Movlog

Faith

ഇവൻ ഒക്കെ ഒരു അച്ഛൻ ആണോ ? തങ്കം പോലുള്ള കുട്ടിയല്ലേ, ആർക്കും ഇങ്ങനെ ചെയ്യാൻ തോന്നില്ല – ഷിജു ചെയ്തത് കണ്ടു ഞെട്ടി എല്ലാവരും

മനുഷ്യമനസ്സാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു കണ്ണൂരിൽ പാത്തിപാലത്ത് നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച സന്ധ്യയോടെയാണ് ഭാര്യ സോനയെയും മകൾ അൻവിതയെയും കൂട്ടികൊണ്ടുപോയി പാത്തിപ്പാലം പുഴയിൽ ചെക്ഡാമിൻറെ നടപ്പാതയിൽ എത്തിച്ചു പുഴയിലേക്ക് തള്ളി വീഴ്ത്തിയത്. മകൾ ഒന്നര വയസ്സുകാരി അൻവിത മു ങ്ങി മ രി ക്കു ക യാ യിരുന്നു. ഭാര്യ സോനയെ നാട്ടുകാരും അഗ്നിരക്ഷാസേനയും രക്ഷപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ പുഴയിൽ നിന്ന് കണ്ടെടുത്തെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മകൾ മ രി ച്ചി രുന്നു.

തലശ്ശേരി കുടുംബകോടതി ജീവനക്കാരനും പാട്യം പത്തായക്കുന്ന് സ്വദേശിയുമാണ് പികെ ഷിജു. ഭാര്യ സോന ഈസ്റ്റ് കതിരൂർ എൽപി സ്കൂൾ അധ്യാപികയാണ്. സംഭവത്തിനുശേഷം രാത്രിയും പകലും വിവിധ സ്ഥലങ്ങളിലായി അലഞ്ഞുതിരിഞ്ഞ ഷിജു ഉച്ചയോടെ മട്ടന്നൂരിൽ എത്തി മഹാദേവക്ഷേത്ര കുളത്തിൽ ചാടി ജീവൻ ഒടുക്കാൻ ശ്രമിച്ചപ്പോൾ ആയിരുന്നു നാട്ടുകാർ പിടികൂടി മട്ടന്നൂർ പോ ലീ സി നെ അറിയിച്ചത്. വലിയ സൗഹൃദങ്ങളൊന്നും സൂക്ഷിക്കാത്ത വ്യക്തിയാണ് ഷിജു. വലിയ തുക ചിലവഴിച്ചു ലോട്ടറി ചൂ താ ട്ടം നടത്താറുള്ള ഷിജു സോനയുടെ 40 പവനോളം ആഭരണങ്ങൾ നഷ്ടപ്പെടുത്തി.

60 പവൻ സ്വർണാഭരണങ്ങളുമായി ഭർത്താവിന്റെ വീട്ടിലെത്തിയ സോന നഷ്ടപ്പെട്ട ആഭരണത്തെക്കുറിച്ച് ഇടയ്ക്ക് ചോദിക്കുമായിരുന്നു. ആഭരണം കാണാതായതിനെ കുറിച്ച് ചോദിക്കുമ്പോൾ നിസംഗത പുലർത്താറുള്ള ഷിജുവിനോട് പോലീസിൽ പരാതി നൽകാമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് സത്യാവസ്ഥ സോന അറിയുന്നത്. എന്നിട്ടും ഇവർ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലാതെ സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയായിരുന്നു. ദു രൂ ഹത നിറഞ്ഞ കേസിൽ രക്ഷാപ്രവർത്തകർ നൽകിയ മൊഴി നിർണായകമാവുക യായിരുന്നു.

അണക്കെട്ടിനു മുകളിൽ നിന്ന് സോനയെയും കുഞ്ഞിനെയും തള്ളിയിട്ടപ്പോൾ തൂണിൽ പിടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സോനയുടെ കയ്യിൽ ചെരുപ്പ് കൊണ്ട് അടിച്ചു പുഴയിലേക്ക് തള്ളിയിടുകയായിരുന്നു ഷിജു. രക്ഷപ്പെടുത്തിയ ഉടനെ സോന രക്ഷാപ്രവർത്തകരിൽ ഒരാളായ അനന്തനോട് പറഞ്ഞ കാര്യങ്ങളാണ് അനന്തൻ പോലീസിനോട് വിശദീകരിച്ചത്. ആസൂത്രിതമായ ഒരു ജീവൻ എടുക്കൽ ആയിരുന്നു ഇതെന്ന് ആണ് പോ ലീ സിന്റെ കണ്ടെത്തൽ. പോലീസിനോട് കുറ്റസമ്മതം നടത്തിയ ഷിജുവിനെ കോ ടതിയിൽ ഹാജരാക്കി റി മാ ൻഡ് ചെയ്തു.

പണയം വെച്ച സ്വർണം ഭാര്യ തിരിച്ചു ചോദിച്ചത് പക ഉണ്ടാക്കി എന്ന് കു റ്റം സമ്മതിച്ചു. ഭാര്യയെയും കുഞ്ഞിനെയും ഇല്ലാതാക്കിയ ശേഷം സ്വയം ഇല്ലാതാകാൻ ആയിരുന്നു ഷിജുവിന്റെ ലക്ഷ്യം. കണ്ണൂർ സെൻട്രൽ ജയിലിൽ റി മാൻഡിൽ കഴിയുകയാണ് ഷിജു. കുഞ്ഞു ഇനി ഇല്ല എന്ന വാർത്തയും ചിത്രവും പത്രത്തിൽ കണ്ടപ്പോൾ ഒരു ഭാവഭേദമില്ലാതെയാണ് ഷിജു നോക്കി കണ്ടത് എന്ന് പോലീസുകാർ പറയുന്നു. ഭർത്താവ് ഷിജുവിന്റെ ക്രൂ ര ത ഇപ്പോഴും വിശ്വസിക്കാനാവാതെ അമ്പരപ്പിലാണ് ഭാര്യ സോന. വീട്ടിൽ എത്തിയവരോടും ബാലാവകാശ കമ്മീഷൻ ചെയർമാനോടും എല്ലാം ഷിജുവേട്ടൻ ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ല എന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് പറയുകയായിരുന്നു സോന.

തങ്കം പോലുള്ള കുട്ടിയല്ലേ, ആർക്കും ഇങ്ങനെ ചെയ്യാൻ തോന്നില്ല, അച്ഛൻ തന്നെ ഇങ്ങനെ ചെയ്തു എന്ന് ഓർക്കാൻ പോലും വയ്യ എന്നായിരുന്നു സോന കണ്ണീരോടെ പറഞ്ഞത്. പുഴ കാണിക്കാം എന്ന് പറഞ്ഞായിരുന്നു ഷിജു ഭാര്യയെയും മകളെയും കൊണ്ട് പുഴക്കരയിൽ എത്തിയത്. തുടർന്ന് ഭാര്യയെയും മകളെയും പുഴയിലേക്ക് തള്ളിയിട്ടു അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു ഷിജു. ഷിജുവിനെ കുറിച്ച് അന്വേഷിച്ചപ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. വാട്ടർ അതോറിറ്റി ഓഫീസ് ഗേറ്റിന് സമീപത്ത് കൂടി ചെക്ക് ഡാം പരിസരത്തേക്ക് പോകുന്ന ഇടുങ്ങിയ ഇടവഴി ആരംഭിക്കുന്ന ഭാഗത്ത് ഇവർ വന്നിരുന്ന ബൈക്ക് നിർത്തിയിരുന്നു.

ബൈക്ക് ഉപേക്ഷിച്ചാണ് ഷിജു കടന്നുകളഞ്ഞത്. സംഭവസ്ഥലത്തു നിന്ന് ഒരാൾ ഓടിപ്പോകുന്നത് കണ്ടു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒളിവിലായിരുന്ന ഷിജുവിനെ മട്ടന്നൂർ പോ ലീ സ് ആണ് മഹാദേവ ക്ഷേത്രത്തിൽ നിന്നും പിടികൂടിയത്. കോവിഡ് കാരണം പ്രവേശനം നിരോധിച്ച മട്ടന്നൂരിലെ ക്ഷേത്രക്കുളത്തിൽ ഷിജു ചാടിയതോടെ നാട്ടുകാർ പിടികൂടി പോലീസിനെ അറിയിക്കുകയായിരുന്നു. നാട്ടുകാർ ഇട്ടുകൊടുത്ത തെങ്ങോലയിൽ പിടിച്ചാണ് ഷിജു കരയിലേക്ക് കയറിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ആണ് ഷിജു കുളക്കരയിൽ എത്തിയത്.

കോവിഡ് നിയന്ത്രണങ്ങൾ കാരണം ക്ഷേത്രത്തിൽ പ്രവേശിക്കാനോ കുളിക്കാനോ പാടില്ല. എന്നാൽ ഇത് തെറ്റിച്ചു കൊണ്ട് ഒരാൾ അതി ക്രമിച്ചു കടക്കുന്നത് കണ്ട സമീപവാസികളാണ് പോലീസിത്ത് കതിരൂർ പൊലീസിന് കൈമാറുകയുമായിരുന്നു. ബൈക്ക് ഉപേക്ഷിച്ച ഷിജു ബസ് വഴിയായിരുന്നു പിന്നീടുള്ള യാത്രകൾ. അവിടെനിന്ന് കോഴിക്കോട്, മാനന്തവാടി, സുൽത്താൻബത്തേരി, പിന്നീട് ഇരിട്ടി വഴിയാണ് മട്ടന്നൂരിൽ എത്തിയത് എന്ന് ഷിജു പോലീസിനോട് പറഞ്ഞു.

ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ ഷിബുവിനെ വിശദമായി ചോദ്യം ചെയ്യേണ്ടിവരും. തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായതിനു ശേഷം വാടക വീട്ടിലേക്ക് അന്വിതയുടെ മൃതദേഹം കൊണ്ടുവരികയായിരുന്നു. സോനയുടെ തറവാട് വീട്ടിലായിരുന്നു അൻവിതയെ സംസ്കരിച്ചത്. കണ്ടു കൊതി തീരുന്നതിന് മുമ്പ് തന്നെ പൊന്നുമോൾ ഈ ലോകത്തോട് വിടപറഞ്ഞതിൽ മനംനൊന്ത് നിലവിളിച്ച് കരയുന്ന സോന കണ്ടു നിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി.

വാവിട്ടുകരഞ്ഞ സോനയുടെ സങ്കടത്തിനു മുന്നിൽ ഒരു ആശ്വാസവാക്ക് പറയാൻ പോലും ആർക്കും ആയില്ല. നടന്ന സംഭവങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ ഓരോന്ന് ചേർത്തുവെച്ച് സോന വിളിച്ചുപറഞ്ഞു കരഞ്ഞപ്പോൾ കേട്ടുനിന്നവർക്കെല്ലാം അമ്പരപ്പ് ആയിരുന്നു. പതിവില്ലാതെ മുണ്ടുടുത്ത് നല്ല വസ്ത്രം ധരിച്ച് തന്നെയും മകളെയും കൂട്ടി പോയത് മകളെ ഇല്ലാതാക്കാൻ ആയിരുന്നോ,. കളിച്ചും ചിരിച്ചും പാട്ടുപാടിയും നടന്ന എന്റെ മോളെ എന്തിനാ ഇങ്ങനെ ചെയ്തത് എന്ന സോനയുടെ കരച്ചിൽ ഏവരെയും നിശബ്ദരാക്കി . പുഴയിലേക്ക് തള്ളിയിട്ടപ്പോൾ ഡാമിന്റെ തൂണിൽ പിടിച്ചു നിന്ന സോനയുടെ കൈ വിടാൻ ഭർത്താവ് ചെരിപ്പൂരി അടിക്കുകയായിരുന്നു.

അടിയിൽ പിടിവിട്ടു ഒഴുക്കിൽപെട്ടപ്പോഴാണ് സോനയുടെ കയ്യിൽ നിന്നും കുട്ടി വഴുതിയതെന്ന് സോന പോലീസിനോട് വെളിപ്പെടുത്തി. ബൈക്കിൽ നിന്ന് പുഴ കാണിക്കാൻ എന്ന് പറഞ്ഞു ഇടവഴിയിലൂടെ ഡാമിന്റെ മുകളിലേക്ക് എത്തുന്നതുവരെ കുട്ടി ഷിജുവിന്റെ തൊളിലായിരുന്നു. ഇവിടെ എത്തിയപ്പോൾ മുണ്ടുമുറുക്കി എടുക്കാം എന്ന് പറഞ്ഞു കുട്ടിയെ സോനയുടെ കയ്യിൽ ഏൽപ്പിക്കുകയായിരുന്നു. കുട്ടിയെ സോന എടുത്ത ശേഷം രണ്ടുപേരെയും തള്ളി ഇടുകയായിരുന്നു. ഒഴുക്കിലൂടെ കാട്ടു പൊന്തയിൽ പിടിച്ചു നിന്നതിനാൽ സോന രക്ഷപ്പെട്ടു എങ്കിലും സോനയുടെ എല്ലാമെല്ലാമായ മകൾ അൻവിത ഇനി ഒരു ഓർമ്മ മാത്രം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top