Movlog

Movie Express

സുപ്രിയയ്ക്ക് മുൻപിൽ സാക്ഷാൽ പ്രിത്വി പോലും ഒന്നുമല്ല ! ദൈവമേ മൂർഖനെ ആണല്ലോ ചവിട്ടിയത്.കിടിലൻ കൗണ്ടർ ആയി സുരാജ്.

പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ജനഗണമന. വളരെ വ്യത്യസ്തമായ ഒരു പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രം എത്തിയത്. മമ്ത മോഹൻദാസ്, ശ്രീവിദ്യാ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ നായികമാരായി എത്തുന്നത്. വലിയ വിജയം നേടിയാണ് ചിത്രം തീയേറ്ററുകളിൽ നിന്നും യാത്രയായത്. പൃഥി പ്രൊഡക്ഷൻസ് തന്നെയായിരുന്നു ചിത്രം നിർമ്മിച്ചിരുന്നതും, ചിത്രത്തെക്കുറിച്ച് രാഷ്ട്രീയപരമായ പല ചോദ്യങ്ങളും ഉയർന്നിരുന്നുവെങ്കിലും അതിൽ എല്ലാം വ്യക്തമായി തന്നെ ആദ്യം മുതൽ തന്നെ പൃഥ്വിരാജ് മറുപടി കൊടുക്കുകയും ചെയ്തിരുന്നു.

കോടികൾ മുടക്കി ഒരു പടം എടുത്തു കൊണ്ട് തന്റെ രാഷ്ട്രീയം പറയാൻ തനിക്ക് നിലവിൽ സാധിക്കില്ല എന്നായിരുന്നു ഇതിനെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞിരുന്നത്. ഇപ്പോൾ ചിത്രത്തിന്റെ സക്സസ് പാർട്ടി വളരെ മനോഹരമായി ഇന്നലെയാണ് നടന്നത്. പരിപാടിയിൽ സുപ്രിയ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, ടോവിനോ തോമസ് തുടങ്ങിയ വലിയ താരനിര തന്നെ ആയിരുന്നു ഉണ്ടായിരുന്നത്. ഇവരെല്ലാം വേദിയിൽ വളരെ മനോഹരമായി തന്നെ സംസാരിക്കുകയും ചെയ്തിരുന്നു.

താൻ ഈ ഫാമിലിയിൽ ഒരാൾ തന്നെയാണെന്നും എല്ലാവരെയും എനിക്ക് നല്ല പരിചയം ആണെന്ന് ടോവിനോ തോമസ് പറഞ്ഞത്. ജനഗണമനയുടെ രണ്ടാം ഭാഗത്തിന് മുൻപേ ടോവിനോയ്ക്ക് ഒപ്പം ജനഗണമന സംവിധായകന്റെ ഒരു സിനിമ ഉണ്ടാകും. ഒരുമിച്ച് ഒരു സിനിമ ഉണ്ടായിരിക്കുമെന്നും അതോടൊപ്പം തന്നെ ജനഗണമനയിൽ ആരെങ്കിലുംഫ്രീ അല്ലെങ്കിൽ തന്നെ വിളിച്ചാൽ മതി എന്നും രസകരമായി ടോവിനോ തോമസ് പറഞ്ഞിരുന്നു. തന്നെ വിശ്വസിച്ച ഈ കഥാപാത്രം തന്റെ കൈകളിലേക്ക് എത്തിച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു എന്നാണ് സുരാജ് പറഞ്ഞത്. ഒരുപാട് ബുദ്ധിമുട്ടി ചെയ്തതാണ് എന്നും ഒരുപാട് ബുദ്ധിമുട്ടുകൾ അതിജീവിച്ചു ആണ് ജനഗണമന എന്നും പൃഥ്വിരാജ് പറഞ്ഞത്.

സുപ്രീയയും ചക്കൊച്ഛനും വേദിയിൽയിലേക്ക് എത്തുകയും വളരെയധികം മനോഹരമായ സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. ഇതിനിടയിൽ രണ്ടുപേരും ഇംഗ്ലീഷിൽ സംസാരിക്കുന്നത് കണ്ടു സുരാജ് ഒരു ഗംഭീര കൗണ്ടർ കൂടി അവിടെ പറഞ്ഞിരുന്നു. ദൈവമേ മൂർഖനെ ആണല്ലോ ചവിട്ടിയത് എന്നായിരുന്നു സുരാജ് പറഞ്ഞത് ഉടനെ തന്നെ വേദിയിൽ ഉള്ള എല്ലാവരും ആ ഒരു തമാശ കേട്ട് പൊട്ടി ചിരിക്കുകയായിരുന്നു ചെയ്തത്. വളരെ മനോഹരമായ കുറച്ച് നിമിഷങ്ങൾക്കു ആയിരുന്നു മാധ്യമപ്രവർത്തകർ സാക്ഷ്യം വഹിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top