Movlog

Faith

“ഊതി പെരുപ്പിക്കാൻ ഇതെന്താ ബലൂൺ ആണോ “അശ്വതി വിഷയത്തിൽ ചോദ്യവുമായി ശ്രീജ നായർ

തന്മയത്തോടെയുള്ള അവതരണ ശൈലി കൊണ്ട് മലയാളികളുടെ ഇഷ്ട അവതാരക ആയി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. ശാലീന സൗന്ദര്യവും, സ്വാഭാവികമായ അവതരണവും കൊണ്ട് വളരെ പെട്ടെന്ന് തന്നെ മലയാളികളെ തന്റെ ആരാധകർ ആക്കാൻ അശ്വതിക്ക് എളുപ്പം സാധിച്ചു. ഫ്ളവർസ് ടിവിയിൽ സംപ്രേഷണം ചെയ്ത കോമഡി സൂപ്പർനൈറ്റ് എന്ന ഷോയിലൂടെ അവതാരക ആയി തിളങ്ങിയ അശ്വതി ,ഫ്ളവർസിലെ തന്നെ “ചക്കപ്പഴം” എന്ന ഹാസ്യ പരമ്പരയിലൂടെ അഭിനയത്തിലേക്കും ചുവട് വച്ചു. എഴുത്തുകാരി കൂടി ആയ അശ്വതി സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് താൻ രണ്ടാമതും അമ്മയാവാൻ പോകുന്ന സന്തോഷ വാർത്ത അശ്വതി ശ്രീകാന്ത് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നത് അശ്വതി ശ്രീകാന്തിന്റെ മാസ് മറുപടി ആണ്. തന്റെ ചിത്രത്തിന് താഴെ അശ്ലീലം കമന്റ് ചെയ്ത ആളിന് നല്ല മാസ് മറുപടി ആയിരുന്നു അശ്വതി നൽകിയത്. കമന്റ് ഇട്ട യുവാവിന്റെ ചിത്രവും അശ്വതിയുടെ മറുപടിയും അടക്കമുള്ള സ്ക്രീൻഷോട്ടുകൾ ആയിരുന്നു പിന്നീട് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത്. ഇതോടെ കമന്റ് പിൻവലിച്ച് മാപ്പ് പറഞ്ഞ് ആ യുവാവ് മുന്നോട്ട് വന്നു.

മോശമായി കമന്റ് കണ്ടാൽ അത് ഡിലീറ്റ് ചെയ്‌ത്‌ അയച്ച ആളെ ബ്ലോക്ക് ചെയ്യുന്ന പതിവാണ് പലരും സ്വീകരിക്കുക. ഇത് ഇത്തരം തെറ്റുകൾ വീണ്ടും ആവർത്തിക്കാൻ കാരണമാകുന്നു. എന്നാൽ തന്റെ ചിത്രത്തിന് മോശം കമന്റ് ഇട്ടയാളോട് മാന്യമായി തന്നെ അർഹിക്കുന്ന മറുപടി കൊടുത്ത് മാതൃകാപരമായ ഒരു കാര്യമാണ് അശ്വതി ചെയ്തിരിക്കുന്നത്. നിരവധി പേരാണ് അശ്വതിയെ പിന്തുണച്ച് രംഗത്തെത്തിയത്. എന്നാൽ അശ്വതിയെ വിമർശിച്ച ഒരു യുവതിയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. ഇല്ലാത്ത സാധനം ഊതി പെരുപ്പിച്ചും, തുറന്നു കാണിച്ചും കാശുണ്ടാക്കാൻ നടക്കുന്നതും മാതൃത്വവും ആയി ബന്ധമില്ല എന്നും വില കൂടി പുട്ടി തേച്ച് ലെഗിൻസ് വലിച്ചു കയറ്റി എന്നെ നോക്ക് എന്ന രീതിയിൽ ചിത്രങ്ങൾ പങ്കു വെച്ചാൽ ഇതിനപ്പുറവും കേൾക്കേണ്ടി വരും എന്നൊക്കെ ആയിരുന്നു ആ കുറിപ്പിൽ പങ്കു വെച്ചത്.

ഈ കുറിപ്പിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് ശ്രീജ നായർ. വേണ്ടാധീനം കാണിച്ചാൽ വീട്ടിലിരിക്കുന്ന അമ്മമാർ ഇനിയും ഓരോന്ന് കേൾക്കേണ്ടി വരുമെന്നും, അവർ തുമ്മി തുമ്മി പണ്ടാരമടങ്ങും എന്നും ശ്രീജ പരിഹാസം നിറച്ച് പറയുന്നു. ഊതി പെരുപ്പിക്കാൻ ഇതെന്താ ബലൂൺ ആണോ എന്നും ശ്രീജ ചോദിക്കുന്നു. ഈ വിഷയത്തിൽ അശ്വതിയുടെ പ്രതികരണം അറിയുവാൻ ഒരുപാട് മാധ്യമങ്ങൾ സമീപിക്കുന്നുണ്ടെങ്കിലും പ്രതികരണം ആ യുവാവിനോട് മാത്രമായിരുന്നു എന്നും അത് ആ മൂന്ന് വരികളിൽ കഴിഞ്ഞു എന്നും അശ്വതി പറയുന്നു. അതിൽ കൂടുതൽ ഒന്നും പ്രതികരിക്കാൻ ഇല്ല എന്നും കുറച്ചു നാളത്തേക്ക് സമൂഹ മാധ്യമങ്ങളിൽ നിന്നും ഒരു ഇടവേള എടുക്കുകയാണ് എന്നും അശ്വതി തന്റെ ഏറ്റവും പുതിയ കുറിപ്പിലൂടെ പങ്കു വെച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top