Movlog

Health

വെള്ളപ്പാണ്ട് മാറാൻ സൂക്ഷിക്കേണ്ട കാര്യങ്ങൾ ഇതാണ് ! ഉപകരപ്രദമായ ഹെൽത്ത് പോസ്റ്റ്

ഒരുപാട് പേർക്ക് കണ്ടു വരുന്ന ഒരു ചർമ്മ രോഗമാണ് വെള്ളപ്പാണ്ട്. ഒരു രോഗിയുടെ ശരീരത്തിനേക്കാൾ ഉപരി അവരുടെ മനസിനെ ബാധിക്കുന്ന ഒരു അസുഖമാണ് വെള്ളപ്പാണ്ട്. ചർമത്തിൽ ഉണ്ടാവുന്ന നിറവ്യത്യാസങ്ങൾ കാരണം അത് രോഗികളെ അസ്വസ്ഥർ ആക്കുന്നു. വെള്ളപ്പാണ്ടുള്ള രോഗിയുമായി ഇടപെടുമ്പോൾ രോഗം പകരുമോ എന്ന തെറ്റിദ്ധാരണ കാരണം പലരും രോഗികളിൽ നിന്ന് അകന്നു നിൽക്കുന്നത് ഇവരെ മാനസികമായി തളർത്തുന്നു. തുടർച്ചയായി ഉണ്ടാവുന്ന ഇത്തരം അനുഭവങ്ങൾ രോഗിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുന്നു. നിസാരമായ ഒരു ചർമ രോഗമാണ് വെള്ളപ്പാണ്ട്.

രോഗികളിൽ നിന്നും അകന്നു നിൽക്കുന്നതിനു പകരം അവരെ പൊതുസമൂഹത്തിലേക്ക് എത്തിക്കുകയാണ് എങ്കിൽ അവർക്ക് പെട്ടെന്നു തന്നെ രോഗശമനമുണ്ടാകും എന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. മെലാനിൻ എന്ന വർണ്ണവസ്തു ആണ് നമ്മുടെ ചർമ്മങ്ങൾക്ക് സ്വാഭാവികമായ നിറം നൽകുന്നത്. മെലാനിൻ ഉൽപാദിപ്പിക്കുന്ന മെലനോസൈറ്റ് എന്ന കോശങ്ങളുടെ അഭാവമോ നാശമോ ആണ് വെള്ളപ്പാണ്ടിന് കാരണമാകുന്നത്. ചർമങ്ങളിൽ ഉണ്ടാവുന്ന നിറവ്യത്യാസം അല്ലാതെ വേറെ യാതൊരു ലക്ഷണങ്ങളും ഈ അസുഖത്തിന് ഇല്ല. ചൊറിച്ചിലോ, തടിപ്പോ ഒന്നും ഈ അസുഖത്തിനു ഉണ്ടാവില്ല. പ്രധാനമായും മൂന്ന് കാരണങ്ങൾ കൊണ്ടാണ് വെള്ളപ്പാണ്ട് ഉണ്ടാവുന്നത്. ശരീരത്തിന് നിറം നൽകുന്ന ഘടകങ്ങളുടെ അഭാവം, രക്തദൂഷ്യം, രക്തത്തിൽ ഉണ്ടാകുന്ന തണുപ്പ് വർദ്ധിക്കുന്നത് എന്നിവയാണ് വെള്ളപ്പാണ്ടിന് പ്രധാന കാരണങ്ങൾ.

നൂതന വൈദ്യശാസ്ത്രം അനുസരിച്ച് രണ്ട് രീതിയിലുള്ള ചികിത്സാരീതികൾ ആണ് വെള്ളപ്പാണ്ട് അകറ്റാൻ ഉള്ളത്. ഡയറ്റോ തെറാപ്പിയും, ഫാർമകോ തെറാപ്പിയും ആണ് ഇവ. ഭക്ഷണങ്ങൾ നിയന്ത്രിക്കുന്നതിലൂടെ വെള്ളപ്പാണ്ട് ഉണ്ടാകുന്ന കാരണങ്ങൾ നിയന്ത്രിച്ച് അസുഖം ഭേദപ്പെടുത്തുന്ന രീതിയാണ് ഡയറ്റോ തെറാപ്പി. പാലുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളും, പുളിപ്പുള്ള പഴവർഗ്ഗങ്ങൾ, ജങ്ക് ഫുഡ്, സോഫ്റ്റ് ഡ്രിങ്ക്സ് എല്ലാം പൂർണമായും ഒഴിവാക്കുക. ഒറ്റമൂലിയിലൂടെയും കൂട്ടായ ഔഷധങ്ങളുടെയും വെള്ളപ്പാണ്ട് ഭേദപ്പെടുത്തുന്ന ചികിത്സ രീതിയാണ് ഫാർമകോ തെറാപ്പി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top