Movlog

Faith

സാബു സാർ കാണിക്കുന്നത് വെറും പട്ടി ഷോ മാത്രമാണ്. -കിറ്റെക്സ് സാബുവിനെതിരെയുള്ള ശ്രീലക്ഷ്മി അറക്കൽ

വ്യത്യസ്തമായ കുറിപ്പുകളിലൂടെയും ഫെമിനിസ്റ്റ് ചിന്താഗതികളിലൂടെയും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ വ്യക്തിത്വമാണ് ശ്രീലക്ഷ്മി അറക്കൽ. ശ്രീലക്ഷ്മിയുടെ കുറിപ്പുകളെ പിന്തുണച്ചും വിമർശിച്ചും ഒരുപാട് പേരാണ് മുന്നോട്ട് വരാറുള്ളത്. ഒട്ടുമിക്ക സാമൂഹ്യ വിഷയങ്ങളിലും പ്രതികരിച്ചും സ്വന്തം നിലപാടുകൾ വ്യക്തമാക്കിയും ശ്രീലക്ഷ്മി അറക്കൽ സമൂഹമാധ്യമങ്ങളിലൂടെ കുറിപ്പുകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കിറ്റെക്സ് സാബുവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി അറക്കൽ. സുജേഷ് എന്ന യുവാവിന്റെ അനുഭവം ഉൾപ്പെടുത്തിക്കൊണ്ടാണ് ശ്രീലക്ഷ്മി ഫേസ്ബുക്കിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയത്. 2004 വരെ കിറ്റക്സിൽ സാബുവിന് മലയാളികളെ അടിമകളെപ്പോലെ പണിയെടുപ്പിക്കാൻ സാധിച്ചിരുന്നു. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി മികച്ച ശമ്പളവും തൊഴിൽ സാഹചര്യവും ആത്മാഭിമാനവും അവകാശമായി തിരിച്ചറിയുന്ന മലയാളികളെ പിന്നീട് അടിമകളാക്കാൻ സാബുവിന് സാധിച്ചില്ല.

മലയാളികളേക്കാൾ ലാഭം ഇതര സംസ്ഥാന തൊഴിലാളികൾ ആണെന്ന് പിന്നീട് സാബുവിന് മനസ്സിലായി. 2021ൽ എത്തിനിൽക്കുമ്പോൾ കിറ്റക്സിലെ തൊഴിൽ സാഹചര്യങ്ങൾ വളരെ വഷളായിരിക്കുകയാണെന്ന് ശ്രീലക്ഷ്മി അറക്കൽ പറയുന്നു. എന്തും സഹിച്ചു സാബുവിനെ സംരക്ഷിക്കേണ്ട കാര്യമില്ല എന്ന് അവിടെ ജോലി ചെയ്ത സുജേഷിന്റെ അനുഭവ കുറിപ്പ് വ്യക്തമാക്കുന്നു. കിറ്റെക്സിന്റെ മതിൽകെട്ടിനുള്ളിൽ എന്താണ് സംഭവിക്കുന്നത് എന്ന് സുജേഷ് തന്റെ കുറിപ്പിലൂടെ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെടുന്നത് കിറ്റക്‌സും, കിറ്റക്സിലെ ചില പരിശോധനകളെ കുറിച്ചുമാണ്. 2004 തൊട്ട് 2005 വരെ ആയിരുന്നു സുജേഷ് കിറ്റക്സിൽ ഒരു തൊഴിലാളിയായി പ്രവർത്തിച്ചത്. കിറ്റെക്സ് ലിമിറ്റഡ്, കിറ്റക്സ് ഗാർമെന്റ്സ് ലിമിറ്റഡ് എന്നത് രണ്ടു കമ്പനികളാണ്. ശ്രീ എം സി ജേക്കബ് ആരംഭിച്ച്, മൂത്തമകൻ ബോബി ജേക്കബ് നടത്തിവരുന്നത് കിറ്റെക്സ് ലിമിറ്റഡാണ്. കിഴക്കമ്പലം ടൗണിലുള്ള ഇവിടെ ആണ് കിറ്റെക്സ് ലുങ്കി, കുട, സ്കൂബി ഡേ ബാഗ്, അന്ന അലൂമിനിയം, സാറാസ് കറി പൗഡർ എന്നിവ നിർമ്മിക്കുന്നത്. വളരെ ശാന്തമായ അന്തരീക്ഷവും നല്ല രീതിയിലുള്ള പ്രവർത്തനവും ആണ് ഇവിടെ ഉള്ളത്.

കിറ്റക്സ് ഗാർമെന്റ്സ് ലിമിറ്റഡാണ് ഇളയമകൻ സാബു ജേക്കബ് നടത്തുന്ന സ്ഥാപനം. ആഗോള വമ്പന്മാരായ ബ്രാൻഡുകൾക്ക് കുട്ടിയുടുപ്പുകൾ നിർമ്മിച്ച് കയറ്റുമതി ചെയ്യുന്നത് ഇവിടെ നിന്നാണ്. തൊഴിലവസരങ്ങൾ അധികം ഇല്ലാതിരുന്ന കാലത്ത് പത്രത്തിലെ പരസ്യം കണ്ടായിരുന്നു സുജേഷ് കിറ്റക്സ് ഗാർമെന്റ്സിൽ ഇന്റർവ്യൂവിന് പോയത്. ഇന്റർവ്യൂവിൽ യാതൊന്നും ചോദിച്ചില്ല. തിരഞ്ഞെടുത്താൽ ഒരു മാസത്തെ പരിശീലനത്തിനു ശേഷമാണ് ജോലി എന്ന് മാത്രം പറഞ്ഞു. പരിശീലന സമയത്ത് ശമ്പളം ഉണ്ടാവില്ല എന്നും ആഹാരം മാത്രമാണ് ഉണ്ടാവുക എന്നും പറഞ്ഞു. ഇത് സമ്മതമാണെങ്കിൽ നിയമനം എന്നായിരുന്നു പറഞ്ഞത്. സുജേഷ് അടക്കം നൂറോളം പേരെ അന്ന് തിരഞ്ഞെടുത്തു. അങ്ങനെ സുജേഷ് ജോലിയിൽ പ്രവേശിച്ചു. 120 ചതുരശ്ര അടി വരുന്ന മുറിയിൽ 13 പേരായിരുന്നു താമസിച്ചിരുന്നത്. കട്ടിലുകൾ ഇല്ലാത്തതിനാൽ പായവിരിച്ചു നിലത്ത് കിടക്കും. 1500ഓളം പേരാണ് ഇത്തരം മുറികളിലായി അവിടെ കിടന്നിരുന്നത്.

7.30ന്റെ ഷിഫ്റ്റിൽ കയറാൻ 5.30ന് എഴുന്നേറ്റു പ്രാഥമിക കാര്യങ്ങളെല്ലാം നിറവേറ്റണം. എട്ടുമണിക്ക് മുൻപേ പ്ലാന്റിന് മുന്നിൽ പരിശീലന സമയത്ത് ഹാജരാകും. ആദ്യമൊക്കെ പരിശീലനം കുറച്ചു ബുദ്ധിമുട്ടേറിയതായിരുന്നു എങ്കിലും പിന്നീട് അത് ആസ്വദിച്ചു തുടങ്ങി എന്ന് സുജേഷ് പങ്കുവയ്ക്കുന്നു. വൈകീട്ട് 5.30 വരെയായിരുന്നു ടൈലറിംഗ് പരിശീലനം. എന്നാൽ ഹെൽപ്പർമാർക്ക് രാവിലെ 7.30 മുതൽ രാത്രി ഏഴര വരെ ആയിരുന്നു പരിശീലനം. കിറ്റക്സ് ലിമിറ്റഡിൽ വെച്ചായിരുന്നു ആദ്യ പരിശീലനം. നല്ല ഭക്ഷണം ആയിരുന്നു അവിടെ നിന്ന് ലഭിച്ചിരുന്നത്. അങ്ങനെ കിറ്റെക്സ് ലിമിറ്റഡിലെ പരിശീലനത്തിന്റെ നല്ല നാളുകൾ കഴിഞ്ഞാണ് കിറ്റക്സ് ഗാർമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് കടന്നുവരുന്നത്. ഉച്ചവരെ ഒരേ നിൽപ്പ് നിന്നു പണിയെടുത്തു. ഊണ് കഴിക്കാൻ സന്തോഷത്തോടെ പോയപ്പോളാണ് കിറ്റെക്സ് ലിമിറ്റഡിലുള്ള പോലെ സ്വാദുള്ള ഭക്ഷണം അല്ല എന്ന് മനസ്സിലായത്. എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി ദിവസങ്ങൾ കടന്നു പോയി.

സുജേഷിന് ഒപ്പം ജോലിക്ക് കയറിയ പലരും ഇതിനോടകം ജോലി നിർത്തി പോയി. പിന്നീടാണ് സുജേഷ് സത്യം തിരിച്ചറിയുന്നത്. നൂറോളം പേർ ജോലിക്ക് കയറിയാൽ ഏകദേശം 70 പേർ ഒരു മാസം തികയുന്നതിനു മുമ്പ് ജോലി ഉപേക്ഷിച്ചു പോകും. ഈ കാലയളവിൽ അവർ ചെയ്യുന്ന ജോലിക്ക് കൂലിയും നൽകേണ്ട. ഭക്ഷണവും താമസവും മാത്രം നൽകിയാൽ മതി. ഓരോ ദിവസവും ഇത്രയും ആളുകൾ ജോലിക്ക് കയറുകയും അത്രതന്നെ ആളുകൾ നിർത്തി പോവുകയും ചെയ്യുമ്പോൾ അത്രയും ആളുകളുടെ അധ്വാനം സൗജന്യമായി കമ്പനിക്ക് ലഭിക്കുന്നുണ്ടായിരുന്നു. ഒടുവിൽ സുജേഷിനും മനസ്സ് മടുത്തു തുടങ്ങി. എന്നാൽ വീട്ടിലെ അവസ്ഥ ആലോചിച്ചപ്പോൾ വെറുംകയ്യോടെ തിരിച്ചു പോകാൻ മനസ്സു അനുവദിച്ചില്ല. നാട്ടിൽ നിൽക്കാൻ പറ്റാതെ വരുന്നവരും, ദാരിദ്ര്യം മൂലം വന്നവരും, വീട്ടിൽ നിന്ന് ഒളിച്ചോടി വന്നവരും അങ്ങനെ നിരവധി പ്രശ്നങ്ങളുടെ ഒരു സംഗമഭൂമി ആയിരുന്നു കിറ്റ്സ്.

സുജേഷ് താമസിക്കുന്ന മുറിയിൽ ഒരുപാട് പുതിയ ആളുകൾ വന്നു, പലരും പകുതിക്ക് നിർത്തി പോവുകയും ചെയ്തു. കിറ്റക്സിലെ സെക്യൂരിറ്റികൾ ഭടന്മാരെ പോലെ ആയിരുന്നു. ഹോസ്റ്റലിനെ ചുറ്റും പുറത്തേക്ക് കടക്കാൻ പറ്റാത്ത രീതിയിൽ മുള്ളുവേലി സ്ഥാപിച്ചിരുന്നു.ക്യാന്റീനിലെ ഭക്ഷണം അല്ലാതെ മറ്റൊന്നും കഴിക്കാനും പാടില്ല. ഞായറാഴ്ച പകൽ മാത്രം പുറത്തേക്ക് പോകാനുള്ള അനുവാദം ഉണ്ടായിരുന്നു. ഇതിനെല്ലാം പുറമേ സെക്യൂരിറ്റി ഗുണ്ടായിസവും ഉണ്ടായിരുന്നു. ലീവ് തരില്ല എന്നതായിരുന്നു അവിടുത്തെ പ്രധാന പ്രശ്നം. അസുഖം വന്നാൽ പോലും ലീവ് എടുക്കാൻ സമ്മതിക്കില്ല. ലീവ് എടുക്കുന്നവർക്ക് ശിക്ഷയും ഉണ്ട്. അടിമകളെ കൈകാര്യം ചെയ്യുന്ന രീതിയായിരുന്നു കിറ്റക്സിൽ. പകർച്ചവ്യാധികൾ വന്നാൽ പെട്ടെന്ന് തന്നെ അത് വ്യാപിക്കും. ഒടുവിൽ രാജിവെക്കാൻ സുജേഷും തീരുമാനിച്ചു.

രാജിവെക്കുന്നതിന് 15 ദിവസം മുമ്പ് നോട്ടീസ് നൽകിയാൽ മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ. എന്നാൽ ഈ കാലയളവിനു മുമ്പ് സുജേഷിന്റെ അച്ഛന്റെ മരണം കാരണം അവിടെ നിന്ന് പോകേണ്ടിവന്നു. പിന്നീട് സുജേഷ് ഒരിക്കലും കിറ്റക്സിൽ പോയിട്ടില്ല. സുജേഷിനോട് ഒപ്പം കയറിയ ചിലർ ഇന്നും അവിടെ ജോലി ചെയ്യുന്നുണ്ട്. ഗുണ്ടായിസത്തിനു മുകളിൽ പടുത്തുയർത്തിയ സ്ഥാപനമാണ് കിറ്റെക്സ് ഗാർമെന്റ്സ് ലിമിറ്റഡ് എന്ന് സുജേഷ് പറയുന്നു . മുന്നിലും പിന്നിലുമായി രണ്ടു വണ്ടി ഗുണ്ടകളുടെ അകമ്പടിയോടെ വരുന്ന ഒരു ഗുണ്ടാത്തലവൻ ആണ് സാബു ജേക്കബ്. ഈ ഗുണ്ടാപ്പട തന്നെയാണ് അവിടെ യൂണിയൻ ഇല്ലാത്തതിനു കാരണം. എന്തെങ്കിലും ഒരു ചെറിയ പ്രശ്നമുണ്ടായാൽ തന്നെ അവരെ അടിച്ചമർത്തും.

ദാരിദ്ര്യത്തെ ചൂഷണം ചെയ്ത് അടിമപ്പണി എടുപ്പിക്കുന്ന ആളാണ് സാബു. അവിടെ ജോലി ചെയ്യുന്നവരെ ക്കാൾ കൂടുതൽ അവിടെ ജോലിക്ക് വേണ്ടി വന്നു സൗജന്യമായി ജോലി ചെയ്തു സഹിക്കാനാവാതെ ജോലി ഉപേക്ഷിച്ചു പോയവർ ആയിരിക്കും. വളരെ നിസ്സാരമായ കാരണം പറഞ്ഞ് പലരെയും ജോലിയിൽ നിന്നും പിരിച്ചുവിടും. പണ്ട് മലയാളികൾ തന്നെയായിരുന്നു കൂടുതൽ എങ്കിൽ ഇന്ന് ഇതരസംസ്ഥാന തൊഴിലാളികൾ ആണ് കൂടുതലും. തൊഴുത്തിന് സമാനമായ താമസ മുറികളുടെ ദൃശ്യങ്ങളൊന്നും ആരും പുറത്തു വിടാറില്ല. പാവപ്പെട്ടവരെ അടിമപ്പണി ചെയ്യിച്ചു വീർത്ത ശരീരം കൊണ്ട് ഇപ്പോൾ സർക്കാറിനെ വെല്ലുവിളിക്കുകയാണ് സാബു. ഒരുപാട് കാലം ജനങ്ങളെ മണ്ടന്മാർ ആക്കാൻ പറ്റില്ല എന്നും സത്യം പുറത്തേക്ക് വരും എന്നും ഇനിയെങ്കിലും സാബു മനസിലാക്കണം എന്ന് സുജേഷ് പങ്കുവെക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top