Movlog

Movie Express

ആ വാർത്ത വന്ന ഞെട്ടലിൽ നിന്നും ഇതുവരെ മാറിയിട്ടില്ല ! മീനയുടെ കുടുംബം മൊത്തം ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീന. 1982ൽ പുറത്തിറങ്ങിയ ” നെഞ്ചങ്ങൾ ” എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന താരം 45 ഓളം സിനിമകളിൽ ബാലതാരമായി തിളങ്ങിയിട്ടുണ്ട്. രജനീകാന്തിന്റെയും സുരേഷ് ഗോപിയുടെയും മകളായും നായികയായും താരം അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെല്ലാം ഉള്ള ഒട്ടു മിക്ക സൂപ്പർതാരങ്ങൾക്കൊപ്പം തിളങ്ങിയിട്ടുണ്ട്.

വിവാഹത്തിന് ശേഷവും അഭിനയരംഗത്ത് സജീവമായിരുന്നു മീന. മലയാളത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ച ” ദൃശ്യം 2″ ആണ് മീനയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മലയാളം ചിത്രം. പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരജോഡികൾ ആയിരുന്നു മീനയും മോഹൻലാൽ. ‘ വർണ്ണപകിട്ട് “, “മിസ്റ്റർ ബ്രഹ്മചാരി”, ” മുന്തിരിവള്ളികൾ തളിർക്കുമ്പോൾ “, ” ഉദയനാണ് താരം”, ” ചന്ദ്രോത്സവം “, ” ദൃശ്യം”, ” നാട്ടുരാജാവ് “, ” ദൃശ്യം 2″, ” ഒളിമ്പ്യൻ അന്തോണി ആദം” തുടങ്ങി നിരവധി സിനിമകളിലാണ് ഇരുവരും ഒന്നിച്ചത്.

മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രമായ ബ്രോ ഡാഡിയിലും മീന ആണ് നായിക. സമൂഹമാധ്യമങ്ങളിലും വളരെ സജീവമാണ് താരം. തന്റെ വിശേഷങ്ങളും ആഘോഷങ്ങളുമെല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. അഭിനയജീവിതത്തിൽ 40 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ നായിക മീന. 2009 ലായിരുന്നു മീനയുടെ വിവാഹം. വിദ്യാസാഗറാണ് മീനയുടെ ഭർത്താവ്.

മീനയുടെ മകൾ നൈനിക അമ്മയുടെ പാത പിന്തുടർന്ന് ബാലതാരമായി സിനിമയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. വിജയ് നായകനായ “തെരി” എന്ന ചിത്രത്തിലൂടെയാണ് നൈനിക അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. വിജയുടെ മകളെ അവതരിപ്പിച്ച നൈനിക ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ മീനയുടെ വീട്ടിലെ ഏറ്റവും പുതിയ വിശേഷം പങ്കു വെക്കുകയാണ് താരം. പുതുവർഷത്തിൽ വീട്ടിൽ ക്ഷണിക്കാതെ കടന്നു വന്ന ഒരു അതിഥിയെ കുറിച്ചാണ് മീന പറയുന്നത്.

അത് മറ്റാരുമല്ല ലോകത്തെ ഒന്നടങ്കം നിശ്ചലമാക്കിയ മഹാമാരി കോവിഡ് ആണ്. മീന തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചത്. 2022ൽ വീട്ടിൽ വന്ന ആദ്യത്തെ അതിഥി- മിസ്റ്റർ കൊറോണ എന്ന് താരം കുറച്ചു. അദ്ദേഹത്തിന് മീനയെയും മുഴുവൻ കുടുംബത്തെയും വല്ലാതെ ഇഷ്ടമായി. എന്നാൽ അധിക കാലം അതിനെ വീട്ടിൽ നിർത്താൻ ഉദ്ദേശിക്കുന്നില്ല എന്നും എല്ലാവരും ജാഗരൂകരാകുക എന്നും താരം കുറിച്ചു.

എല്ലാവരും ആരോഗ്യത്തോടെ ഇരിക്കണം രോഗം പടരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മീന സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെച്ചു. താരം പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് ആരാധകരും. മീനയുടെ ഏറ്റവും പുതിയ ചിത്രമായ ബ്രോ ഡാഡിക്കുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ ഇപ്പോൾ. ദൃശ്യത്തിന് ശേഷം മീനയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ് ആണ്. ചിത്രത്തിൽ മീനയുടെയും മോഹൻലാലിന്റെയും മകനായി പൃഥ്വിരാജ് എത്തുന്നു. കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിലെ നായിക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top