Movlog

India

സ്വർണ്ണം പണയം വയ്ക്കുന്നവർക്ക് വരുന്നത് എട്ടിൻറെ പണി ! സ്വർണ്ണം പിടിച്ചെടുക്കും.RBI പുതിയ ഉത്തരവിറക്കി .

കഴിഞ്ഞ 15 മാസമായി കോവിഡ് മഹാമാരി സാധാരണക്കാരുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പാവപ്പെട്ടവർ വലിയ സാമ്പത്തിക പ്രതിസന്ധികളാണ് നേരിടുന്നത്. വർദ്ധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധികളും അപ്രതീക്ഷിതമായ ചികിത്സ ചിലവുകളും സ്വർണ്ണ എടുക്കുവാൻ ആളുകളെ നിർബന്ധിതരാക്കുന്നു. 2021 മെയിൽ അവസാനിച്ച 12 മാസക്കാലയളവിൽ വാണിജ്യ ബാങ്കുകളുടെ സ്വർണ്ണപ്പണയ വായ്പ വിഭാഗത്തിൽ വായ്പ വളർച്ച 33.8 ശതമാനം ആയിട്ട് വർധിച്ചിരിക്കുകയാണ്. നിരവധി ആളുകളാണ് അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കൈവശമുള്ള സ്വർണം പണയം വയ്ക്കുന്നത്.

പ്രധാനമായും അർബൻ, സഹകരണ ബാങ്കുകളിൽ ആണ് സാധാരണക്കാർ സ്വർണ്ണം പണയം വെക്കുന്നത്. അർബൻ,സഹകരണ ബാങ്കുകളുടെ സ്വർണ്ണപ്പണയ വായ്പ യിൽ റിസർവ് ബാങ്ക് പിടിമുറുക്കുകയാണ്. 90 ദിവസം കഴിഞ്ഞ് സ്വർണ്ണപ്പണയ വായ്പ പുതുക്കി നൽകരുതെന്ന നിർദ്ദേശം കർശനമാക്കിയിരിക്കുകയാണ്. നിശ്ചിത ദിവസം കഴിഞ്ഞു തിരിച്ചടച്ചില്ലെങ്കിൽ വായ്പക്കാരനെ കുടിശികക്കാരൻ ആയി കണക്കാക്കുന്നത് ആയിരിക്കും. നിർദേശം പാലിച്ചില്ലെങ്കിൽ ബാങ്കുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് ആർബിഐ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.നേരത്തെ സ്വർണ്ണം പണയം വെച്ച് എടുക്കുന്ന വായ്പ 90 ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ പലിശ അടച്ചു പുതുക്കുവാൻ കഴിയുമായിരുന്നു.

ഈ സൗകര്യത്തിനു പൂട്ടിട്ടിരിക്കുകയാണ് റിസർവ് ബാങ്ക്. 90 ദിവസത്തിനുശേഷം പണയം പുതുക്കുന്നത് വിലക്കിയിരിക്കുകയാണ് റിസർവ്ബാങ്ക്. കാലയളവ് കഴിഞ്ഞ അടച്ചില്ലെങ്കിൽ നിഷ്ക്രിയ ആസ്തിയായി സ്വർണം കണക്കാക്കാൻ ആണ് റിസർവ്വ് ബാങ്ക് നിർദ്ദേശം. പണയ സ്വർണം ലേലം ചെയ്യാൻ ബാങ്കുകൾക്ക് നടപടിയും സ്വീകരിക്കാം. വ്യവസ്ഥകൾ പാലിക്കാത്ത സംസ്ഥാനത്തെ നാലു ബാങ്കിൽ നിന്നും റിസർവ് ബാങ്ക് പിഴ ഈടാക്കിയിട്ടുണ്ട്. ജൂലൈ ഒന്നുമുതൽ ആണ് ഈ നിയമം കർശനമാക്കിയത്. ഇതുസംബന്ധിച്ചുള്ള ഉത്തരവുകളും റിസർവ്ബാങ്ക് എല്ലാ ബാങ്കുകൾക്ക് നൽകിയിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top