Movlog

Faith

വീര ജവാന്റെ ജീവൻ രക്ഷിക്കാൻ തന്റെ കൈ നഷ്ട്ടപ്പെടുത്തിയ ജ്യോതി ; പ്രാണൻ പകുത്ത് തന്നവളെ പ്രാണനിൽ പാതിയാക്കിയ വികാസ്

സ്വന്തം ജീവൻ പോലും ത്യാഗം ചെയ്തിട്ടുള്ള പ്രണയകഥകൾ സിനിമയിലും കഥകളിലും കണ്ടിട്ടുണ്ടെങ്കിലും യഥാർത്ഥ ജീവിതത്തിൽ ദിവ്യാനുരാഗം കൊണ്ട് സ്വന്തം ജീവൻ പടുത്തുയർത്തിയ ദമ്പതികളുടെ കഥയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ഈ പ്രണയ കാവ്യത്തിലെ നായിക ജ്യോതിയും നായകൻ വികാസുമാണ്.

ജീവിതത്തിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒരു അപരിചിതനു വേണ്ടി സ്വന്തം കൈകൾ മുറിച്ച് ആരെങ്കിലും നൽകുമോ. ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ ഇല്ല എന്ന് പറയാൻ സാധിക്കും. എന്നാൽ ജ്യോതിയുടെ ഉത്തരം അതേ എന്നായിരുന്നു. ഇത് വെറും വാക്കല്ല, സ്വന്തം പ്രാണൻ പകുത്ത് നൽകിയ ജ്യോതിയുടെ ജീവിതമാണ്.

ഛത്തീസ്ഗഢിലെ ബച്ചേലി സ്വദേശിയായ ജ്യോതിക്ക് ബാല്യകാലം മുതൽക്കെ നഴ്സ് ആകണമെന്നായിരുന്നു ആഗ്രഹം. തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി അഹോരാത്രം പ്രയത്നിച്ച ജ്യോതി പ്ലസ് ടുവിൽ ഉന്നത മാർക്ക് കരസ്ഥമാക്കി മൈത്രി കോളേജിൽ ബിഎസ്സി നേഴ്സിങ് അഡ്മിഷൻ നേടി. വീട്ടിൽ നിന്നും 12 മണിക്കൂർ ബസ് യാത്ര ഉണ്ടായിരുന്നു ദുർഗ്ഗയിലെ മൈത്രി കോളേജിലേക്ക്. ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കാൻ നമുക്ക് ആവുന്നത് ചെയ്യണമെന്നായിരുന്നു ജ്യോതി നഴ്സിങ് കോളജിൽ പഠിച്ച ആദ്യ പാഠം. അത് മനസ്സിൽ ഹൃദിസ്ഥമാക്കി ജ്യോതി.

തുടർച്ചയായ ക്ലാസ്സുകൾക്ക് ശേഷം വീട്ടുകാരെ കാണാനുള്ള ആഗ്രഹം കൊണ്ട് നാട്ടിലേക്ക് പോവുകയായിരുന്നു ജ്യോതി. ജനുവരി മൂന്നിന് ആദ്യത്തെ അവധി വീട്ടിൽ ആഘോഷിക്കുവാൻ ആയി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ജ്യോതി. എന്നാൽ ആ ദിവസം ജ്യോതിയുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കും എന്ന് അവൾ ഒരിക്കലും കരുതിയില്ല.

ചിലത് നഷ്ടപ്പെടാനും ചിലത് സ്വന്തമാക്കാനുള്ള ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ദിനം ആയിരുന്നു അത്. ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞപ്പോൾ വീട്ടിലേക്ക് പോകുവാനായി ജ്യോതി ബസ്സിൽ കയറി. കാഴ്ചകൾ കണ്ടു ആസ്വദിച്ച് യാത്ര ചെയ്യുവാൻ ആയി സൈഡ് സീറ്റിൽ തന്നെ ഇരുന്നു. ബസ്സിൽ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. അപ്പോഴാണ് ജ്യോതി ഒരു ടാങ്കർ ലോറി വളരെ വേഗത്തിൽ ബസിന്ടെ ഒരു വശത്തേക്ക് ഇടിക്കാനായി ലക്ഷ്യംവെച്ച് വരുന്നത് കണ്ടത്.

ആ വശത്തിരുന്ന ജ്യോതിയും മറ്റു യാത്രക്കാരും അവിടെനിന്നും എഴുന്നേറ്റു. എന്നാൽ തൊട്ടു മുന്നിലെ സീറ്റിൽ തല പുറത്തേക്കിട്ട് ഒരു യുവാവ് ഉറങ്ങുന്നുണ്ടായിരുന്നു. ഒന്ന് ഒച്ച വെക്കാനോ തട്ടി വിളിക്കാൻ പോലും ജ്യോതിക്ക് സമയമില്ലായിരുന്നു. ജ്യോതി തന്റെ വലതുകൈകൾ കമ്പിയുടെ ഇടയിലൂടെ കടത്തി അയാളുടെ തല തള്ളിമാറ്റി. അത് ജ്യോതിയുടെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചു.

ജ്യോതിയുടെ കയ്യുകൾ അറ്റുപോയി ആകെ മരവിച്ച അവസ്ഥയിൽ ആയി. ഉറങ്ങിക്കിടന്ന ആ യുവാവ് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ആയിരുന്നു. പാലക്കാട് സ്വദേശിയായ വികാസ് കണ്ടത് രക്തത്തിൽ കുളിച്ചു നിൽക്കുന്ന ജ്യോതിയെ ആണ്. വികാസിന് വേണ്ടിയാണ് ജ്യോതി തന്റെ കയ്യുകൾ നഷ്ടപ്പെടുത്തിയത് എന്ന് യാത്രക്കാർ പറഞ്ഞപ്പോൾ ഒന്നും പറയാനാവാതെ പകച്ചു നിന്നുപോയി വികാസ്. ബസിലെ മറ്റു യാത്രക്കാർ മദ്യപിച്ച് ടാങ്കർലോറി ഓടിച്ച ഡ്രൈവറെ അടിക്കുന്ന തിരക്കിലായിരുന്നു. എന്നാൽ വികാസ് ജ്യോതിയെ ആശുപത്രിയിലെത്തിച്ചു.

അപകടം കഴിഞ്ഞ് ആറു മണിക്കൂർ കഴിഞ്ഞിട്ട് ആയിരുന്നു ജ്യോതിക്ക് ചികിത്സ ലഭിച്ചത്. അതുകൊണ്ട് കൈകൾ തുന്നി പിടിപ്പിക്കാൻ കഴിയില്ല എന്ന് ഡോക്ടർ പറഞ്ഞു. ഒരു അന്യ പുരുഷന് വേണ്ടി കൈകൾ നഷ്ടപ്പെടുത്തിയ മകളെ വേണ്ടെന്ന് ജ്യോതിയുടെ വീട്ടുകാർ നിരുപാധികം പറഞ്ഞു. ഇതോടെ വികസിന്റെ അനിയനാണ് ജ്യോതിയെ സ്വീകരിക്കണമെന്ന് ചേട്ടനോട് പറയുന്നത്.

ആരുടെ സഹതാപമോ കരുണയോ സ്വീകരിക്കാൻ ജ്യോതി തയ്യാറല്ലായിരുന്നു. എന്നാൽ ഒരു വിവാഹം ഉണ്ടെങ്കിൽ അത് ജ്യോതിയെ മാത്രമായിരിക്കുമെന്ന് വികാസ് തീരുമാനിച്ചതോടെ ജ്യോതി വികാസിന്റെ ജീവിതസഖി ആവുകയായിരുന്നു. ഇവർക്ക് രണ്ടു മക്കളുണ്ട്. വികാസ് അനിയനെ കാണാൻ യാത്ര തിരിച്ചപ്പോഴാണ് ഈ അപകടമുണ്ടായത്. വെറും 19 വയസ്സ് പ്രായം ഉള്ളപ്പോൾ ആയിരുന്നു ജ്യോതിയുടെ ജീവിതം മാറിമറിഞ്ഞത്. അന്നുമുതൽ ജ്യോതിയെ വികാസ് കൂടെ കൂട്ടി. മുടി കെട്ടി കൊടുക്കുന്നതും ഭക്ഷണം വാരി കൊടുക്കുന്നതും എല്ലാം വികാസവും അമ്മയും അനിയനും ചേർന്നാണ്. രാഷ്ട്രീയത്തിലും സജീവമാണ് ജ്യോതി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top