Movlog

Kerala

സ യ നൈഡിന്റെ രുചി -ചുരുളഴിക്കാത്ത ആ രഹസ്യം അങ്ങനെ ലോകത്തിനെ അറിയിച്ച മലയാളി !

മരിച്ചു 15 വർഷങ്ങൾക്ക് ശേഷവും മരണത്തിന്റെ അസാധാരണത്വം കൊണ്ട് ഓർമ്മിക്കപ്പെടുന്ന ഒരാൾ ആണ് എറണാകുളം സ്വദേശിയായ സ്വർണ്ണപ്പണിക്കാരൻ പ്രസാദ്. 2006 ജൂൺ 18ന് പാലക്കാട് ഉള്ള ഒരു ഹോട്ടലിൽ വെച്ച് സ യ നൈ ഡ് കഴിച്ച് ജീവനൊടുക്കിയ പ്രസാദ്. ശാസ്ത്രലോകത്തിന് അസാധാരണം ആയിട്ടുള്ള ഒരു സംഭാവന നൽകിയാണ് കണ്ണൻ എന്ന വിളിപ്പേരുള്ള 32 വയസുകാരൻ പ്രസാദ് ജീവനൊടുക്കിയത്.

ഒരു ചെറുതരി അകത്തുചെന്നാൽ തൽക്ഷണം മരിക്കുന്ന സ യ നൈ ഡി ന്റെ രുചി എന്തെന്ന് പ്രസാദ് ലോകത്തോട് വിളിച്ചു പറഞ്ഞു. ഈ വർഷത്തെ ബുക്കർ സമ്മാനത്തിന് ഷോ ലിസ്റ്റ് ചെയ്യപ്പെട്ട “വെൻ വീ സീസ് ടു അണ്ടർസ്റ്റാൻഡ് ദി വേൾഡ്” എന്ന ബെഞ്ചമിന്റെ നോവലിൽ പ്രസാദി ജീവനൊടുക്കിയത് പരാമർശിച്ചിട്ടുണ്ട്. ഗോൾഡൻ ജ്വല്ലറി വർക്സ് എന്ന കട തുടങ്ങിയ പ്രസാദിന് തിരിച്ചടി നേരിട്ടു തുടങ്ങിയത് രാജസ്ഥാനിലെ ബിക്കാനീർ സ്വദേശികളായ രണ്ടു പേരുമായി സ്വർണ ഇടപാട് നടത്തിയതോടെയാണ്.

ഇടപാടുകളിലൂടെ പ്രസാദിനു ലഭിച്ചത് മുക്ക് പണ്ടങ്ങൾ ആയിരുന്നു. സാമ്പത്തികമായി പ്രശ്നങ്ങൾ ഉണ്ടായിരുന്ന പ്രസാദ് ഈ തട്ടിപ്പോടെ ആകെ തകർന്നുപോയി. ബന്ധു സഹായിച്ചെങ്കിലും അതിൽ നിന്നും കര കയറാൻ അയാൾക്ക് സാധിച്ചില്ല.

അങ്ങനെയാണ് ജീവനൊടുക്ക എന്ന തീരുമാനത്തിലേക്ക് പ്രസാദ് എത്തുന്നത്. സ യ നൈ ഡ് വാങ്ങിക്കാൻ ലൈസൻസ് ഉള്ള സ്വർണപ്പണിക്കാരൻ ആയതിനാൽ അത് വാങ്ങി പാലക്കാടുള്ള ഒരു ഹോട്ടലിൽ പ്രസാദ് മുറി എടുത്തു.

നാല് പേജുള്ള ഒരു കുറിപ്പിൽ ആണ് തന്റെ മരണത്തിന്റെ രഹസ്യം പ്രസാദ് വെളിപ്പെടുത്തിയത്. നാലാം പേജിൽ സ യ നൈ ഡ് ഉപയോഗിച്ചതിന്റെ അനുഭവം വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടർമാരുടെ പേരിലാണ് പ്രസാദ് ജീവനൊടുക്ക കുറിപ്പ് എഴുതിയത്. പൊട്ടാസ്യം സ യ നൈ ഡി ന്റെ രുചി അറിഞ്ഞു എന്ന് എഴുതി ആയിരുന്നു കുറിപ്പിന്റെ തുടക്കം. ഭയങ്കര പുകച്ചിൽ ആണ് ആദ്യം. പതുക്കെ വളരെ മെല്ലെ നാവൊക്കെ എരിയാൻ തുടങ്ങും.

നല്ല കടുപ്പമാണെന്നും ഭയങ്കര ചവർപ്പാണെന്നും അയാൾ എഴുതി വെച്ചു. കൂടാതെ ഇത് ചെയ്യുന്നതിനിടയിൽ പറ്റിയ ഒരു അബദ്ധത്തെ കുറിച്ച് പ്രസാദ് ജീവനൊടുക്കിയത് കുറിപ്പിൽ എഴുതിയിട്ടുണ്ട്. മ ദ്യ ത്തി ൽ സ യ നൈ ഡ് ചേർത്തപ്പോൾ അത് ലയിക്കാത്തതിനാൽ പേന കൊണ്ട് ഇളക്കി നോക്കുകയും എഴുതിക്കൊണ്ടിരിക്കുമ്പോൾ ആ പേന കൊണ്ട് അബദ്ധത്തിൽ നാവിൽ തൊട്ട് നോക്കുകയും ചെയ്തെന്നു പ്രസാദ് എഴുതി. ഇത് ചെയ്തപ്പോൾ ഭയങ്കര പുകച്ചിൽ ആയിരുന്നു.

മരണം തൊട്ടടുത്ത് എത്തി എന്ന് അറിഞ്ഞതോടെ പെട്ടെന്ന് തന്നെ തന്റെ അനുഭവങ്ങൾ കുറിച്ചു വെക്കുകയായിരുന്നു പ്രസാദ്. മ ദ്യ ത്തി ൽ കലർന്ന സ യ നൈ ഡ് ശരീരത്തിൽ എത്തിയതിനേക്കാൾ പേനയിലുണ്ടായിരുന്ന ഒന്നോ രണ്ടോ മില്ലിഗ്രാം സ യ നൈ ഡ് മാത്രമാണ് പ്രസാദിന്റെ ഉള്ളിൽ ചെന്നിട്ടുള്ളൂ എന്നാണ് പോ സ്റ്റ്മോ ർ ട്ടം റിപ്പോർട്ടുകളിൽ പറയുന്നത്. അതിനിടെ അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം പ്രസാദിനെ കുറിച്ചുള്ള വാർത്തകൾ വന്നു.

ഈ വാർത്തകളിലൂടെ ആയിരിക്കണം പ്രസാദിനെ കുറിച്ചുള്ള വിവരങ്ങൾ നോവലിസ്റ്റ് ആയ ബെഞ്ചമിന് ലഭിച്ചത്. ശാസ്ത്രത്തിനു ഇന്ന് വരെ ലഭിക്കാത്ത അപൂർവമായ ഒരു വിവരം ആണ് പ്രസാദ് നൽകിയിരിക്കുന്നത്. തന്റെ മരണത്തിലൂടെ പൊ ട്ടാ സി യം സ യ നൈ ഡി ന്റെ രുചി ലോകത്തോട് വിളിച്ചു പറയുകയാണ് പ്രസാദ്. ചുരുളഴിക്കാത്ത ആ രഹസ്യം അങ്ങനെ ലോകത്തിനെ അറിയിച്ചിരിക്കുകയാണ് മലയാളി ആയ പ്രസാദ്. -കടപ്പാട് – ഏഷ്യാനെറ്റ് ന്യൂസ്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top