Movlog

Faith

സുഗതകുമാരി അന്തരിച്ചു -കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു !

ഏറ്റവും സങ്കടകരമായ വാർത്ത ആണ് പുറത്ത് വരുന്നത്. കവയത്രി സുഗതകുമാരി അന്തരിച്ചു. കൊറോണ ബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ ഇന്നലെ മുതൽ കഴിയുകയായിരുന്നു. വിട വാങ്ങിയത് മലയാളകരയുടെ പരിസ്ഥിതി പോരാളിയും കൂടി ആണ് .

മലയാളത്തിന് സ്നേഹവും വാത്സല്യവും എന്നും കരുതി വെച്ച കവയിത്രിയും പരിസ്ഥിതി പോരാളിയുമായ സുഗതകുമാരി അന്തരിച്ചു .കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന കവയിത്രിക്ക് ശ്വസന ,ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു .”അഭയ “യിലെ ആശ്രയമില്ലാത്ത സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും അഭയകേന്ദ്രമായിരുന്നു സുഗതകുമാരി .സൈലന്റ് വാലി ,അട്ടപ്പാടി ,ആറന്മുള ഉൾപ്പെടെ നിരവധി പരിസ്ഥിതി സമരങ്ങൾക്കും ,മൃഗങ്ങളുടെ അവകാശത്തിനായും ശക്തമായി പോരാടിയിരുന്നു പ്രിയ കവയിത്രി .”അമ്പലമണി “,”രാത്രിമഴ “,”മുത്തുച്ചിപ്പികൾ “,”പാതിരാപ്പൂക്കൾ “,”രാധയെവിടെ ” ,”പ്രണാമം “,”ഇരുൾ ചിറകുകൾ “,”മേഘം വന്നു തൊട്ടപ്പോൾ “,”തുലാവർഷപ്പച്ച “എന്നിവയാണ് പ്രധാന കൃതികൾ .

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ജ്ഞാനപ്പാന പുരസ്കാരം,കേരളസാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, ഒാടക്കുഴൽ അവാർഡ്, വള്ളത്തോൾ അവാർഡ്, ബാലാമണിയമ്മ അവാർഡ്, ലളിതാംബിക അന്തർജനം അവാർഡ്, ആശാൻ പ്രൈസ്, പി.കേശവദേവ് പുരസ്കാരം, പനമ്പിള്ളി പ്രതിഭാ പുരസ്‌കാരം,കെ.ആർ. ചുമ്മാർ അവാർഡ്, ഒഎൻവി സാഹിത്യ പുരസ്കാരം, ജവഹർലാൽ നെഹ്റു പുരസ്കാരം, പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാരം, ആർച്ച് ബിഷപ് മാർ ഗ്രിഗോറിയോസ് അവാർഡ്, ലൈബ്രറി കൗൺസിൽ പുരസ്കാരം, തോപ്പിൽഭാസി പുരസ്കാരം, സ്‌ത്രീശക്‌തി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിരുന്നു .ഇതിനു പുറമെ കേന്ദ്ര സർക്കാരിന്റെ ആദ്യത്തെ “വൃക്ഷ മിത്ര ” പുരസ്‌കാരം നേടിയതും സുഗതകുമാരി ആയിരുന്നു .

വനിതാ കമ്മീഷൻ അധ്യക്ഷ ,തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പൾ ,നവഭാരതവേദി വൈസ് പ്രസിഡന്റ് ,കേരളം സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റെ തളിർ മാസിക പത്രാധിപർ, കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം ,പ്രകൃതി സംരക്ഷണ സമിതി സെക്ക്രെട്ടറി ,കേരളം ഫിലിം സെൻസർ ബോർഡ് അംഗം , തുടങ്ങിയ ചുമതലകളും വഹിച്ചിരുന്നു .പ്രകൃതിയുടെ ഊഷ്മളതയും ,മനുഷ്യർ പ്രകൃതിയെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ചൂഷണം ചെയ്യുന്നതും ,പ്രകൃതിയോടുള്ള അഗാധമായ സ്നേഹവുമായിരുന്നു സുഗതകുമാരിയുടെ കൃതികളിലെ കാതൽ .പ്രകൃതിയുടെ സംരക്ഷണത്തിന് വേണ്ടിയുള്ള സമര പോരാട്ടങ്ങളിൽ കരുത്തുറ്റ മുഖവുമായി മുൻനിരയിൽ തന്നെ അവരുണ്ടായിരുന്നു .

സ്വാതന്ത്ര്യസമര സേനാനിയായും എഴുത്തുകാരനുമായിരുന്ന ബോധേശ്വരന്റെയും പ്രഫസർ വി കെ കാർത്യായനിയമ്മയുടെയും മകളായി 1934 ജനുവരി 22 നാണ് സുഗതകുമാരി ജനിച്ചത് .എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ പരേതനായ ഡോക്ടർ കെ വേലായുധൻ നായരെ ആണ് സുഗതകുമാരി വിവാഹം കഴിച്ചത് .മകൾ ലക്ഷ്മി .കരുണ നിറഞ്ഞ അമ്മമനസിനു കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top