Movlog

Health

മൂന്നാം തരംഗത്തെ കുറിച്ചും ജലജന്യ രോഗങ്ങളെ കുറിച്ചും മുന്നറിയിപ്പ് നൽകി ആരോഗ്യ വകുപ്പ് .

സംസ്ഥാനത്ത് ഒക്ടോബറിൽ കോവിഡിന്റെ മൂന്നാം തരംഗത്തിന് സാധ്യത എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഒക്ടോബറോടെ ഇതിന്റെ തെളിവുകൾ പ്രകടമാവും എന്നാണ് സൂചനകൾ പുറത്ത് വരുന്നത്. ഇത് നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ ഈ വർഷം ലോക്ക് ഡൗണിലേക്ക് പോകേണ്ടി വരും എന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ഇതിനോടൊപ്പം മറ്റൊരു വെല്ലുവിളിയായി വിയറ്റ്നാമിൽ കോവിഡിന്റെ പുതിയ വകഭേദവും കണ്ടെത്തിയിട്ടുണ്ട്. വൈറസിനു വീണ്ടും ജനിതകമാറ്റം വന്നു എന്ന് സ്ഥിരീകരിക്കുകയാണ്. അതി വ്യാപന ശേഷിയുള്ള കോവിഡ വൈറസിന്റെ വകഭേദത്തെ വിയറ്റ്നാമിൽ ആണ് കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യയിലും യുകെയിലും ഉള്ള വൈറസ് വകഭേദത്തിന്റെ സംയുക്തമായ കൊറോണ വൈറസ് ആണ് വിയറ്റ്നാമിൽ കണ്ടെത്തിയത്. മറ്റു വകഭേദങ്ങളെക്കാൾ കൂടുതൽ വേഗത്തിൽ പകരുന്നതാണ് പുതിയ വൈറസ്. സംസ്ഥാനത്ത് ഇപ്പോൾ രണ്ടാം തരംഗം അതിന്റെ ഉച്ചസ്ഥായി പൂർത്തിയാക്കി കുറയുകയാണ്. മൂന്നാം തരംഗം നേരിടാനുള്ള ഒരുക്കം എല്ലാവരും ഇപ്പോൾ തന്നെ തുടങ്ങണം എന്നാണ് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നത്.കോവിഡ് വ്യാപനത്തിൽ കുറവ് ഉണ്ടാവുകയും ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ ജനങ്ങൾ വീണ്ടും നിരത്തുകളിലേക്ക് ഇറങ്ങിയിരിക്കുകയാണ്. പൊതുജനങ്ങൾ മൂന്നാം തരംഗത്തെ കുറിച്ച് ബോധവാന്മാർ ആയിരിക്കണം. കൃത്യമായ രീതിയിൽ പ്രതിരോധം ഏർപ്പെടുത്തിയാൽ മാത്രമേ മൂന്നാം തരംഗത്തെ നമുക്ക് അതിജീവിക്കാൻ സാധിക്കുകയുള്ളൂ.

പൊതുപരിപാടികളിൽ ആളുകൾ കൂട്ടം കൂടിയതായിരുന്നു കോവിഡ് വ്യാപനത്തിന് ആക്കം കൂട്ടിയത്. ലോക്ഡൗണ് അവസാനിച്ചാലും ഇത്തരം ആഘോഷങ്ങളിൽ നിന്നും പൊതുജനങ്ങൾ സ്വമേധയാ മാറിനിൽക്കണം. പ്രായമായവരും കുട്ടികളും വീട്ടിനകത്ത് തന്നെ കഴിയുന്നതാണ് ഏറ്റവും ഉത്തമം. രണ്ടുദിവസം വാക്സിൻ സ്വീകരിച്ചവരും സ്വയം പ്രതിരോധം ഉറപ്പുവരുത്തേണ്ടതാണ്. നിലവിൽ ഇളവുകൾ നൽകി കൊണ്ട് ലോക ഡൗൺ ജൂൺ 9 വരെ നീട്ടിയത് ചികിത്സയിൽ ഉള്ളവരുടെ എണ്ണം പരമാവധി കുറയ്ക്കാൻ ലക്ഷ്യം വെച്ചിട്ടാണ്. ഇതിലൂടെ ഐസിയുകളും വെന്റിലേറ്ററും കിടക്കകളും ഒഴിയും. മൂന്നാം തരംഗത്തെ ശക്തമായി നേരിടാനും എല്ലാവർക്കും ചികിത്സ ഉറപ്പുവരുത്താനും ഇത് സഹായിക്കും. ഇപ്പോഴത്തെ ലോക്ഡൗൺ കാരണവും മികച്ച പ്രവർത്തനങ്ങൾകൊണ്ടും പ്രതിദിനം കണക്കുകൾ കുറഞ്ഞുവരികയാണ്.

മൂന്നാം തരംഗത്തിൽ പൂർണമായും ഉള്ള അടച്ചുപൂട്ടൽ ഒഴിവാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പൊതുജനങ്ങൾ സഹകരിച്ചാൽ മാത്രമേ ഇത് സാധിക്കുകയുള്ളൂ. ജൂൺ മാസം മുതൽ മഴക്കാലം ആരംഭിക്കുന്നതിനാൽ ജലജന്യരോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യതകളേറെയാണ്. മഴക്കാലത്ത് ജലജന്യരോഗങ്ങൾ ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരിക്കുകയാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പുവരുത്തിയാൽ ജലജന്യരോഗങ്ങൾ അകറ്റാൻ സാധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top