Movlog

Movie Express

ശ്രീനിയുടെ കല്യാണത്തിന് മമ്മുക്കയോട് കടം വാങ്ങിയ കഥ എല്ലാവർക്കും അറിയാം – എന്നാൽ അന്ന് മമ്മുക്കയ്ക്ക് ഭാര്യ സുൽഫത്തിന്റെ കയ്യിന്നു ചീത്ത കിട്ടിയ സംഭവം ഇതാണ്

സിനിമ താരങ്ങളുടെ വിശേഷങ്ങൾ എപ്പോഴും ആരാധകരുടെ ഇഷ്ട വിഷയമാണ്. പലപ്പോഴും താരങ്ങളുടെ സ്വകാര്യജീവിതത്തിൽ വിശേഷങ്ങൾ അറിയാൻ ആരാധകർ ആഗ്രഹിക്കാറുണ്ട്. ഇപ്പോൾ നടൻ മണിയൻ പിള്ള രാജു പറയുന്ന ചില ഓർമ്മകൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ശ്രീനിവാസന്റെ വിവാഹസമയത്ത് ചില ഓർമ്മകളെ കുറിച്ചാണ് മണിയൻപിള്ള രാജു പങ്കുവെച്ചിരുന്നത്. സിനിമയുടെ ചിത്രീകരണവേളയിൽ ശ്രീനിവാസന്റെ കല്യാണം നിശ്ചയിച്ചിരിക്കുകയാണ്. മൂന്നാല് ദിവസം കൂടി കഴിഞ്ഞാൽ കല്യാണം ആണ്. പക്ഷേ ശ്രീനി ആണെങ്കിൽ കല്യാണത്തിന് അത്യാവശ്യം വേണ്ട താലിമാല പോലും മേടിച്ചിട്ടില്ല. സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ടുള്ള ഒരു കാലമായിരുന്നു ശ്രീനിക്ക് അത് പലപ്പോഴും ശ്രീനി തമാശയായി പറയാറുണ്ട്.

എന്റെ വിവാഹം നടത്തിയത് മുസ്ലിമായ മമ്മൂട്ടിയും ക്രിസ്ത്യാനിയായി ഇന്നസെന്റ് കൂടിയാണെന്ന്. കാരണം അന്ന് വിവാഹത്തിനായി തയ്യാറാക്കുന്ന ശ്രീനിയുടെ ബുദ്ധിമുട്ട് നേരിട്ട് അറിയാവുന്നത് ആണ്. ഇന്നസെന്റിന്റെ ഭാര്യ തന്റെ കയ്യിലെ വള പണയം വെച്ചിട്ടാണ് കുറച്ച് കാശ് കൊടുത്തു ശ്രീനിവാസനെ സഹായിക്കുന്നത്. അങ്ങനെ ഒരു ദിവസം ശ്രീനി എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു വിവാഹമാണെന്നും താലിമാല വാങ്ങാൻ കുറച്ച് പണം കടം കൊടുക്കണമെന്നും. ഇത് കേട്ടതും എനിക്ക് വല്യ വിഷമവും അതിലുപരി സങ്കടവും വന്നു. കാരണം സത്യത്തിൽ എന്റെ കയ്യിലും കടം നൽകാനുള്ള പണം ഒന്നുമില്ലായിരുന്നു. 500 രൂപ പോലും എന്റെ കൈയിലും ഇല്ല. അത്രയും പൈസ ഇല്ലാത്ത കാലമാണ്. ശ്രീനിയെ സഹായിക്കേണ്ടത് എന്റെ കൂടെ ആവശ്യമാണെന്ന് തോന്നിയിട്ട ഞാൻ നേരെ ശ്രീനിയേം കൂട്ടി മമ്മൂട്ടിയുടെ അടുത്ത് ചെന്നു.

അങ്ങനെ അവിടെ ചെന്ന് കാര്യം പറഞ്ഞു ഇത് കേട്ടതും മമ്മുക്ക പെട്ടെന്ന് ശ്രീനിയെ വിളിച്ച് അകത്തു കൊണ്ടുപോയി. ഒരുപാട് വഴക്ക് പറഞ്ഞു നിനക്ക് എന്തെങ്കിലും ആവശ്യം വന്നാൽ ആദ്യം എന്നോട് വേണ്ട അത് പറയാൻ. 3000 രൂപ എടുത്തു കൊടുത്തു മമ്മുക്ക.ഞാൻ ആ രംഗത്തിന് സാക്ഷിയായിരുന്നു. ശ്രീനി അവിടെ നിന്നും പോയ ശേഷം മമ്മൂട്ടി ഭാര്യ സുല്ഫത്തിനോട്‌ പറഞ്ഞു. അത് കേട്ടതും വല്ലാതെ മമ്മൂട്ടിയേ ഭാര്യ വഴക്ക് പറഞ്ഞു. ശ്രീനിയെപോലെ ഒരു നടൻ നിങ്ങളോട് താലിമാല വാങ്ങാൻ പണം കടം വാങ്ങാൻ 3000 രൂപയാണോ കൊടുക്കുന്നത് എന്ന് ചോദിച്ചായിരുന്നു വഴക്ക്. അത് പറഞ്ഞപ്പോൾ മമ്മൂക്കയും അത് ആലോചിച്ച് തെറ്റായിപ്പോയെന്നും കൈവശം അപ്പോൾ 3000 രൂപയേ ഉണ്ടായിരുന്നുള്ളു. അതാണ് കൊടുത്തത് എന്ന് മമ്മൂട്ടി പറഞ്ഞത്.

ഒരു 10000 രൂപയെങ്കിലും കൊടുക്കണമെന്ന് എന്ന സുല്ഫത്ത് മമ്മൂട്ടിയോടെ പറഞ്ഞത്. സുല്ഫത്തിന് വലിയ മനസ്സാണ്. ലോകത്തിലെതന്നെ മികച്ച ഭാര്യമാരിൽ അഞ്ചുപേരെ തിരഞ്ഞെടുക്കുകയാണെങ്കിൽ അതിലൊരാൾ മമ്മൂട്ടിയുടെ ഭാര്യ സുലു ആയിരിക്കും. ഇത്രയും നല്ല പെരുമാറ്റം ഞാൻ വേറൊരു ഭാര്യമാരിലും കണ്ടിട്ടില്ല. മമ്മൂട്ടിയുടെ മക്കളുടെ വിജയങ്ങൾക്കും ഐശ്വര്യങ്ങൾക്കും കാരണം സുൽഫത്ത് തന്നെയാണ്. നല്ല ഹൗസ് വൈഫ് ആണ്. നല്ല ഉമ്മയാണ്. സുഹൃത്തുക്കളൊക്കെ നല്ല സുഹൃത്താണെന്ന് മണിയൻപിള്ളരാജു പറയുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top