Movlog

Movie Express

ഇതിനേക്കാളും ഗ്ലാമറസ് ആയിട്ടും പൊക്കിൾ കുഴി കാണിച്ചും അഭിനയിക്കുന്ന ഒരുപാട് നടിമാർ ഉണ്ട് ! ഇവർക്കൊന്നും തന്റെ ചിത്രങ്ങൾ കണ്ടു മടുത്തില്ലേ

“തൂവൽ കൊട്ടാരം” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച താരമാണ് സോന നായർ. പിന്നീട് “കഥാനായകൻ”, “വീണ്ടും ചില വീട്ടുകാര്യങ്ങൾ”, “അരയന്നങ്ങളുടെ വീട്”, “മനസ്സിനക്കരെ”, “പാസഞ്ചർ” തുടങ്ങി നിരവധി ചിത്രങ്ങളിൽ തിളങ്ങിയിട്ടുണ്ട് താരം. ഒരുപാട് മലയാള സിനിമയിൽ അഭിനയിച്ചിട്ടുള്ള സോന നായർ മിനിസ്ക്രീനിലൂടെ ആണ് ശ്രദ്ധേയമായത്. “ജ്വാലയായി”, “പുനർജന്മം”, “വേളാങ്കണ്ണി മാതാവ്”, “എന്റെ മാനസപുത്രി”, “ദേവിമാഹാത്മ്യം”, “കുഞ്ഞാലിമരക്കാർ”, “സീതാകല്യാണം” തുടങ്ങി നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട് സോന നായർ.

ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സോന നായർ 1996 മുതൽ അഭിനയത്തിൽ സജീവമാണ്. ഇടയ്ക്ക് ചില ഗ്ലാമറസ് കഥാപാത്രങ്ങളും ചെയ്തതോടെ താരത്തിന്റെ ചിത്രങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയാണ് താരമിപ്പോൾ. ഫേസ്‌ബുക്ക് അടക്കമുള്ള നിരവധി സമൂഹമാധ്യമങ്ങളിൽ വിമർശിക്കാൻ വേണ്ടി മാത്രം ഒരു വിഭാഗം ആളുകൾ ഉണ്ട്. സെലിബ്രിറ്റികൾക്ക് ആണ് കൂടുതലും ഇത്തരം വിമർശനങ്ങൾ നേരിടേണ്ടി വരാറുള്ളത്. പ്രത്യേകിച്ച് നടിമാർ.

ഇത്തരം വിമർശനങ്ങൾ അവഗണിക്കാറാണ് പതിവെന്ന് സോന നായർ. സോന നായർ എടുക്കുന്ന ഓരോ കഥാപാത്രങ്ങളും ഭർത്താവുമായി ചർച്ച ചെയ്തു മാത്രമാണ് ഏറ്റെടുക്കുന്നത്. ഭർത്താവിനോട് ചോദിക്കാതെ ഒരു വർക്കും സോന നായർ ചെയ്യാറില്ല. അതുകൊണ്ട് ഏതുതരത്തിലുള്ള കഥാപാത്രമാണ് ചെയ്തതെന്ന് സോനയുടെ ഭർത്താവിന് ഉത്തമ ബോധ്യം ഉണ്ട്. അതുകൊണ്ടു തന്നെ ഇത്തരം വിമർശനങ്ങൾ ഒന്നും ബാധിക്കാറില്ല എന്നു സോനാനായർ തുറന്നു പറയുന്നു.

യൂട്യൂബിൽ സോന നായരെക്കുറിച്ച് സേർച്ച് ചെയ്താൽ സോന നായർ ഹോ ട്ട്, സോന നായരുടെ നേ വ ൽ എന്നെല്ലാമാണ് ആദ്യം വരുന്നത്. ഇവർക്കൊന്നും തന്റെ ചിത്രങ്ങൾ കണ്ടു മടുത്തില്ലേ എന്ന് നേരിട്ട് കണ്ടാൽ ചോദിക്കുമെന്ന് സോന നായർ പറയുന്നു. ഇതിനേക്കാളും ഗ്ലാമറസ് ആയിട്ടും പൊക്കിൾ കുഴി കാണിച്ചും അഭിനയിക്കുന്ന ഒരുപാട് നടിമാർ ഉണ്ട്. സോന നായരെ പോലെയുള്ള നടിമാർക്ക് ഇങ്ങനെയാണെങ്കിൽ അവരുടെയൊക്കെ അക്കൗണ്ടിൽ എന്തായിരിക്കും അവസ്ഥ എന്ന് ഊഹിക്കാമല്ലോ. അത്രയും വൃത്തികെട്ട രീതിയിലായിരിക്കും ഓരോന്നും എഴുതി വെച്ചിട്ടുണ്ടാവുക.

എന്നാൽ അതൊന്നും സോനാ നായർ നോക്കാറില്ല. ഇത്തരം വൃത്തികേട് കണ്ടിട്ട് എന്തിനാണ് നെഗറ്റീവ് ചിന്തകൾ മനസ്സിൽ ഉണ്ടാക്കി വെക്കുന്നത്. അതിനാൽ അതെല്ലാം അവഗണിക്കുന്നതാണ് നല്ലതെന്നാണ് സോന നായരുടെ നിലപാട്. സാരിയുടുത്ത് അഭിനയിക്കുമ്പോൾ യഥാർത്ഥ ഒരു നടി ആണെങ്കിൽ സാരി ഒന്ന് അങ്ങോട്ടേക്കോ ഇങ്ങോട്ടേക്കോ പോയതൊന്നും ശ്രദ്ധിക്കില്ല. കാരണം അപ്പോഴും കഥാപാത്രമായിരിക്കും മനസ്സിൽ. എന്നാൽ ആ ഒരു സെക്കൻഡിൽ ഉണ്ടായ ആ സംഭവം പുറത്തേക്ക് വരികയും ചെയ്യും. വന്നല്ലോ വനമാല എന്നപോലെ അതങ്ങ് വൈറൽ ആവുകയും ചെയ്യും.

എന്റെ വീട്ടുകാർക്ക് ഇല്ലാത്ത പ്രശ്നമാണോ മറ്റുള്ളവർക്ക് ഉള്ളത് എന്ന് താരം ചോദിക്കുന്നു. പബ്ലിക്കിനെ എന്റർടെയ്ൻ ചെയ്യുന്ന ഒരു പബ്ലിക് ഫിഗർ ആണ് താരങ്ങൾ. അത് ശരി തന്നെ. എന്നാൽ സമൂഹമാണ് നമ്മുടെ ജീവിതം എന്ന് കരുതുന്നത് ശരിയല്ല എന്ന് സോന നായർ തുറന്നു പറയുന്നു. കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു മാഗസിൻ കവർ പേജ് ആയി വന്ന ചിത്രമാണ് സോന നായർക്കെതിരെ വലിയ വിവാദം ഉണ്ടാക്കിയത്. കബാലിക എന്നൊരു ടെലി ഷോർട്ട് മൂവിയിലെ ഫോട്ടോയായിരുന്നു വന്നത്. അതിൽ ഒരു പ്രോസ്റ്റിറ്റ്യൂട്ട് കഥാപാത്രമായിരുന്നു സോന നായർ ചെയ്തത്. ശരീരം മുഴുവൻ പ്രദർശിപ്പിച്ച് അഭിനയിക്കാൻ പറ്റില്ലെന്ന് സോനാനായർ തീർത്തും പറഞ്ഞിരുന്നു.

അങ്ങനെ ചെയ്യാനുള്ള ധൈര്യം ഇല്ലായിരുന്നു എന്ന് സോന നായർ വ്യക്തമാക്കി. അതുകൊണ്ട് ഹിപ് ചെയിൻ ബാക്കിൽ കാണിക്കുന്ന ഒരു ഫോട്ടോ ആയിരുന്നു എടുത്തത്. ആ ചിത്രമായിരുന്നു വൈറലായത്. ഇത് കണ്ടിട്ടാണ് ഒരുപാട് പേർ സോനയ്ക്ക് മെസ്സേജ് അയച്ചത്. എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ ഭർത്താവിന്റെ പൂർണപിന്തുണ നടിക്ക് ഒപ്പം ഉണ്ടായിരുന്നു. ദാമ്പത്യത്തിലെ 25 വർഷങ്ങൾ ആണ് ഇവർ പൂർത്തിയാക്കിയിരിക്കുന്നത്. ഇപ്പോഴും എല്ലാ സാഹചര്യത്തിലും ഭർത്താവ് തന്നെയാണ് സോന നായർക്ക് സമ്പൂർണ്ണ പിന്തുണ നൽകുന്നത്. സോന നായർ അടുക്കളയിൽ നിൽക്കേണ്ട ഒരു ആളല്ല എന്ന് പറഞ്ഞ് അഭിനയിക്കാനുള്ള പൂർണ പിന്തുണ നൽകുന്നത് സോനയുടെ ഭർത്താവാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top