Movlog

Faith

60000 രൂപയുടെ ലോട്ടറി അടിച്ചു ! ലോട്ടറി മാറാൻ കടയിൽ എത്തിയപ്പോൾ അല്പം ഒന്ന് കാത്തിരിക്കാൻ പറഞ്ഞു – കയ്യോടെ ആളെ പൊക്കി പോലീസ് – സംഭവം ഇങ്ങനെ !

ലോട്ടറി ടിക്കറ്റ് പ്രതിയെ കുടുക്കിയ കഥയാണ് ഇത്. വെറും കഥയല്ല നടന്ന സംഭവം, അതും നമ്മുടെ തൃശൂര്. തൃശൂര് പാറളം സ്വദേശി ആയ സ്റ്റാൻലി തന്റെ കയ്യിലുള്ള സമ്മാനാർഹമായ ടിക്കറ്റുമായി ഏജന്റ് ന്റെ കടയിൽ എത്തിയതോടെ ആണ് പോലീസിന്റെ വലയിൽ ചാടിയത്.

ഒരു കുഴി കുഴിച്ചിട്ടു ആളെ കാവല് നിർത്തി കാത്തിരിക്കുകയായിരുന്നു പോലീസ് എന്നതാണ് ഈ കേസിലെ രസകരമായ വസ്തുത, കൂടാതെ പോലീസിന്റെ ബുദ്ധിയും.

പലതരം കേസുകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇതുപോലെ പൊലീസിന് ഉറപ്പുള്ള, അതായത് പ്രതി തന്നെ വന്നു വലയിൽ വീഴുന്ന ചില സംഭവങ്ങൾ ഉണ്ടെന്നാണ് പോലീസും പറയുന്നത്. ഏകദേശം അമ്പത്തഞ്ച് വയസ്സ് പ്രായം ഉള്ള സ്റ്റാൻലി തന്റെ പക്കൽ ഉള്ള ഒരേ സീരീസ് ലോട്ടറിക്ക് അടിച്ച 60000 രൂപ മാറുവാൻ വേണ്ടി തൃശൂർ ഉള്ള ഏജന്റ് ന്റെ ഷോപ്പിൽ എത്തുകയായിരുന്നു. തന്റെ പക്കൽ ഉള്ളത് ആണെങ്കിൽ കട്ടെടുത്ത ലോട്ടറി ആണെന്നതാണ് സത്യം.

പോലീസിന്റെ നിർദ്ദേശം മുൻപേ എല്ലാ ലോട്ടറി ഏജൻസികൾക്കും കിട്ടിയതിനാൽ ലോട്ടറി പരിശോധിച്ച ഉടൻ തന്നെ കട ഉടമ സമ്മാനാർഹനായ സ്റ്റാൻലിയെ കടയിൽ ഇരുത്തി അല്പസമയം കാത്തിരിക്കാൻ ആവിശ്യപെടുകയായിരുന്നു. വെറും പത്ത് മിനിറ്റ് കൊണ്ട് തൃശൂർ സിറ്റി പോലീസ് എത്തി കയ്യോടെ സ്റ്റാൻലിയെ പോകുന്ന ദൃശ്യങ്ങളാണ് നാട്ടുകാർ കണ്ടത്.

പിന്നീടാണ് കഥയുടെ സത്യാവസ്ഥ പുറംലോകം അറിയുന്നത്. ശരിക്കും നടന്ന സംഭവം എന്തെന്ന് വെച്ചാൽ കഴിഞ്ഞ ആഴ്ച പൂങ്കുന്നത്തെ ലോട്ടറികട കുത്തി തുറന്നു പതിനയ്യായിരം രൂപയും കുറെ ലോട്ടറികളും അടിച്ചു മാറ്റിയ ദി റിയൽ കള്ളൻ ആയിരുന്നു മിസ്റ്റർ സ്റ്റാൻലി. എന്നാൽ പൊലീസിന് എളുപ്പമായതും, സ്റ്റാൻലി മനസ്സിൽ പോലും വിചാരിക്കാതെ കുടുങ്ങിയതും ഇതേ കട്ട ലോട്ടറിക്ക് സമ്മാനം അടിച്ചതു കൊണ്ടാണ്.

സമ്മാനാർഹമായ ലോട്ടറി മാറുവാൻ സ്റ്റാൻലി എന്തായാലും കടയിൽ എത്തുമെന്ന് പൊലീസിന് നൂറുശതമാനം ഉറപ്പായിരുന്നു. ഇതോടെ തൃശൂർ വെസ്റ്റ് പോലീസ് അന്വേഷിച്ച കേസിനു വിരാമമായി.കമ്പിപ്പാര വെച്ചാണ് സ്റ്റാൻലി ലോട്ടറിക്കട കുത്തി തുറന്നതെന്നും പോലീസിനോട് പ്രതി സമ്മതിച്ചു. സ്റ്റാൻലി പോലീസിനോട് കുറ്റം ഏറ്റുപറയുകയും കോടതി അദ്ദേഹത്തിനെ റിമാൻഡ് ചെയ്യുകയും ചെയ്തു.

Click to comment

You must be logged in to post a comment Login

Leave a Reply

To Top