Movlog

Movie Express

അവിവാഹിതയായി, ഗർഭം ധരിക്കാതെ അമ്മയാകാൻ ഒരുങ്ങി സ്വര ഭാസ്കർ.

ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് സ്വര ഭാസ്കർ. ” മധോലാൽ കീപ് വാക്കിങ്” എന്ന ചിത്രത്തിലൂടെ 2009ൽ അഭിനയരംഗത്തേക്ക് ചുവടുവെച്ച താരം 2011 ൽ പുറത്തിറങ്ങിയ “തനു വെഡ്‌സ് മനു ” എന്ന ചിത്രത്തിലൂടെയായിരുന്നു മികച്ച സ്വീകാര്യത നേടിയത്. ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിന് നിരവധി പുരസ്കാരങ്ങൾ ആണ് താരത്തിനെ തേടിയെത്തിയത്. നിരവധി ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് സ്വര ഭാസ്കർ.

മികച്ച അഭിനയത്തിന് പുറമെ ശക്തമായ നിലപാടുകൾ കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട് താരം. പല സാമൂഹിക വിഷയങ്ങളിലും തന്റെ അഭിപ്രായം തുറന്നു പറയുന്ന താരം പലപ്പോഴും വിമർശനങ്ങൾക്കും ഇടയായിട്ടുണ്ട്. എന്നാൽ ഒരുപാട് ആളുകൾ താരത്തിനെ പിന്തുണച്ചു മുന്നോട്ടു വരാറുണ്ട്. ഇപ്പോഴിതാ അവിവാഹിതയായ സ്വര ഭാസ്കർ ‘അമ്മ ആകുവാൻ പോകുന്ന തയ്യാറെടുപ്പിലാണ് എന്ന് സമൂഹമാധ്യമങ്ങളുടെ പങ്കുവെച്ചിരിക്കുകയാണ്.

ഗ ർ ഭം ധരിക്കാൻ ഉദ്ദേശമില്ലെന്നും എന്നാൽ അല്ലാതെ എങ്ങനെ അമ്മയാകും എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയാണ് സ്വര ഭാസ്കർ. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് താരം ആരാധകരെ അറിയിക്കുന്നത്. ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചു എന്നാണ് സ്വര ഭാസ്കർ പങ്കുവെച്ചത്. നമ്മുടെ സമൂഹത്തിൽ അനാഥ കുഞ്ഞുങ്ങൾ നേരിടുന്ന പ്രതിസന്ധികളും വേദനാജനകമായ ജീവിതത്തെ കുറിച്ചും പൊതു ജനങ്ങളെ ബോധവൽക്കരിക്കാൻ ഉള്ള ക്യാമ്പയിനിലെ സജീവസാന്നിധ്യമാണ് സ്വര ഭാസ്കർ.

കാംപെയ്‌നിന്റെ ഭാഗമാകുന്നതിനോടൊപ്പം തന്നെ ജീവിതത്തിലും ഒരു അനാഥ കുഞ്ഞിനെ ദത്തെടുത്ത് കൊണ്ട് നിരവധി പേർക്ക് പ്രചോദനം ആവുകയാണ് താരം. ഒരുപാട് ആളുകളാണ് താരത്തിനെ പിന്തുണച്ചു മുന്നോട്ടു വന്നത്. കുഞ്ഞിനെ ദത്തെടുക്കാൻ ആയി സെൻട്രൽ അ ഡോ പ്‌ ഷ ൻ റി സോ ർ സ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തു സ്വര ഭാസ്കർ. നിലവിൽ വെയിറ്റിംഗ് ലിസ്റ്റിൽ ആണ് താരം ഉള്ളത്. എപ്പോഴും കുടുംബവും കുട്ടികളും വേണമെന്ന് ആഗ്രഹിച്ചിരുന്ന സ്വര ഭാസ്കർ ഒരു കുട്ടിയെ ദത്തെടുക്കുന്നതിലൂടെ ഇത് രണ്ടും കൈവരിക്കാം എന്ന് മനസ്സിലാക്കുകയായിരുന്നു.

ഭാഗ്യവശാൽ ഇന്ത്യയിൽ വിവാഹിതയാവാത്ത സ്ത്രീകൾക്കും ദത്തെടുക്കാനുള്ള അവകാശമുണ്ട്. കുട്ടികളെ ദത്തെടുത്ത് ഒരുപാട് കണ്ടിട്ടുണ്ടെന്നും അവരുടെ അനുഭവങ്ങൾ അടുത്തറിമെന്നും സ്വര ഭാസ്കർ പറഞ്ഞു. ദത്ത് എടുക്കൽ നടപടിക്രമങ്ങൾ മനസ്സിലാക്കി തരുന്നതിൽ സെൻട്രൽ അ ഡോ പ്‌ ഷൻ റിസോർസ് അതോറിറ്റി ഉദ്യോഗസ്ഥർ ഒരുപാട് സഹായിച്ചു എന്ന് താരം പറയുന്നു. താരത്തിന്റെ ഈ തീരുമാനത്തിൽ പൂർണ പിന്തുണയുമായി മാതാപിതാക്കൾ ഒപ്പം തന്നെയുണ്ട്. നീണ്ടു പോകുന്ന ഒരു പ്രക്രിയ ആണ് ദത്തെടുക്കുന്നത്. ഇതിന് മൂന്നു വർഷം വരെ സമയമെടുത്തേക്കാം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top