Movlog

Movie Express

പപ്പയുടെ ആഗ്രഹം നിറവേറ്റാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കു വെച്ച് ശ്രീലക്ഷ്മി ശ്രീകുമാർ

മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് എന്ന് വിശേഷിപ്പിക്കുന്ന താരമാണ് ജഗതി ശ്രീകുമാർ. ഒരു നടന്റെ തിരിച്ചുവരവിനായി മലയാളികൾ ഇത്ര മാത്രം കാത്തിരുന്നിട്ടുണ്ടെങ്കിൽ അത് പ്രിയതാരം ജഗതിയുടെ ആയിരിക്കും. വർഷങ്ങൾക്കു മുമ്പ് ഒരു അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹം ഇപ്പോഴും പൂർണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല.

സിനിമ ലൊക്കേഷനിലേക്ക് പോകുന്നതിനിടയിലാണ് അദ്ദേഹത്തിന് അപകടം പറ്റിയത്. കെ മധു സംവിധാനം ചെയ്യുന്ന “സേതുരാമയ്യർ സി ബി ഐ 5 “ലൂടെ ജഗതി മലയാള സിനിമയിലേക്ക് തിരിച്ചു വരുമെന്ന സന്തോഷ വാർത്ത അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ മകൻ ആരാധകരുമായി പങ്കു വെച്ചിരുന്നു. പ്രിയ താരത്തിനെ വീണ്ടും ബിഗ്‌ സ്‌ക്രീനിൽ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ജഗതി ശ്രീകുമാറിനു നൽകുന്ന അതേ സ്നേഹം അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർ നൽകാറുണ്ട്. ജഗതി ശ്രീകുമാറിന് മറ്റൊരു വിവാഹബന്ധത്തിൽ ശ്രീലക്ഷ്മി ശ്രീകുമാർ എന്നൊരു മകൾ ഉള്ളത് വലിയ വിവാദമായിരുന്നു. സമൂഹമാധ്യമങ്ങളിലും ഇത് ചർച്ചാവിഷയമായിരുന്നു. നടിയും അവതാരകയുമായ ശ്രീലക്ഷ്മി ശ്രീകുമാർ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്.

“ഇസൈ മഴ”, “പ്ലസ് ഇവെന്റ്സ് “, “കോമഡി സൂപ്പർ നൈറ്റ്” എന്നീ പരിപാടികളിലൂടെ അവതാരകയായി തിളങ്ങിയ ശ്രീലക്ഷ്മി, 2016ൽ “അയ്യർ ഇൻ പാക്കിസ്ഥാൻ” എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുക യായിരുന്നു. അച്ഛൻ ജഗതിക്കൊപ്പം “ഇനിയും ഒരു കുരുക്ഷേത്രം”, “ദശരഥം”, “ന്യൂസ് “എന്നീ ചിത്രങ്ങളിലും ശ്രീലക്ഷ്മി ചെറിയ വേഷങ്ങൾ ചെയ്തിരുന്നു.

നല്ലൊരു നർത്തകി കൂടിയാണ് ശ്രീലക്ഷ്മി. ബിഗ് ബോസിൽസീസൺ 1 ൽ മത്സരാർത്ഥി ആയെത്തിയതോടെ ശ്രീലക്ഷ്മിയെ കൂടുതലറിയാൻ പ്രേക്ഷകർക്ക് സാധിച്ചു. ശ്രീലക്ഷ്മിയുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം പൂർത്തിയായിരിക്കുകയാണ്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം പങ്കുവെക്കുന്ന കുറിപ്പുകൾ എല്ലാം നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്. ഒരുപാട് കാലത്തെ പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മി ദുബായിൽ കൊമേഴ്ഷ്യൽ പൈലറ്റ് ആയ ജിജിനെ വിവാഹം കഴിക്കുന്നത്.

വലിയ ആർഭാടമായി തന്നെയായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം. മകളുടെ വിവാഹം ജഗതിശ്രീകുമാറിന്റെ സ്വപ്ന നിമിഷമായിരുന്നു എന്ന് ശ്രീലക്ഷ്മിയുടെ അമ്മ വ്യക്തമാക്കിയിരുന്നു. എന്നാൽ ജഗതിക്ക് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല.

ഇപ്പോൾ തന്റെ പപ്പ ആഗ്രഹിച്ചതുപോലെ നല്ലൊരു കുടുംബജീവിതം കിട്ടി എന്ന് തുറന്നുപറയുകയാണ് ശ്രീലക്ഷ്മി. ജിജിന്റെ അച്ഛനുമമ്മയും ശ്രീലക്ഷ്മിയെ സ്വന്തം മകളെപ്പോലെയാണ് കരുതുന്നത്. അച്ഛന്റെ ആഗ്രഹം സാധിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ശ്രീലക്ഷ്മി ഇപ്പോൾ. പപ്പയുടെ മകൾ നല്ലൊരു നിലയിൽ നല്ലൊരു കുടുംബത്തിലാണ് എത്തിയതെന്ന് പപ്പയുടെ ചെവിയിൽ പറയണം എന്നാണ് ശ്രീലക്ഷ്മിയുടെ ആഗ്രഹം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top