Movlog

Movie Express

സീരിയൽ താരം ശ്രീലയ രണ്ടാമതും വിവാഹിതയായി !

ചലച്ചിത്ര നടി ശ്രുതി ലക്ഷ്മിയുടെ സഹോദരിയും ,നടി ലിസി ജോസിന്റെ മകളുമായ ശ്രീലയ വീണ്ടും വിവാഹിതയായി.നിരവധി പരമ്പരകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീലയ.. റോബിൻ ആണ് ശ്രീലയയുടെ വരൻ . ബാലതാരമായി എത്തി പിന്നീട് സിനിമയിലും സീരിയലുകളിലും സജീവമായ ശ്രുതി ലക്ഷ്മിയുടെ സഹോദരിയാണ് ശ്രീലയ. 2017ൽ കുവൈത്തിൽ എൻജിനിയറായ നിവിൽ ചാക്കോയുമായി വിവാഹിതയായിരുന്ന ശ്രീലയ പിന്നീട് വിവാഹമോചനം നേടുകയായിരുന്നു.

” ഭാഗ്യദേവത” എന്ന പരമ്പരയിലൂടെ ആണ് ശ്രീലയ ശ്രദ്ധേയമാകുന്നത്. “കുട്ടിയും കോലും” എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ശ്രീലയ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്ക്രീനിലൂടെ ആണ് പ്രേക്ഷക ശ്രദ്ധ നേടിയത്. സീരിയൽ രംഗത്തെ നിരവധി പ്രമുഖരാണ് താരത്തിന്റെ വിവാഹ വിരുന്നിൽ പങ്കെടുത്തത്.ആദ്യ വിവാഹത്തോടെ അഭിനയത്തിൽ നിന്നും മാറിനിന്ന ശ്രീലയ ഇപ്പോൾ പ്രേക്ഷകർക്കിടയിൽ വീണ്ടും സജീവമായിരിക്കുകയാണ്.

ബിഎസ്സി നഴ്സിംഗ് മേഖല ഉപേക്ഷിച്ചിട്ട് ആണ് ശ്രീലയ അഭിനയരംഗത്ത് സജീവമാകുന്നത് . “ഭാഗ്യദേവത” എന്ന പരമ്പരയിലെ മികച്ച പ്രകടനത്തിനു ശേഷം ആണ് “മൂന്നുമണി ” എന്ന പരമ്പരയിലേക്ക് കുട്ടിമണി എന്ന കഥാപാത്രമായി ശ്രീലയ എത്തുന്നത് .നിരവധി സിനിമാ സീരിയൽ താരങ്ങൾ പങ്കെടുത്ത താരത്തിന്റെ വിവാഹ ചടങ്ങിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ധർമ്മജൻ ബോൾഗാട്ടി ,ശാലിൻ സോയ, മീനാക്ഷി തുടങ്ങി നിരവധി താരങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top