Movlog

Movie Express

മരുമകളുടെ പാട്ട് കേട്ടിട്ടുള്ള ശ്രീനിവാസന്റെ പ്രതികരണത്തെ കുറിച്ച് വെളിപ്പെടുത്തി വിനീത്!

വിനീത് ശ്രീനിവാസനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. മലയാള സിനിമയിലെ സകല മേഖലകളിലും കൈവെച്ച് വിജയം കണ്ടെത്തിയ താരപുത്രൻ ആണ് വിനീത് ശ്രീനിവാസൻ. ശ്രീനിവാസൻ എന്ന മഹാ നടന്റെ മകൻ ആയിട്ട് പോലും അച്ഛന്റെ യാതൊരു പിന്തുണ ഇല്ലാതെ സ്വന്തം പ്രയത്നത്തിലൂടെയും കഴിവുകൊണ്ടും മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് വിനീത് ശ്രീനിവാസൻ. മോഹൻലാൽ-പ്രിയദർശൻ-ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന “കിളിച്ചുണ്ടൻ മാമ്പഴം” എന്ന ചിത്രത്തിലെ “കസവിന്റെ തട്ടമിട്ട്” എന്നു തുടങ്ങുന്ന ഗാനവുമായി മലയാള സിനിമ പിന്നണി ഗാനരംഗത്ത് എത്തുകയായിരുന്നു വിനീത് ശ്രീനിവാസൻ.

പിന്നീട് നടനായും സംവിധായകനായും നിർമ്മാതാവും തിരക്കഥാകൃത്തുമായി മലയാള സിനിമയിൽ തിളങ്ങി. ഏറ്റവുമൊടുവിൽ വിനീത് തിരക്കഥയെഴുതി സംവിധാനം ചെയ്ത “ഹൃദയം” നിറഞ്ഞ സദസോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഒരു നീണ്ട ഇടവേളക്കു ശേഷം പതിനഞ്ചോളം ഗാനങ്ങൾ ഉൾപ്പെടുത്തിയ ഒരു സിനിമ കൂടിയാണ് ഹൃദയം. ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്തനായ ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിൽ സംഗീതം ഒരുക്കിയത്.

ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ ഹൃദയത്തിലെ ഗാനങ്ങളെല്ലാം വൈറലായിരുന്നു. യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാമതായി എത്തിയ “ഉണക്കമുന്തിരി” എന്ന ഹൃദയത്തിനെ ഗാനം എങ്ങനെ ഉണ്ടായി എന്നും അതിന്റെ സന്തോഷ നിമിഷങ്ങളും പങ്കുവയ്ക്കുകയാണ് വിനീത് ശ്രീനിവാസൻ. വിനീതിന്റെ പോസിറ്റീവായ അഭിപ്രായങ്ങൾ എപ്പോഴും വളരെയധികം സഹായം ചെയ്യാറുണ്ടെന്നും ഹിഷാം തുറന്നുപറയുന്നു. വിനീതിന്റെ ഭാര്യയാണ് “ഉണക്കമുന്തിരി” എന്ന ഗാനം ആലപിച്ചിരിക്കുന്നത്.

ദിവ്യയുടെ പാട്ട് കേട്ടതിനു ശേഷം ഉള്ള ശ്രീനിവാസന്റെ പ്രതികരണത്തെ കുറിച്ച് വിനീത് പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു. ഇന്നുവരെ വിനീതിന്റെ സിനിമകളിലെ പാട്ടിനെ കുറിച്ച് യാതൊന്നും പറയാത്ത ശ്രീനിവാസൻ മരുമകളുടെ പാട്ട് കേട്ടതിനു ശേഷം ദിവ്യ നന്നായി തന്നെ പാടിയിട്ടുണ്ട് എന്ന് പറഞ്ഞു. . അത് കേട്ടിട്ടാണ് ദിവ്യ ഈ പാട്ട് പഠിക്കാം എന്ന തോന്നൽ ഉണ്ടായിഇതിന് മുമ്പ് തന്നെ ഹിഷാമിന്റെ ഒരു പാട്ട് ദിവ്യ പാടിയിട്ടുണ്ട്. അത് കൊണ്ട് ഈ പാട്ട് വന്നപ്പോൾ ദിവ്യയെ കൊണ്ട് പാടിക്കാം എന്ന് ഹിഷാം പറയുകയായിരുന്നു.

എങ്ങനെയാണ് ഈ പാട്ട് വന്നത് എന്ന് വിനീതിനോട് ചോദിച്ചപ്പോൾ ഒരു ദിവസം പുലർച്ചെ ഈ വരികൾ മൂളി കൊണ്ട് നടക്കുമ്പോൾ തോന്നിയതാണ് എന്നായിരുന്നു വിനീതിന്റെ മറുപടി. ഭക്ഷണം കുക്ക് ചെയ്ത കൊണ്ടിരിക്കുന്നത് കൊണ്ടാണോ അതോ തലേദിവസം കഴിച്ചഭക്ഷണം സ്വപ്നം കണ്ടതാണോ എന്നൊക്കെ തോന്നിപ്പോയി. പിന്നെ ഓർത്തപ്പോൾ ഇതൊരു കല്യാണ വീട്ടിൽ ആയിരുന്നെങ്കിൽ അവിടെ ഇങ്ങനെയുള്ള പാട്ടുകൾ ആണ് കാണാൻ കഴിയുക എന്നും മലബാർ കല്യാണത്തിന് ഉണ്ടാവുന്ന അനുഭവങ്ങളെക്കുറിച്ചും എല്ലാം വിനീത് തുറന്നുപറഞ്ഞു.

മലബാർ കല്യാണങ്ങളിൽ പലപ്പോഴും തലേദിവസം രാത്രിയാണ് മുത്തശ്ശിമാർ എല്ലാവരും ഒത്തുചേർന്ന് ഓരോന്ന് അരയ്ക്കുക ഒക്കെ ചെയ്യുന്നത്. അങ്ങനെ മുത്തശ്ശിമാർ കൂട്ടത്തോടെ പണിയെടുക്കുമ്പോൾ ചില പാട്ടുകൾ ഓർത്തപ്പോൾ കണക്ട് ചെയ്യാൻ പറ്റും എന്ന് തോന്നി ഹിഷാമിനോട് പറഞ്ഞു. ആദ്യം ഹിഷാമിന് ഒന്നും മനസ്സിലായില്ലെങ്കിലും പിന്നീട് കേട്ടു നോക്കുമ്പോൾ വളരെ രസകരമായി തോന്നിയെന്നും പങ്കുവയ്ക്കുന്നു. സംഗീതത്തെ എങ്ങനെ ഉപയോഗിക്കണമെന്ന് അറിവുള്ള ആളാണ് വിനീത് എന്നും മികച്ച ഒരു സംഗീതജ്ഞനാണ് വിനീത് എന്നും ഹിഷാം പറയുന്നു. വിനീതിനോടൊപ്പം പ്രവർത്തിക്കുന്നത് ഒരു നല്ല അനുഭവം കൂടി ആണെന്നും ഹിഷാം പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top