Movlog

Health

ഇന്ത്യയിൽ പത്ത് ദിവസം കൊണ്ട് 36000 മരണം ! കൊറോണ ഉത്ഭവിച്ച വുഹാനിൽ പതിനായിരങ്ങൾ പങ്കെടുത്ത പൂൾ പാർട്ടി – ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഒരു വർഷത്തിലേറെ ആയി കൊറോണ വൈറസ് നമുക്ക് ചുറ്റുമുണ്ട്. ചൈനയിലെ വുഹാനിൽ നിന്ന് ആരംഭിച്ച കോവിഡ് 19 എന്ന മഹാമാരി ഒരു ലോക മഹായുദ്ധം പോലെ ലോകം മുഴുവനും നാശം വിതയ്ക്കുകയാണ്. വളരെ ചുരുങ്ങിയ കാലയളവ് കൊണ്ടാണ് ഈ വൈറസ് ചൈനയിൽ നിന്നും ലോകമെമ്പാടും വ്യാപിച്ചത്. ഒരു വർഷം കഴിഞ്ഞപ്പോൾ കോവിഡിന്റെ രണ്ടാം തരംഗമാണ് അതിരൂക്ഷമായി വ്യാപിക്കുന്നത്. ഇതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്ത് കോവിഡ് മരണങ്ങൾ രണ്ടു ലക്ഷം കടന്നിരിക്കുകയാണ്. കോവിഡ് പോസിറ്റിവിറ്റി നിരക്കും മരണനിരക്കും ഉയർന്നു വരികയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് ആയിരുന്നു രേഖപ്പെടുത്തിയത്.

ലോകമെമ്പാടുമുള്ള ജനത കോവിഡിന്റെ ഭീതിയിൽ കഴിയുമ്പോൾ , എല്ലാത്തിനും തുടക്കം കുറിച്ച വുഹാനിൽ ആഘോഷങ്ങൾ നടക്കുകയാണ്. മെയ് 1 നു വുഹാനിൽ നടന്ന മ്യൂസിക് ഫെസ്റ്റിവലിൽ പതിനായിരക്കണക്കിന് ആളുകൾ ആയിരുന്നു തിങ്ങി കൂടിയത്. ആളുകൾ മാസ്കുകൾ ധരിക്കാതെ തിങ്ങി കൂടി പാട്ടു പാടി ആഘോഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കോവിഡ് 19 എന്ന മഹാമാരിയിൽ നിന്നും ചൈന മുക്തരായി എന്ന സന്ദേശമാണ് ഈ വീഡിയോയിലൂടെ അവർ പങ്കു വെക്കുന്നത്.

ഏകദേശം പതിനൊന്നായിരം പേരാണ് ഈ ആഘോഷത്തിൽ പങ്കെടുത്തത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാമൂഹിക അകാലമോ, മാസ്കുകളോ ഒന്നും കൂടാതെ തിങ്ങി കൂടിയ ആളുകൾ ആർപ്പുവിളികളോടെ ആഘോഷിക്കുന്ന വീഡിയോ ആണ് പുറത്തു വന്നത്. കൃത്യമായ വാക്സിൻ വിതരണത്തിലൂടെ കോവിഡ് 19 എന്ന മഹാമാരിയെ 80 ശതമാനത്തോളം പിടിച്ചു കെട്ടാൻ സാധിച്ചു എന്ന ആത്മവിശ്വാസമാണ് ചൈന ഈ വീഡിയോയിലൂടെ ലോകത്തിനോട് വിളിച്ചു പറയുന്നത്.

ഒരു വർഷത്തിലേറെയായി മാനവരാശിയെ സമ്മർദ്ദത്തിലാഴ്ത്തിയ വൈറസിനെ പ്രതിരോധിച്ച ജനങ്ങളുടെ ആഘോഷം ആണ് ഇപ്പോൾ ചൈനയിൽ നടക്കുന്നത്. കഴിഞ്ഞ വര്ഷം വുഹാനിലെ ഒരു ചന്തയിൽ നിന്നുമായിരുന്നു കോറോണ വൈറസിന്റെ ആരംഭം. ലോകത്തിലാദ്യമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും വുഹാനിൽ ആയിരുന്നു. ഇന്ന് ലോകത്തിലെ പല ഇടങ്ങളിലും ലോക്ക് ഡൗണും കോവിഡ് കാരണമുള്ള പ്രതിസന്ധികൾ തുടരുമ്പോൾ യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ ആഘോഷത്തിൽ മുഴുകുന്ന ചൈന. video courtesy – South China Morning Post

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top