Movlog

Kerala

സോഷ്യൽ മീഡിയ തരംഗമായി ഫോട്ടോഷൂട്ട് !

സ്വപ്നങ്ങൾ, ആഗ്രഹങ്ങൾ, പോരാട്ടങ്ങൾ, വിജയങ്ങൾ എന്നിവയെല്ലാം ഓരോ മനുഷ്യ ജീവിതത്തിലും പറഞ്ഞിട്ടുള്ളതാണ്. പലപ്പോഴും പലരുടെയും വിജയകഥകൾ നമ്മൾ ആഘോഷിക്കാറുണ്ടെങ്കിലും ഒരു വിഭാഗം ഈ ഭൂമിയിൽ നിലനിൽക്കാത്ത പോലെയാണ് പലരും കരുതുന്നത്.

വൈവിധ്യങ്ങളുടെ നാടാണ് നമ്മുടെ ഭാരതം. വിവിധ ഭാഷകൾ, സംസ്കാരങ്ങൾ, ഭക്ഷണരീതികൾ, മതങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ഈ രാജ്യത്ത് ഈ അടുത്ത കാലം വരെയും ലിങ്കങ്ങളിൽ മാത്രമുള്ള വൈവിധ്യം സ്വീകരിക്കാൻ കഴിയുമായിരുന്നില്ല. സ്ത്രീ, പുരുഷൻ എന്നിവരെ അല്ലാത്ത ഒരു വിഭാഗം ഉണ്ടെന്ന് സ്വീകരിക്കാനും അവർക്കും സ്ത്രീകൾക്കും പുരുഷനും ഉള്ള അത്രയും അവകാശങ്ങളും സ്വാതന്ത്ര്യവും ഈ രാജ്യത്ത് ഉണ്ട് എന്ന് തിരിച്ചറിയാനും അംഗീകരിക്കാനും നിർഭാഗ്യവശാൽ ഇന്നും പലർക്കും സാധിക്കുന്നില്ല.

നമ്മുടെ ഭരണഘടന പോലും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും തുല്യ അവസരങ്ങളും അവകാശങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും സമൂഹത്തിന്റെ കാര്യത്തിൽ ഇതൊന്നും നിലനിൽക്കുന്നില്ല. ഇതിഹാസങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും പരാമർശിക്കുന്നുണ്ട്. ഇന്ത്യയിൽ സ്വാതന്ത്ര്യം ലഭിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും സ്വാതന്ത്ര്യം ലഭിക്കാത്ത ഒരു വിഭാഗമാണ്.

സ്വന്തം കുട്ടി ആണെന്ന് അറിഞ്ഞാൽ ആ കുട്ടിയെ ഉപേക്ഷിക്കുന്ന നാടാണ് നമ്മുടേത്. സമൂഹം ആ കുട്ടിയെ ഒരിക്കലും അംഗീകരിക്കില്ല എന്ന ഭയം രക്ഷിതാക്കളെ ഇതിനായി പ്രേരിപ്പിക്കുന്നു. എന്നാൽ ഒരു കുട്ടിയുടെ ലിംഗം നിർണയിക്കുന്നത് സമൂഹത്തിന്റെ നിയന്ത്രണത്തിലുള്ള കാര്യമാണോ? ആ കുട്ടി ആയത് ആ കുട്ടിയുടെ തെറ്റു കൊണ്ടാണോ? തികച്ചും സ്വാഭാവികമായ ഒരു കാര്യത്തെ മനുഷ്യനിർമ്മിതമായ ചില ചിന്താഗതികൾ കാരണം അകറ്റി നിർത്തുകയും ചവിട്ടി താഴ്ത്തുകയും ആണോ വേണ്ടത്?

സമൂഹം ഒരിക്കലും അംഗീകരിക്കില്ല എന്ന ഭയവും യാഥാർഥ്യവും കാരണമാണ് സ്വന്തം വീട് വിട്ടു പോയി ജീവിക്കുവാനുള്ള പണത്തിന് വേണ്ടി പലതും ചെയ്യേണ്ടി വരുന്നത്. ലൈംഗികത്തൊഴിലാളികളായി പ്രവർത്തിക്കുന്നത് പുച്ഛത്തോടെയും അറപ്പോടെയും പറയുന്നവരുണ്ട്. എന്നാൽ ആ വിഭാഗത്തിനെ ഒരിക്കലും അംഗീകരിക്കാത്ത സമൂഹം അവർക്ക് വിദ്യാഭ്യാസം നൽകുവാനും തൊഴിൽ നൽകുവാനും തയ്യാറാകുന്നില്ല. അപ്പോൾ ഒരുനേരത്തെ ആഹാരത്തിനായി ഭിക്ഷ യാചിക്കാനും, നൃത്തം ചെയ്യാനും, ലൈംഗികതൊഴിലാളിയായി പ്രവർത്തിക്കാനും തന്നെ അവർക്ക് സാധിക്കുകയുള്ളൂ.

സമൂഹത്തിൽ ഉള്ള നേർക്കാഴ്ചകളാണ് പലപ്പോഴും സിനിമയിലൂടെ കാണുന്നത്. സിനിമകളിൽ പോലും ഇത്തരം വേഷങ്ങളാണ്സമൂഹത്തിനെ കാണിക്കുവാനായി ഉപയോഗിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്വന്തം അവകാശത്തിനുവേണ്ടി നിരന്തരമായി ഇവർ പോരാടി ഒരുപാട് അവകാശങ്ങൾ നേടിയെടുത്തിട്ടുണ്ട്. ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ലിംഗം എന്ന കോളത്തിൽ പുരുഷൻ, സ്ത്രീ എന്ന് മാത്രമേ അതുവരെ ഉണ്ടായിരുന്നുള്ളൂ.

വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും എല്ലാം ഈ വിഭാഗത്തിലെ പലരുടെയും വിദൂര സ്വപ്നങ്ങൾ മാത്രമാണ്. സ്വന്തം കഴിവിനും മാനത്തിനും വേണ്ടി ബഹുമാനപ്പെട്ട കോടതിയിൽ സമീപിക്കേണ്ട ദുരവസ്ഥയാണ് അവർക്കുള്ളത്. സിനിമകളിലും മറ്റും നമ്മൾ കണ്ടു മനസ്സിലാക്കുന്നവർ മാത്രമല്ല സമൂഹം എന്ന് തിരിച്ചറിഞ്ഞ് അവരെ ചേർത്ത് പിടിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.

വരും തലമുറയ്ക്ക് തെറ്റായ സന്ദേശങ്ങൾ പകർന്നു കൊടുക്കാതെ അവരെപ്പോലെ തന്നെ ഈ ഭൂമിയിൽ ജീവിക്കുവാൻ അവകാശം ഉള്ളവർ തന്നെയാണ് എന്ന് അവരെ പറഞ്ഞു പഠിപ്പിക്കുക തന്നെ വേണം. ഇന്നും സമൂഹം പരിഹാസത്തോടെയും അവഗണനയോടെയും നോക്കി കാണുന്നതുകൊണ്ടാണ് പല ശസ്ത്രക്രിയകൾ ചെയ്യേണ്ടി വരുന്നത്. അത്രയേറെ ചിലവ് ഉള്ളതും വേദന നിറഞ്ഞതുമായ ഒരു ശസ്ത്രക്രിയയാണിത്. സമൂഹത്തിന്റെ സ്വീകാര്യത ലഭിക്കാത്തതു കൊണ്ട് മാത്രമാണ് പലർക്കും ഇത്രയും വേദനകളിലൂടെ കടന്നുപോകേണ്ടി വരുന്നത്.

ഒരു വ്യക്തിക്ക് അവരായി ജീവിക്കുവാനുള്ള അവകാശം മനസ്സിലാക്കിക്കൊണ്ട് സമൂഹത്തിന്റെ സ്വീകാര്യത നേടുവാനായി ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറലാകുന്നത്. ഒരുപാട് കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലും ഭയന്ന് സ്വന്തം നാടും വീടും വിട്ട് പലയിടത്തും പോയി ഭിക്ഷയെടുത്തും, ലൈം ഗി ക തൊഴിലാളിയായി പ്രവർത്തിച്ചും ജീവിക്കുന്നതിന് കാരണക്കാർ ഈ സമൂഹം തന്നെയാണ്. മറ്റ് ഏത് ജീവജാലങ്ങളുടെയും വൈവിധ്യങ്ങളെ ഇഷ്ടപ്പെടുന്ന മനുഷ്യർക്ക് മനുഷ്യർക്കിടയിലെ വൈവിധ്യങ്ങളെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നത് വേദനാജനകമായ ഒരു സത്യമാണ്.

ഒരു വ്യക്തിയെ പരിഹസിക്കുമ്പോൾ അയാളുടെ ആത്മവിശ്വാസം നശിക്കുന്നു. അയാളുടെ കഴിവുകളും ജീവിക്കാനുള്ള അവകാശങ്ങളും ഇല്ലാതാകുമ്പോൾ ആളുകൾക്ക് എന്ത് ആത്മസംതൃപ്തിയാണ് ആണ് കിട്ടുന്നത്? ഉയർന്ന ശിരസ്സോടെ അഭിമാനത്തോടെ ജോലി ചെയ്തു സമൂഹത്തിൽ ജീവിക്കുവാൻ ആണ് ഈ ഫോട്ടോ ഷൂട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ചിത്രങ്ങളിൽ തന്നെ ഒരു അപൂർവ ജീവിയെ നോക്കി കാണുന്നതുപോലെ ആളുകൾ നോക്കുന്നതും വ്യക്തമായി കാണുന്നുണ്ട്.

എന്നാൽ ഇത്തരം പ്രതിസന്ധികളെ വളരെ ശക്തമായ ഭാഷയിൽ തന്നെ ആത്മവിശ്വാസത്തോടെ നേരിടണം എന്ന സന്ദേശമാണ് ഈ ഫോട്ടോഷൂട്ടിലൂടെ നൽകുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top