Movlog

Sports

ക്രിസ്ത്യാനോ റൊണാൾഡയുടെ ആഡംബര ജീവിതം കണ്ടാൽ ആരുടെയും കണ്ണൊന്ന് തള്ളും !

മലയാളികൾക്ക് ഫുട്ബോളിനോടുള്ള ആരാധന ഏറെ പ്രശസ്തമാണ്. ഒരുപക്ഷേ ക്രിക്കറ്റിനെക്കാൾ മലയാളികൾ നെഞ്ചിലേൽക്കുന്ന ഒരു കളിയാണ് ഫുട്ബോൾ. ഫുട്ബോൾ മാന്ത്രികൻ ക്രിസ്ത്യാനോ റൊണാൾഡോയെ അറിയാതെ ആളുകൾ ഉണ്ടാവില്ല. ഫുട്ബോൾ കളി കാണാത്തവർക്ക് പോലും സുപരിചിതമായ ഒരു പേരാണ് ക്രിസ്ത്യാനോ റൊണാൾഡോ. ലോകത്തെ ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന രണ്ടാമത്തെ കായികതാരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗലിലെ ഒരു ദരിദ്ര കുടുംബത്തിലാണ് ക്രിസ്ത്യാനോ റൊണാൾഡോ ജനിക്കുന്നത്.

ഒരു ഒറ്റമുറി വീട്ടിലായിരുന്നു റൊണാൾഡോ അടക്കമുള്ള കുടുംബാംഗങ്ങളെല്ലാം താമസിച്ചിരുന്നത്. ചെറുപ്പം മുതൽ തന്നെ ഫുട്ബോളിനോട് അടങ്ങാത്ത ആവേശം ആയിരുന്നു താരത്തിന്. ക്രിസ്ത്യാനോ റൊണാൾഡോ തന്റെ പതിനാലാം വയസിൽ പഠനം പൂർണമായും ഉപേക്ഷിച്ചു ഫുട്ബോൾ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു തീരുമാനമായിരുന്നു അത്. കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ഈ തീരുമാനത്തെ ശക്തമായി എതിർത്തു എങ്കിലും അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു ശരി എന്ന് പിൽക്കാലത്ത് തെളിഞ്ഞു.

2019ൽ ഒറ്റ വർഷംകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ സമ്പാദിച്ചത് 150 മില്യൺ ഡോളറായിരുന്നു. അതായത് 817 കോടി രൂപ. 2018ൽ റൊണാൾഡോ ജുവന്റ്‌സ് എന്ന ഫുട്ബോൾ ക്ലബ്ബിലേക്ക് കൂടുമാറി. നാലുവർഷത്തെ കരാറായിരുന്നു ഈ ക്ലബ്ബുമായി റൊണാൾഡോ ഉറപ്പിച്ചത്. 64 മില്യൻ ഡോളറാണ് ഈ കരാർ വഴി ഒരുവർഷം താരത്തിന് ലഭിക്കുന്നത്. നാലു വർഷത്തിൽ 254 മില്യൺ ഡോളറാണ് ഈ കരാർ വഴി മാത്രം അദ്ദേഹം സ്വന്തമാക്കുന്നത്. അതായത് ഇന്ത്യൻ രൂപ 1900 കോടി. ഇതുകൂടാതെ റിയൽ മാഡ്രിഡിൽ നിന്നും ട്രാൻസ്ഫർ ഫീസായി 117 മില്യൻ ഡോളർ അദ്ദേഹത്തിനു ലഭിച്ചു. ഒരു പേപ്പറിൽ ഒപ്പ് വെച്ചതിന് ക്രിസ്ത്യാനോ റൊണാൾഡോക്ക് ലഭിച്ചത് 870 കോടി രൂപ ആണ്.

ഇതെല്ലാം ഫുട്ബോൾ കൊണ്ട് നേടിയെടുത്ത വരുമാനങ്ങൾ ആണ്. കളിയിലൂടെ മാത്രമല്ല കായികതാരങ്ങൾക്ക് വരുമാനം ലഭിക്കുന്നത് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. വിവിധ കമ്പനികളുമായുള്ള കരാർ പ്രകാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പ്രതിവർഷം ലഭിക്കുന്നത് 44 മില്യൻ ഡോളറുകളാണ്. ക്ലീൻ ഹെൽത്ത് കെയർ, ടാഗ് ഹവർ, ഓവർ ലൈഫ്, ടൊയോട്ട പോലുള്ള കമ്പനികൾ എല്ലാം ഇതിൽ ഉൾപ്പെടുന്നു. നൈക്ക് എന്ന കമ്പനിയുമായാണ് ക്രിസ്ത്യാനോ റൊണാൾഡോക്ക് ലോകത്തിലെ ഏറ്റവും വലിയ കരാർ ഉള്ളത്. റൊണാൾഡോയുമായുള്ള അവരുടെ കരാർ ജീവിതകാലം മുഴുവൻ നിലനിൽക്കുന്നതാണ്. ഒരു ബില്യൻ ഡോളറാണ് ഈ കരാറിലൂടെ റൊണാൾഡോയ്ക്ക് ലഭിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അത്രയേറെ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന താരത്തിനെ തേടി നിരവധി പരസ്യ കമ്പനികൾ ആണ് എത്താറുള്ളത്. അദ്ദേഹം ധരിക്കുന്ന ഒരു ഷൂ അല്ലെങ്കിൽ ഷർട്ടിന്റെ ബ്രാൻഡ് ലോകമെമ്പാടുമുള്ള ജനങ്ങൾ കാണുന്നുണ്ട്. ഫുട്ബോളും പരസ്യവരുമാനം അല്ലാതെ സ്വന്തമായി ബിസിനസും ഉണ്ട് റൊണാൾഡോയ്ക്ക്. സ്വന്തമായി ബസ്റ്റാനാ സി ആർ സെവൻ എന്ന രണ്ട് ഹോട്ടലുകൾ ഉണ്ട്. അത്യാകർഷകമായ ഡിസൈനും ഏവരുടേയും മനംമയക്കുന്ന ആഡംബരവും ചുവരുകളിൽ ഫുട്ബോൾ സ്റ്റേഡിയങ്ങളുടെ ചിത്രങ്ങളും ബ്ലാക്ക് ആൻഡ് വൈറ്റ് ഫുട്ബോൾ ഇതിഹാസങ്ങളുടെ ചിത്രങ്ങളും എല്ലാം ചേർന്ന് അത്യാഡംബര രീതിയിലാണ് ഹോട്ടൽ നിർമ്മിച്ചിട്ടുള്ളത്.

ഹോട്ടലുകൾക്കു പുറമേ ഇൻസ്പിര എന്ന പേരിലുള്ള ഹെയർ ട്രാൻസ്പ്ലാന്റ് ക്ലിനിക് അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്. സ്പെയിനിൽ ആണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഇതുകൂടാതെ സി ആർ സെവൻ എന്ന പേരിൽ ഒരു ലൈഫ്സ്റ്റൈൽ ക്ലോത്തിങ് കമ്പനിയും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ഒരു സാധാരണക്കാരന്റെ ജീവിതകാലം മുഴുവൻ ഉള്ള സമ്പാദ്യം പോലും അദ്ദേഹത്തിന്റെ ഒരു ദിവസത്തെ വരുമാനത്തിനു തുല്യം ആവുന്നില്ല. 27 മില്യൻ ഡോളർ വിലമതിക്കുന്ന വീടുകൾ അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്. ഇറ്റലിയിൽ ഉള്ള അദ്ദേഹത്തിന്റെ ഡബിൾ വില്ല ഏറെ പ്രശസ്തമാണ്.

വീടിനകത്തും പുറത്തുമായി സ്വിമ്മിങ് പൂളുകൾ, 8 ബെഡ്റൂമുകൾ, ജിംനേഷ്യം, ഫയർ പ്ലേസ് തുടങ്ങിയ സകല ആഡംബരങ്ങളും ഇതിലുണ്ട്. ന്യൂയോർക്ക് സിറ്റിയിൽ 18.5 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു വീടും അദ്ദേഹത്തിനുണ്ട്. സ്വർണ്ണം കൊണ്ട് വരെ ഈ വീടിന്റെ അലങ്കാരപ്പണികൾ നടത്തിയിട്ടുണ്ട്. 3 ബെഡ് റൂമുകളും സ്പാ സമാനമായ ബാത്ത് റൂമുകളും അടങ്ങിയ അത്യാഡംബര പൂർണമായ ഒരു വീടാണ് ഇത്. ഇതുകൂടാതെ സ്പെയിനിൽ 1.6 മില്യൺ ഡോളർ വിലമതിക്കുന്ന വീടും റൊണാൾഡോയ്ക്ക് സ്വന്തമായിട്ടുണ്ട്. വീടുകളുടെ ശേഖരം മാത്രമല്ല കാറുകളുടെ ശേഖരവും റൊണാൾഡോയ്ക്ക് ഒരു ഹരമാണ്.

19 ആഡംബര കാറുകളാണ് ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് സ്വന്തമായിട്ടുള്ളത്. കാറുകൾക്ക് മാത്രം തന്നെ കോടിക്കണക്കിന് രൂപ ചിലവഴിട്ടുണ്ട് അദ്ദേഹം. റോൾസ് റോയ്സ് ഫാന്റം തുടങ്ങി നിരവധി ആഡംബര കാറുകളാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്. കാറുകൾക്ക് പുറമെ എല്ലാ ആഡംബര സജ്ജീകരണങ്ങളുള്ള രണ്ട് പ്രൈവറ്റ് ജെറ്റുകളും റൊണാൾഡോയ്ക്ക് സ്വന്തമായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വിലയേറിയതും വലിപ്പമുള്ള പ്രൈവറ്റ് ജെറ്റ് റൊണാൾഡോയ്ക്ക് സ്വന്തമാണ്. 64.5 മില്യൺ ഡോളർ നൽകിയാണ് അദ്ദേഹം ഈ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കിയത്.

വെറും എട്ടു പേർക്ക് മാത്രം യാത്രചെയ്യാൻ സൗകര്യമുള്ള പ്രൈവറ്റ് ജെറ്റ് ആണ് ഇത്. ഇതിനുപുറമേ വസ്ത്രങ്ങൾക്കും വാച്ചുകൾക്കും പണം പൊടിപൊടിക്കുന്ന വിനോദം അദ്ദേഹത്തിനുണ്ട്. റോളക്സ് കമ്പനിയുടെ ഏറ്റവും വിലയേറിയ വാച്ചിന്റെ ഉടമസ്ഥൻ റൊണാൾഡോയാണ്. 4,05,000 ഡോളർ വില വരുന്ന വാച്ചിൽ 30 കാരറ്റ് ഡയമണ്ട് 18 ക്യാരറ്റ് വൈറ്റ് ഗോൾഡ് എന്നിവ ചേർത്താണ് നിർമ്മിച്ചിട്ടുള്ളത്. കാനറി യെല്ലോ ഡയമണ്ട് റിങ് പ്രശസ്തമായത് തന്നെ ക്രിസ്ത്യാനോ റൊണാൾഡോ അത് ധരിച്ചു പൊതുവേദിയിൽ എത്തിയപ്പോഴാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top