Movlog

India

വെങ്കലമെഡൽ നഷ്ട്ടപെട്ട ഇന്ത്യൻ ഒളിമ്പ്യൻമാർക്ക് ടാറ്റായുടെ തകർപ്പൻ സമ്മാനം ! ടാറ്റായുടെ ഏറ്റവും പുതിയ പ്രഖ്യാപനം ഞെട്ടിച്ചെന്നു താരങ്ങളും

ലോകം ഉറ്റു നോക്കിയാ ഒളിമ്പിക്സ്‌ അവസാനിച്ചു ദിവസങ്ങൾ കഴിയുമ്പോൾ പുതിയ ജേതാക്കളെയും, അവരവരുടെ നാടിനു ലോകത്തിനു മുന്നിൽ മെഡൽ നേടിയ പുതിയ താരങ്ങളെയും രാജ്യങ്ങൾ ആദരിച്ചു വരികയാണ്. പതിമൂന്നു വർഷങ്ങൾക്ക് ശേഷം ഇന്ത്യയ്ക്ക് ഗോൾഡ് മെഡൽ എത്തിച്ച നീരജ് ചോപ്രയെയും കൂടാതെ ആറോളം മെഡൽ നേടിയ ഇന്ത്യൻ താരങ്ങളെയും തേടി നിരവധി സമ്മാനങ്ങളും അനുമോദനങ്ങളും എത്തി. നമുക്ക് തന്നെയറിയാം അത്ലറ്റിക്സ്ൽ ഇന്ത്യ ഇതിനു മുൻപ് പോയിന്റ് ഒരു സെക്കന്റിനു മെഡലുകൾ നഷ്ടമായിട്ടുള്ള രാജ്യമാണ്. അന്ന് മിൽക്ക സിംഗ് – പി ടി ഉഷയും രാജ്യത്തിനു അഭിമാനം തന്നെ ആയിരുന്നു. എന്നാൽ രാജ്യം ഇന്ന് ആദ്യ മൂന്നു സ്ഥാനക്കാരെ നോക്കികാണുമ്പോൾ ലോകത്തിനു മുന്നിൽ പുതിയൊരു മാതൃക ആവുകയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ഓട്ടോമോട്ടീവ് ബ്രാൻഡ് ആയ ടാറ്റ കമ്പനി. ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നഷ്ടപ്പെട്ട നമ്മുടെ കായികതാരങ്ങളെ ആദരിച്ചു കൊണ്ട് അവർക്ക് മികച്ച സമ്മാനം നല്കാൻ ആണ് ഇന്ത്യയിലെ മുൻനിര ഓട്ടോമോട്ടീവ് ബ്രാൻഡുകളിലൊന്നായ ടാറ്റ മോട്ടോഴ്സ് പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുന്നത്.

കഴിഞ്ഞ ഞായർ ആഴ്ച ടോക്കിയോയിൽ അവസാനിച്ച ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത ഗോൾഫ് താരം അതിഥി അശോക്, ഗുസ്തി താരം ദീപക് പുനിയ, കൂടാതെ വനിതാ ഹോക്കി ടീം എന്നിവർ ചെറിയ ഒരു പോയിന്റുകൾക്കാണ് മൂന്നാം സ്ഥാനം നഷ്ടമായത്. ഇവരും രാജ്യത്തിന് നൽകിയ സംഭാവന വലുതാണ് എന്ന് തന്നെയാണ് ടാറ്റ ഗ്രൂപ്പ് വിചാരിക്കുന്നത്. അത് കൊണ്ട് തന്നെ അവരുടെ ഏറ്റവും പുതിയ മോഡൽ അൾട്രോസ് ആണ് ഈ നാലാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. രാജ്യത്തെ യുവതലമുറയെ സ്പോർട്സിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആൾട്രോസ് ന്റെ ഹൈ സ്ട്രീറ്റ് ഗോൾഡ് നിറത്തിൽ ഉള്ള വാഹനമാണ് ഈ നാലാം സ്ഥാനക്കാരെ തേടി എത്തുക. എന്നും ഇതുപോലുള്ള നിലപാടുകളിൽ രാജയത്തിനു അഭിമാനം എന്ന് തന്നേ പറയാം ടാറ്റ ഗ്രൂപ്പ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top