Movlog

Faith

അമ്മയുടെ ദുരവസ്ഥ വെളിപ്പെടുത്തി ക്രിക്കറ്റ് താരം ശ്രീശാന്ത്

ഒരുപാട് ആരാധകർ ഉള്ള മലയാളികളുടെ അഭിമാന ക്രിക്കറ്റ് താരമാണ് ശ്രീശാന്ത്. സിനിമയിലും, ബിഗ് ബോസ് റിയാലിറ്റി ഷോയിലും എല്ലാം എത്തിയ ശ്രീശാന്ത് സമൂഹമാധ്യമങ്ങളിലും സജീവമാണ്. ക്രിക്കറ്റ് കരിയറിൽ ഇടയ്ക്ക് ചില പ്രശ്നങ്ങളും വിവാദങ്ങളും നേരിട്ടെങ്കിലും അതെല്ലാം അതിജീവിച്ച് തിരിച്ചെത്തുകയാണ് ശ്രീശാന്ത്. താരത്തിനൊപ്പം എല്ലാ പ്രതിസന്ധികളിലും ഒരു തൂണു പോലെ ഉറച്ചു നിന്ന് പിന്തുണയേകിയത് ശ്രീശാന്തിന്റെ അമ്മയായിരുന്നു. എല്ലാ പ്രശ്നങ്ങൾക്കും കൂടെ നിന്ന ആളാണ് അമ്മ സാവിത്രി ദേവി എന്ന് ശ്രീശാന്ത് പലപ്പോഴും പറഞ്ഞിരുന്നു.

ശ്രീശാന്ത് വിവാദങ്ങളിൽ അകപ്പെട്ടപ്പോൾ വാർത്തകളിൽ അമ്മ സാവിത്രി ദേവി നിറഞ്ഞു നിന്നിരുന്നു. ശ്രീശാന്തിന്റെ അമ്മ അതിജീവിച്ച അധികമാർക്കും അറിയാത്ത മറ്റൊരു പ്രതിസന്ധിയെക്കുറിച്ച് ആണ് താരമിപ്പോൾ വെളിപ്പെടുത്തുന്നത്. അമ്മയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ ആ സംഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ശ്രീശാന്ത്. ജീവിതത്തിൽ കണ്ട ഏറ്റവും കരുത്തുറ്റ സ്ത്രീ തന്റെ അമ്മയാണെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. അമ്മ ഇപ്പോൾ വല്ലാത്ത ഒരു അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത് എന്നും താരം പറയുന്നു.

ശ്രീശാന്തിന്റെ അമ്മ സാവിത്രി ദേവിയുടെ ഇടത്തെ കാൽ ഓപ്പറേഷൻ ചെയ്തു മുട്ടിന് താഴെ വെച്ച് മുറിച്ചു മാറ്റിയിരുന്നു. അമ്മയ്ക്കുവേണ്ടി എല്ലാവരുടെയും പ്രാർത്ഥന വേണമെന്ന് ശ്രീശാന്ത് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. എന്നാൽ അമ്മയുടെ രോഗത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും താരം വ്യക്തമാക്കിയില്ല. ബിഗ് ബോസിൽ വിജയിക്കാൻ കഴിയാത്തതിൽ വിഷമമില്ലെന്നും അവിടെ വെച്ച് ഒരുപാട് വലിയ അനുഭവങ്ങൾ ഉണ്ടായി എന്നും താരം പറയുന്നു. വിലപ്പെട്ട ആ ദിവസങ്ങളിൽ സൽമാൻ ഭായുമായി കൂടുതൽ അടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും ശ്രീശാന്ത് പ്രകടിപ്പിച്ചു. ബിഗ് ബോസ് പോലുള്ള വലിയ ഒരു റിയാലിറ്റി ഷോയിൽ റണ്ണറപ്പാകാൻ കഴിഞ്ഞത് തന്നെ ഭാഗ്യമായി കരുതുന്നു എന്നും ശ്രീശാന്ത് തുറന്നു പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top