Movlog

Movie Express

ആദ്യരാത്രി ഞാൻ മാമാങ്കമാക്കും ! വേണമെങ്കിൽ ആദ്യ രാത്രിക്ക് മുൻപേ ഞാൻ ചേട്ടന്റെ ഇരയാകാം – സുബി ഉണ്ണിക്ക് അയച്ച കത്ത് പുറത്ത്

മലയാള സിനിമയുടെ മസിൽ അളിയൻ ആണ് ഉണ്ണി മുകുന്ദൻ. മലയാള സിനിമയിലെ യുവതാരനിരയിൽ ശരീര സംരക്ഷണത്തിന് ഇത്രയേറെ പ്രാധാന്യം നൽകിയ മറ്റൊരു നടൻ ഉണ്ടാവില്ല. ചിട്ടയായ വ്യായാമവും കൃത്യമായ ഭക്ഷണരീതികളിലൂടെ ആണ് താരം തന്റെ ഫിറ്റ്നസ് മുന്നോട്ട് കൊണ്ട് പോകുന്നത്. നടനും ഗായകനും ഇപ്പോൾ നിർമാതാവുമായ താരം രഞ്ജിത്ത് സംവിധാനം ചെയ്‌ത പൃഥ്വിരാജ് സുകുമാരന്റെ മലയാള അരങ്ങേറ്റ ചിത്രമായ “നന്ദന”ത്തിന്റെ തമിഴ് പതിപ്പ് ആയ “സീടൻ” എന്ന ചിത്രത്തിലൂടെ ആണ് അഭിനയരംഗത്തേക്ക് കടന്നു വന്നത്. ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ച് തന്റെ കഠിനാധ്വാനം കൊണ്ട് മാത്രം ആണ് ഉണ്ണി മുകുന്ദൻ ഇന്ന് കാണുന്ന താരപദവി നേടിയെടുത്തത്.”തത്സമയം എന്ന പെൺകുട്ടി”, “ബോംബെ മാർച്ച്”, “ചാണക്യതന്ത്രം”, “വിക്രമാദിത്യൻ” തുടങ്ങി നിരവധി മലയാള സിനിമകളിൽ താരം തിളങ്ങി. വൈശാഖ് സംവിധാനം ചെയ്ത “മല്ലു സിങ്” ആണ് ഉണ്ണി മുകുന്ദന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായത്. വമ്പൻ വിജയമായിരുന്ന ചിത്രം നൂറു ദിവസം വരെ പ്രദർശനം തുടർന്നിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത “വിക്രമാദിത്യൻ ” എന്ന സിനിമയിലും ശ്രദ്ധേയമായ വേഷമാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചത്. പഠനവും ജോലിയും ഉപേക്ഷിച്ചായിരുന്നു സിനിമ എന്ന മോഹമായി ഉണ്ണി മുകുന്ദൻ ഇറങ്ങി തിരിച്ചത്. സിനിമയെന്ന ആഗ്രഹവുമായി ജോലിയുപേക്ഷിച്ചെത്തി സിനിമകൾ ഒന്നും ലഭിക്കാത്തതിന്റെ സമ്മർദവും എങ്ങനെ സിനിമയിൽ എത്തിച്ചേരുമെന്ന വിഷമങ്ങളും ഉണ്ണി മുകുന്ദനെ അന്ന് വല്ലാതെ അലട്ടിയിരുന്നു.

ആ പ്രതിസന്ധികളെ എല്ലാം അതിജീവിച്ച് ആണ് ഉണ്ണി മുകുന്ദൻ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത. “മേപ്പടിയാൻ “, “ചോക്ലേറ്റ് റീറ്റോൾഡ് “, ” ബ്രൂസ്‌ലി” തുടങ്ങി നിരവധി ചിത്രങ്ങളാണ് ഉണ്ണിമുകുന്ദൻ നായകനായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. “മാമാങ്കം”, ” മിഖായേൽ” എന്നീ ചിത്രങ്ങളാണ് ഏറ്റവുമൊടുവിൽ തിയേറ്ററുകളിലെത്തിയ ഉണ്ണിമുകുന്ദന്റെ ചിത്രങ്ങൾ. “മാമാങ്കം” എന്ന ചിത്രത്തിലെ ചന്ദ്രോത്ത് പണിക്കറെ അവതരിപ്പിച്ചു ഒരുപാട് പ്രശംസകളും അഭിനന്ദനങ്ങളും ഏറ്റുവാങ്ങിയിരുന്നു താരം. താരത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് “മാമാങ്ക”ത്തിലെ ചന്ദ്രോത്ത് പണിക്കർ.

“ഭ്രമം” എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രം. കോവിഡ് പ്രതിസന്ധികൾക്കിടയിൽ ആമസോൺ പ്രൈമിൽ ആണ് ചിത്രം റിലീസ് ചെയ്തത്. അടുത്തിടെ ഉണ്ണി മുകുന്ദൻ ഫിലിംസ് എന്ന പുതിയ പ്രൊഡക്ഷൻ കമ്പനി ആരംഭിച്ച വിവരം താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചിരുന്നു. താരത്തിന്റെ “മേപ്പടിയാൻ” എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ ഉണ്ണിമുകുന്ദൻ അഭിനയിച്ച സിനിമകളുടെ പേരുകൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു രസികൻ പ്രേമലേഖനം എഴുതി ഇരിക്കുകയാണ് അവതാരകയും നടിയുമായ സുബി സുരേഷ്. “ഉണ്ണിമുകുന്ദന് ഞാൻ എഴുതിയ പ്രണയലേഖനം ഒരു റിപ്ലൈ തരൂ ഉണ്ണിയേട്ടാ” എന്ന കുറിപ്പോടെയാണ് തമാശ രൂപേണയുള്ള പ്രണയലേഖനം താരം പോസ്റ്റ് ചെയ്തത്

“ബോംബെ മാർച്ച്”, “ഭ്രമം”, “സ്റ്റൈൽ”, “മല്ലുസിംഗ്”, “മാമാങ്കം”, “ജനതഗാരേജ്”, “ഒരു മുറൈ വന്ത് പാർത്തായ”, “ചാണക്യതന്ത്രം”, “മൈ ഗ്രേറ്റ് ഫാദർ”, “ബ്രോ ഡാഡി”, “അച്ചായൻസ്”, “മേപ്പടിയാൻ”, “ഭാഗമതി” തുടങ്ങിയ ഉണ്ണി അഭിനയിച്ച സിനിമകളെല്ലാം കോർത്തിണക്കി വളരെ രസകരമായ ഒരു പ്രണയ ലേഖനം തന്നെയാണ് സുബി തയ്യാറാക്കിയത്. പങ്കുവെച്ച് നിമിഷ നേരം കൊണ്ട് തന്നെ സുബിയുടെ കുറിപ്പ് വൈറൽ ആയിരിക്കുകയാണ്. മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ഹാസ്യതാരം ആണ് സുബി സുരേഷ്. ഒരേസമയം ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തിളങ്ങിനിൽക്കുന്ന താരത്തിന് ആരാധകർ ഏറെയാണ്. അഭിനയത്തിനു പുറമേ ഒരു നല്ല അവതാര കൂടിയാണ് സുബി. സുബി അവതരിപ്പിച്ചിട്ടുള്ള കുട്ടിപ്പട്ടാളം എന്ന ഷോയ്ക്ക് മികച്ച സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top