ ആണ് യുവാവിന്റെ മാപ്പ് പറച്ചിൽ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top