Movlog

Movie Express

ജോഷിക്കും ലക്ഷ്മി റായിക്കും പിന്നാലെ പേര് മാറ്റി സുരേഷ് ഗോപി – ഇനി താരം ജനനായകൻ അറിയപ്പെടുക ഈ പേരിൽ !

സംഖ്യാശാസ്ത്രപ്രകാരം പേര് മാറ്റുന്നത് സിനിമാ താരങ്ങൾക്കിടയിൽ ഒരു പുതിയ കാര്യമേയല്ല. നിരവധി താരങ്ങൾ ആണ് അത്തരത്തിൽ പേരുമാറ്റിയത്. ലെന റോമാ എന്നിവരൊക്കെ അതിൽ മുൻപിൽ നിൽക്കുന്നവർ തന്നെയാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയും തന്റെ പേരിൽ ചെറിയൊരു മാറ്റം വരുത്തിയിരിക്കുകയാണ് suresh gopi എന്ന പേരിൽ suressh gopi എന്നാക്കി ആണ് മാറ്റിയിരിക്കുന്നത് താരം. സോഷ്യൽ മീഡിയ പേജുകൾ എല്ലാം സുരേഷ് ഗോപി എന്ന പേരിന്റെ സ്പെല്ലിങ്ങിൽ മാത്രമാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇതിനു മുൻപേ തന്നെ ഇത്തരത്തിൽ പേരുകളിൽ പരിഷ്ക്കാരം പല താരങ്ങൾ നടത്തിയിരുന്നു. കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയുടെ പോസ്റ്ററിൽ ദിലീപ് തന്റെ പേര് മാറ്റിയത് ശ്രദ്ധ നേടിയിരുന്നു.

പേരിൽ നിന്നും ഒരക്ഷരം വർദ്ധിപ്പിച്ചിരുന്നു ദിലീപ്. നടി റോമയും ലെനയും ഒക്കെ പേര് മാറ്റിയിട്ട് ഉണ്ടായിരുന്നു. സംവിധായകൻ ജോഷി, ലക്ഷ്മി റായി എന്നിവരൊക്കെ തന്നെ പേരിൽ മാറ്റം വരുത്തിയവരാണ്. ഇപ്പോൾ അവർക്കൊപ്പം തന്നെ സുരേഷ് ഗോപിയും ഇത്തരത്തിലൊരു മാറ്റം വരുത്തിയിരിക്കുകയാണ്. അതേസമയം സൂപ്പർഹിറ്റായ പാപ്പൻ സെപ്റ്റംബർ 7 ന് പ്രേക്ഷകരിലേക്ക് സീ ഫൈവ് ഓടിട്ടിയിൽ റിലീസ് ചെയ്യുന്നു. റീലീസ് ആയി മൂന്നാഴ്ചയ്ക്ക് ഉള്ളിൽ തന്നെ 50 കോടി ക്ലബിൽ എത്തുന്ന ചിത്രമാണ് പാപ്പൻ.

ആർ ജെ ഷാന്റെ തിരക്കഥയിലാണ് ജോഷി ചിത്രം സംവിധാനം ചെയ്യുന്നതും. സുരേഷ് ഗോപിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം മേം ഹും മൂസയാണ്. ഇതിൽ ഒരു പട്ടാളക്കാരന്റെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. ജിബു ജെക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊന്നാനികാരനായ മൂസയുടെ ജീവിതത്തെ വളരെ മനോഹരമായ രീതിയിൽ തന്നെ സുരേഷ് ഗോപി അവതരിപ്പിക്കുന്നുണ്ട്.

ന്യൂമറോളജി പ്രകാരം ആണോ സുരേഷ് ഗോപി ഇത്തരത്തിൽ പെരുമാറ്റം നടത്തിയത് എന്നാണ് പ്രേക്ഷകരും ചോദിച്ചു കൊണ്ടിരിക്കുന്നത്. ഓണക്കാലത്തെ സുരേഷ് ഗോപിയുടെ പരിപാടികൾക്കാണ് പ്രേക്ഷകരിൽ കൂടുതൽ സ്വീകാര്യത നിറയ്ക്കുന്നത്. അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത ജനനായകൻ എന്ന പരിപാടിയിൽ സുരേഷ് ഗോപിയും കുടുംബവും സുരേഷ് ഗോപിയുടെ സുഹൃത്തുക്കളും ഒക്കെ തന്നെ എത്തിയിരുന്നു. ഈ പരിപാടിയിലൂടെ സുരേഷ് ഗോപിയെ കൂടുതൽ അറിയാൻ സാധിച്ചിരിക്കുകയാണ്. ഇപ്പോഴും നിരവധി ആരാധകരാണ് സുരേഷ് ഗോപിക്ക് ഉള്ളത്. സുരേഷ് ഗോപിയുടെ തിരിച്ചു വരവ് പ്രേക്ഷകരെല്ലാം വലിയ സന്തോഷത്തോടെ തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സജീവ സാന്നിധ്യം കൂടിയാണ് സുരേഷ് ഗോപി. തന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകരെ താരം അറിയിക്കാറുണ്ട്. മകൻ ഗോകുൽ സുരേഷും സോഷ്യൽ മീഡിയയിൽ സജീവമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top