“തണ്ണീർമത്തൻ ദിനങ്ങൾ ” ടീം വീണ്ടും ഒന്നിക്കുന്നു “”സൂപ്പർ ശരണ്യ “”യിലൂടെ!!!

“കുമ്പളങ്ങി നൈറ്റ്സ് ” എന്ന സിനിമയിലൂടെ കടന്നു വന്ന മാത്യു തോമസും “ഉദാഹരണം സുജാത” എന്ന സിനിമയിലൂടെ ശ്രദ്ധേയ ആയ അനശ്വര രാജനെയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഒരുക്കി ഒരു ക്യാമ്പസ് ചലച്ചിത്രമായിരുന്നു “തണ്ണീർമത്തൻ ദിനങ്ങൾ “.

നവാഗതനായ  സംവിധാനം ചെയ്ത സിനിമയിൽ വിനീത് ശ്രീനിവാസനും ഒരു ശ്രദ്ധേയമായ വേഷം ചെയ്തു .കഴിഞ്ഞ വർഷത്തിലെ ഏറ്റവും വലിയ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്ന “തണ്ണീർ മത്തൻ ദിനങ്ങൾ ” ടീം വീണ്ടും ഒന്നിക്കുകയാണ് .പ്രേക്ഷകഹൃദയങ്ങൾ കീഴടക്കാൻ ആയി വീണ്ടും എത്തുകയാണ് ഗിരീഷ് എ ഡി .

“സൂപ്പർ ശരണ്യ ” എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ അനശ്വര രാജൻ തന്നെ ആണ് നായിക .അർജുൻ അശോകൻ ആണ് നായകൻ .അനശ്വര തന്നെയാണ് ഈ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചത് .ഒപ്പം സിനിമയുടെ ടൈറ്റിൽ പോസ്റ്ററും പുറത്തു വിട്ടു താരം .

ഷെബിൻ ബക്കർ പ്രൊഡക്ഷനും സ്റ്റക്ക് കവ്സ് എന്നീ പ്രൊഡക്ഷൻ കമ്പനികളുടെ ബാനറിൽ ഷെബിൻ ബക്കറും സംവിധായകൻ ഗിരീഷ് എ ഡി യും ചേർന്നാണ് ചിത്രം നിർമിക്കുന്നത് .”തണ്ണീർ മത്തൻ ദിനങ്ങൾ ” എന്ന സിനിമയ്ക്ക് ഗാനമൊരുക്കിയ ജസ്റ്റിൻ വർഗീസും വരികൾ രചിച്ച സുഹെയ്ലും തന്നെയാണ് ഈ ചിത്രത്തിനായി പ്രവർത്തിക്കുന്നത് .‌ 

Leave a Reply