Movlog

Faith

വിവസ്ത്രക്കപ്പെടുബോഴും തുറന്നു പറഞ്ഞാൽ വിശ്വാസികൾ അച്ചനൊപ്പമേ നില്ക്കു

തന്റെ ജീവിതാനുഭവങ്ങൾ കുറിച്ചിട്ടുള്ള പുസ്തകത്തിലൂടെ ആയിരുന്നുസിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ നാലുതവണ ഇരയായെന്നു സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ വെളിപ്പെടുത്തിയത്. ജീവിതത്തിൽ ഉണ്ടായ ദാരുണമായ അനുഭവം പങ്കു വെക്കാൻ പുസ്തകം പോലെ ഒരു മാധ്യമം തിരഞ്ഞെടുക്കാനുള്ള കാരണം സമൂഹം തന്നെയാണെന്ന് സിസ്റ്റർ പറയുന്നു. ഇതുപോലുള്ള കാര്യങ്ങൾ സമൂഹത്തിനോട് തുറന്നു പറയുകയായിരുന്നു എങ്കിൽ അത് അംഗീകരിക്കുന്ന നാട് അല്ല നമ്മുടെ കേരളം. പുസ്തകത്തിൽ ഈ കാര്യങ്ങൾ സൂചിപ്പിച്ചതിന്റെ പേരിൽ തന്നെ ഒരുപാട് വിശ്വാസികളാണ് സിസ്റ്ററിന് നേരെ തിരിഞ്ഞിരിക്കുന്നത്.

ഇവർ യഥാർത്ഥ വിശ്വാസികൾ അല്ലെന്നും അന്ധമായി വിശ്വസിക്കുന്നവർ ആണെന്നും സിസ്റ്റർ പറയുന്നു. ഈ കാലത്ത് പോലും തുറന്നു പറഞ്ഞാൽ വിമർശിക്കുകയും അംഗീകരിക്കാത്ത ഒരു സമൂഹത്തിനോട് എങ്ങനെയാണ് നാളുകൾക്കു മുമ്പ് വെളിപ്പെടുത്തുക എന്ന് സിസ്റ്റർ ചോദിക്കുന്നു. പുസ്തകത്തിലുള്ള വരികൾ 2004ൽ സിസ്റ്റർ ലൂസി ഡയറിയിൽ കുറിച്ചിട്ടുള്ളതാണ്. കുറവിലങ്ങാട് സിസ്റ്റർ അനുഭവിച്ച അതിഭീകരമായ ലൈം ഗി ക ചൂഷണവും അവരെ പിന്തുണച്ചവരെ കുറ്റപ്പെടുത്തുന്ന സാമൂഹ്യനീതി കണ്ടതുകൊണ്ടാണ് ഇപ്പോഴെങ്കിലും ഇക്കാര്യങ്ങൾ വെളിപ്പെടുത്താൻ സിസ്റ്റർ ലൂസി തയ്യാറായത്.

ഒരു കന്യാസ്ത്രീക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ജനങ്ങൾക്കും അവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മറ്റു കന്യാസ്ത്രീകൾക്കും എല്ലാം അറിയാം. ലൈം ഗി ക ചൂഷണം അനുഭവിച്ചതിന്റെ മാനസിക ശാരീരിക പ്രശ്നങ്ങൾക്ക് പുറമേ , സഭയ്ക്കകത്ത് വെച്ച് നീതിക്കായി പോരാടി നിഷേധിക്കപ്പെട്ടതിന്റെ മാനസികസ മ്മ ർദ്ദവും, ലോകത്തിനുമുമ്പിൽ സത്യങ്ങൾ വിളിച്ചു പറയുമ്പോൾ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾ, താനാണ് തെറ്റുകാരി എന്ന് മറ്റു കന്യാസ്ത്രീകളും പുരോഹിതന്മാരും ബിഷപ്പുകളും ജനങ്ങളും വാദിക്കുമ്പോൾ ഉണ്ടാവുന്ന സംഘർഷവും ആണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ അനുഭവിക്കേണ്ടി വന്നത്.

കേരളം പോലൊരു സംസ്ഥാനത്ത് ചൂഷണത്തിനിരയാകുന്ന ഒരു സ്ത്രീ അതിലേറെ ഭീകരമായ മാനസികപ്രശ്നങ്ങളിലൂടെ ആണ് പിന്നീട് കടന്നുപോകുന്നത്. സംസ്കാര കേരളമെന്ന് അഹങ്കാരത്തോടെ നമ്മൾ പറയുമെങ്കിലും ഇതാണ് ഇവിടുത്തെ യഥാർത്ഥ സ്ഥിതി. പ്രശ്നങ്ങൾക്ക്പ്പെട്ടവരുടെ അവസ്ഥയെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. അവർ എങ്ങനെ മുന്നോട്ടു ജീവിക്കുന്നു എന്നും ആരും ആലോചിക്കുന്നില്ല. ഈ സംഘടനയുടെ അകത്ത് കഴിയുമ്പോൾ മുന്നോട്ടുള്ള ജീവിതം അവിടെത്തന്നെ ആണെന്നുള്ള ചിന്തയാണ് അന്നൊക്കെ പ്രതികരിക്കുന്നതിൽ നിന്നും സിസ്റ്റർ ലൂസിയെ പിന്തിരിപ്പിച്ചത്.

ഒരുപാട് പരിമിതികളാണ് കന്യാസ്ത്രീകൾക്ക് സഭയിൽ നേരിടേണ്ടിവരുന്നത്. ആ പരിമിതികളിൽ നിന്നുകൊണ്ട് സ്വയം രക്ഷപ്പെടാനുള്ള ശ്രമങ്ങളായിരുന്നു സിസ്റ്റർ ലൂസി ചെയ്തുകൊണ്ടിരുന്നത്. മഠത്തിൽ ഉള്ള പീഡനങ്ങളെക്കുറിച്ച് കന്യാസ്ത്രീകൾ തുറന്നു പറയുമ്പോൾ സമൂഹത്തിൽ ഒറ്റപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യപ്പെടും. അതുകൊണ്ടു തന്നെയാണ് ആരും വെളിപ്പെടുത്താൻ തയ്യാറാകാതെ എല്ലാം ഉള്ളിൽ തന്നെ ഒതുക്കുന്നത്. താൻ എന്ന് ഒരു കന്യാസ്ത്രീ വിളിച്ചു പറയുമ്പോൾ സ്വന്തം ഇടവകയിൽ ഉള്ളവർ പോലും അവരെ വിശ്വസിക്കില്ല.

ഭക്തർ എപ്പോഴും നിൽക്കുന്നത് പള്ളിയിലെ അച്ഛനൊപ്പം ആയിരിക്കും. അപ്പോൾ എന്ത് ധൈര്യത്തിലാണ് ഞങ്ങളെപ്പോലുള്ളവർ ഞങ്ങളുടെ പ്രശ്നങ്ങൾ വെളിപ്പെടുത്തുക എന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ ചോദിക്കുന്നു. പ്രതികരിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ പോലും ജീവ ഭയം കാരണം പലരും പ്രതികരിക്കാതെ ആയി പോകുന്നു. കന്യാസ്ത്രീകൾക്ക് അവരുടെ ബുദ്ധിമുട്ടുകൾ തുറന്നു പറയാനുള്ള ഒരു സംവിധാനം സഭയ്ക്ക്കത്തില്ല. അങ്ങനെ സംഘടനകൾ ഉണ്ടാവുമ്പോൾ മാത്രമാണ് സ്ത്രീകൾക്കും കുട്ടികൾക്കും ധൈര്യത്തോടെ അവരുടെ പ്രശ്നങ്ങൾ പറയാൻ സാധിക്കുകയുള്ളൂ.

ആ സംഘടന അതെല്ലാം കേട്ട് നിയമപരമായി കൈകാര്യം ചെയ്ത് വേണ്ടവിധത്തിലുള്ള പരിഹാരങ്ങൾ എടുക്കുകയാണെങ്കിൽ മാത്രമേ നേരിടുന്ന പ്രശ്നങ്ങൾ തുറന്നുപറയാൻ സ്ത്രീകൾ മുന്നോട്ടു വരികയുള്ളൂ. ഒരു പോലീസിനോട് പോലും ഒരു സ്ത്രീ ഡിപ്പിക്കപ്പെട്ടു എന്ന് പരാതിപ്പെട്ടാൽ മോശമായ രീതിയിലുള്ള പെരുമാറ്റം ആയിരിക്കും ആദ്യം ഉണ്ടാവുക എന്ന് സിസ്റ്റർ ലൂസി പറയുന്നു. ഈ ദിവസങ്ങളിൽ അത്രയും സിസ്റ്റർ അനുഭവിച്ചിട്ടുള്ളത് അങ്ങനെ ആയിരുന്നു. സമൂഹം ഇത്തരം കാര്യങ്ങൾ സ്വീകരിക്കാനും അംഗീകരിക്കാനും കൂടെ നിൽക്കുവാനും തയ്യാറാകാത്തതിനാൽ ആണ് പല സ്ത്രീകളും നിസ്സഹായരായി എല്ലാം ഉള്ളിൽ ഒതുക്കി മൗനം പാലിച്ചു ജീവിക്കേണ്ടി വരുന്നത് . അല്ലാതെ സ്ത്രീകൾക്ക് ധൈര്യം ഇല്ലാഞ്ഞിട്ടല്ല എന്ന് ലൂസി കളപ്പുരക്കൽ പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top