Movlog

Kerala

ഒരു സെലിബ്രിറ്റിക്ക് ഇത്രേം വലിയ വൃത്തികേട് വിളിച്ച് പറയാൻ നാണമില്ലേ? മുക്തയ്ക്ക് എതിരെ ചോദ്യവുമായി ശ്രീലക്ഷ്മി

ആറാം ക്ലാസിൽ പഠിക്കുമ്പോൾ ബാലതാരമായി എത്തിയ താരമാണ് മുക്ത. അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത “സ്വരം” എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച മുക്ത, ലാൽജോസ് സംവിധാനം ചെയ്ത “അച്ഛനുറങ്ങാത്ത വീട്” എന്ന ചിത്രത്തിലൂടെ 2005ൽ മലയാള സിനിമാലോകത്തിൽ അരങ്ങേറ്റം കുറിച്ചു. ലിസമ്മ എന്ന ശക്തമായ ഒരു കഥാപാത്രമായിരുന്നു അന്ന് എട്ടാം ക്ലാസിൽ പഠിച്ചിരുന്ന മുക്ത അവതരിപ്പിച്ചത്. ആധുനിക മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രം എന്ന് ആയിരുന്നു ലിസമ്മ എന്ന കഥാപാത്രത്തെ പല ദേശീയ മാധ്യമങ്ങളും വിശേഷിപ്പിച്ചത്.

വിശാലിന്റെ നായികയായി “താമരഭരണി” എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ആയിരുന്നു മുക്ത തമിഴ് സിനിമ മേഖലയിലേക്ക് ചുവട് വെച്ചത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ മികച്ച ഒരു നർത്തകി കൂടിയായ മുക്ത നിരവധി സ്റ്റേജ് ഷോകളും അവതരിപ്പിച്ചിട്ടുണ്ട്. 2015ൽ വിവാഹിതയായ മുക്ത വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ ആണ് മുക്തയെ വിവാഹം കഴിച്ചത്. 2016 ലാണ് മുക്തയ്ക്ക് മകൾ കിയാര പിറക്കുന്നത്.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മിനിസ്ക്രീനിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു മുക്ത. 2020ൽ ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്ത “കൂടത്തായി” എന്ന പരമ്പരയിലൂടെ ആയിരുന്നു മുക്തയുടെ രണ്ടാംവരവ്. ഇപ്പോൾ സ്റ്റാർ വിജയ് സംപ്രേഷണം ചെയ്യുന്ന തമിഴ് പരമ്പരയിലും മുക്ത അഭിനയിക്കുന്നുണ്ട്. മുക്തയെ പോലെ തന്നെ പ്രശസ്തയാണ് അഞ്ചുവയസ്സുകാരി ആയ മകൾ കിയാരയും. റിമിടോമിയുടെ വീഡിയോകളിലും മുക്ത പങ്കുവെക്കുന്ന ചിത്രങ്ങളിലും വീഡിയോകളിലും നിറസാന്നിധ്യമാണ് കിയാര എന്ന കണ്മണി.

ഇപ്പോഴിതാ ഒരു സ്വകാര്യ ചാനൽ പരിപാടിയിൽ മകളെക്കുറിച്ച് മുക്ത പറഞ്ഞ പരാമർശങ്ങളാണ് ഏറെ വി വാ ദ മായിരിക്കുന്നത്. മകൾ കിയാര എന്ന കണ്മണിക്ക് ഒപ്പമാണ് മുക്ത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. മകളെ പാചകവും ക്‌ളീനിംഗും എല്ലാം പഠിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞ മുക്ത പെൺകുട്ടികൾ ഇതെല്ലാം ചെയ്തു പഠിക്കണമെന്നും മറ്റൊരു വീട്ടിൽ കയറി ചെല്ലാൻ ഉള്ളതാണെന്നും പറഞ്ഞത് ഏറെ വിവാ ദമായിരിക്കുകയാണ്. മുക്തയുടെ പരാമർശം വലിയ വിമർശത്തിന് വഴിയൊരുക്കി ഇരിക്കുകയാണ്. തന്റെയും മകളുടെയും പേരിൽ നടക്കുന്ന വിവാദങ്ങളോട് പ്രതികരിച്ച് മുക്ത രംഗത്തെത്തിയിരുന്നു.

മകൾ കണ്മണി തന്റേത് മാത്രമാണെന്നും ലോകം എന്തും പറയട്ടെ എന്നായിരുന്നു മുക്തയുടെ പ്രതികരണം. ഞാൻ പറഞ്ഞ ഒരു വാക്കിൽ മാത്രം കയറിപ്പിടിച്ച് അത് പ്രചരിപ്പിച്ച് സമയം കളയാതെ നമ്മളെ വിട്ടു പോയ പിഞ്ചുകുഞ്ഞുങ്ങൾ അടക്കമുള്ള ഒരുപാട് പേർക്കും അവരുടെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കൂ എന്നായിരുന്നു മകൾക്കൊപ്പം ഉള്ള ചിത്രം പങ്കുവച്ചുകൊണ്ട് മുക്ത പറഞ്ഞത്. വ്യാപകമായ പ്രതിഷേധവും വിമർശനവും ആണ് മുക്തക്കെതിരെ ഉയർന്നത്. വനിതാ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ, വാർത്താവിതരണ വകുപ്പിനും ചിലർ പരാതി നൽകിയിരുന്നു.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം മാത്രം ഉണ്ടായിട്ട് കാര്യമില്ലെന്നും മറ്റൊരു വീട്ടിൽ പോയി വീട്ടുവേല ചെയ്യേണ്ടതാണെന്നും ഉള്ള പരാമർശം അങ്ങേയറ്റം സ്ത്രീവിരു ദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതും ആണെന്നുമായിരുന്നു പരാതി. ഇത്തരം പരാമർശങ്ങൾ പ്രേക്ഷക ലക്ഷങ്ങൾ കാണുന്ന ഒരു പരിപാടിയിലൂടെ സംപ്രേഷണം ചെയ്യുന്നത് തടയണമെന്നും നിലവിൽ യൂട്യൂബ് വഴി പ്രചരിപ്പിക്കുന്ന പരിപാടി പിൻവലിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പലരും ആവശ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തിൽ ശ്രീലക്ഷ്മി അറക്കൽ പങ്കുവെച്ച് കുറിപ്പാണ് ശ്രദ്ധേയമാവുന്നത്.

ഫെ മിനിസ്റ്റ് ചിന്താഗതികൾ കൊണ്ടും വേറിട്ട കുറിപ്പുകൾ കൊണ്ടും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമായ വ്യക്തിത്വമാണ് ശ്രീലക്ഷ്മി അറക്കൽ. നടി മുക്ത നടത്തിയ പരാമർശത്തെ അങ്ങേയറ്റം വിമർശിക്കുകയാണ് ശ്രീലക്ഷ്മി അറക്കൽ തന്റെ കുറിപ്പിലൂടെ. അഞ്ചു വയസ്സുമാത്രം പ്രായമുള്ള ഒരു പെൺകുട്ടി നാളെ മറ്റൊരു വീട്ടിൽ പോകാൻ ഉള്ളതാണ് എന്ന് പറഞ്ഞാണ് പെൺകുട്ടികൾക്ക് ക്ലീനിങ്ങും കൂക്കിങ്ങും അറിഞ്ഞിരിക്കണമെന്ന് നടി മുക്ത പറയുന്നത്. കല്യാണം കഴിച്ച പെൺകുട്ടിയുടെ ഏറ്റവും വലിയ ഉത്തരവാദിത്വം ക്ലീനിംഗ് കുക്കിംഗ് ആണെന്നാണ് എല്ലാവരും കരുതുന്നത്.

ആൺപെൺ വ്യത്യാസമില്ലാതെ ഏതൊരു വ്യക്തിയും പഠിക്കേണ്ട കാര്യമാണ് ഇത് രണ്ടും. അത് വിവാഹം കഴിച്ച് മറ്റൊരു വീട്ടിൽ ചെല്ലുന്നത് കൊണ്ട് മാത്രം ചെയ്യേണ്ട ഒരു ദുരന്തമല്ല. ഒരു ചെറിയ പെൺകുട്ടിയെ വളർത്തിക്കൊണ്ടുവരുന്ന ഒരു സെലിബ്രിറ്റിക്ക് ഇത്രയും വലിയ ഒരു പ്ലാറ്റ്ഫോമിൽ നിന്ന് ഇതുപോലൊരു വലിയ വൃത്തികേട് വിളിച്ചു പറയാൻ നാണമില്ലേ എന്ന് ശ്രീലക്ഷ്മി അറക്കൽ ചോദിക്കുന്നു. ഒരുപാട് ആളുകൾ കാണുന്ന ഒരു പരിപാടിയാണിത്. മുക്തയുടെ ഈ വാക്കുകൾ കേട്ട് അവതാരക ഇത് മെച്യൂരിറ്റി ആണെന്ന് പറഞ്ഞതിനെയും ശ്രീലക്ഷ്മി അറക്കൽ വിമർശിക്കുന്നു.

ഇവരുടെ വായിൽ നിന്നും വരുന്നതെല്ലാം ദുരന്തമാണെന്ന് ശ്രീലക്ഷ്മി അറക്കൽ പങ്കുവെച്ചു. എന്നാൽ ശ്രീലക്ഷ്മി അറക്കൽ ആദ്യം പങ്കു വെച്ച കുറിപ്പ് ചാനലിന്റെ ഇഷ്യൂസ് കാരണം ചാനലുകാർ ബ്ലോ ക്ക് ചെയ്യുകയായിരുന്നു. ഇതോടെ താൻ പങ്കുവെച്ചതിന്റെ സ്ക്രീൻഷോട്ട് എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് ശ്രീലക്ഷ്മി അറക്കൽ. ശ്രീലക്ഷ്മി പങ്കു വെച്ച കുറിപ്പ് ഒരുപാട് ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. നിരവധി പേരാണ് ശ്രീലക്ഷ്മിയെ പിന്തുണച്ച് മുന്നോട്ട് വന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top