Movlog

India

ടെലഗ്രാം സിനിമകൾ നീക്കം ചെയ്തു ! ആയിരകണക്കിന് ഗ്രൂപ്പുകൾ എടുത്തു കളഞ്ഞു

ടെലഗ്രാം ന്റെ പ്രധാന സവിശേഷയതയായ ഡാറ്റ കൈമാറ്റം ചെയ്യാൻ അതും, 2 ജിബി വരെ ഫയലുകൾ കൈമാറാൻ ഉള്ള സ്വാതന്ത്രം ആണ് പൈറസി ടീമുകൾ പ്രധാനമായും നോട്ടമിട്ടത്. ഇൻസ്റ്റന്റ് മെസ്സേജ്, കാളിങ് തുടങ്ങി മികച്ച സേവനം നൽകുന്ന ടെലഗ്രാം നു പൈറസി ഒരു തലവേദന ആയിമാറി എന്നകാര്യത്തിൽ യാതൊരു സംശയവും ഇല്ല .തീയേറ്ററുകൾ 9 മാസത്തോളം അടഞ്ഞു കിടക്കുകയും പുതിയ ചിത്രങ്ങൾ ഒ ടി ടി റിലീസ് ആയി എത്താനും തുടങ്ങിയത് ടെലഗ്രാം സുബ്സ്ക്രൈബേർസ് ആഘോഷിച്ചു വരികയായിരുന്നു. ഇതോടെ ടെലഗ്രാം നു ലഭിച്ചു കൊണ്ടിരുന്നത് വമ്പൻ പരാതികളുടെ നിരതന്നെ. എന്നാൽ ലക്ഷകണക്കിന് ഗ്രൂപ്പുകൾ വഴി ഇറങ്ങുന്ന ചിത്രങ്ങൾ ലീക്ക് ആകാൻ തുടങ്ങിയതോടെ പോലീസും സൈബർ ഡോമും എല്ലാം ശക്തമായ നടപടികൾ സ്വീകരിക്കാൻ തുടങ്ങിയതോടെ ആണ് കാര്യങ്ങളുടെ കിടപ്പ് മാറുന്നത്.

രണ്ടാഴ്ച മുൻപ് തീയേറ്ററുകളിൽ റിലീസ് ചെയ്ത ജയസൂര്യ ചിത്രം ‘വെള്ളം’ ടെലഗ്രാം ൽ അടക്കം ലീക്ക് ആയിരുന്നു. ഇതേ തുടർന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ രംഗത്ത് വരികയും നിയമനടപടികൾ എടുക്കാൻ സമ്മർദ്ദം ചെലുത്തുകയും ആയിരുന്നു. ഒ ടി ടി പ്ലാറ്റുഫോമുകൾക്കും, തിയേറ്റർ ഓഡിയൻസിനും ശക്തമായ ഭീഷണി ആയി മാറിയതോടെ ടെലഗ്രാം സമ്മർദ്ദത്തിലാവുകയും ചിത്രങ്ങൾ ലീക്ക് ചെയ്തിരുന്ന ആയിരകണക്കിന് ഗ്രൂപ്പുകൾ അപ്പാടെ എടുത്ത് മാറ്റാനും തുടങ്ങി എന്നാണ് ഏറ്റവും പുതിയ റിപോർട്ടുകൾ പുറത്തു വരുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top