Movlog

Technology

എൽ ഇ ഡി ടിവി വീട്ടിൽ ഉള്ളവർ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം ! കേട് കൂടാതെ എൽ ഇ ഡി ടിവി എങ്ങനെ കൂടുതൽ കാലം ഉപയോഗിക്കാം.

എൽ ഇ ഡി ടിവി എന്ന് പറയുമെങ്കിലും ഈ ടിവിയുടെ ഡിസ്പ്ളേ ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ളേ അഥവാ എൽസിഡി ആയിരിക്കും. ടിവിയുടെ ബാക്ക്‌ലൈറ്റിൽ എൽ ഇ ഡി കൊടുക്കുന്നതിനാൽ ആണ് എൽ ഇ ഡി ടിവി എന്ന് പറയുന്നത്. എൽ ഇ ഡി ടിവികൾക്ക് കുറച്ചു വർഷങ്ങൾ മാത്രമേ ആയുസ് ഉള്ളൂ എന്നും പിന്നീട് അത് കേടാകുമെന്നും ഉള്ള ഒരുപാട് അഭിപ്രായങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അത് വെറും അഭിപ്രായങ്ങൾ മാത്രമാണ്. കമ്പനി ഇത്തരത്തിൽ ഒരു കാലയളവും ടിവിക്ക് നൽകിയിട്ടില്ല. നല്ല രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ എൽ ഇ ഡി ടിവി ഒരുപാട് കാലം ഉപയോഗിക്കാൻ സാധിക്കും.

ഇതിൽ മൂന്ന് തരം പാനലുകൾ ആണ് പ്രധാനമായും വരുന്നത്. വിഎ പാനൽ, ഹാർഡ് പാനൽ, ഐപിഎസ് പാനൽ. ടിവി വാങ്ങിക്കുന്നവർക്ക് ഉണ്ടാവുന്ന ഒരു സംശയമാണ് സാധാരണ ടിവി വാങ്ങിക്കണോ അതോ വല്ല ബ്രാൻഡ് ടിവി വാങ്ങിക്കണോ എന്ന്. നല്ല കമ്പനികളുടെ ടിവിക്ക് അതിന്റെതായ നിലവാരം ഉണ്ടാകും.ടിവി സ്റാൻഡിനേക്കാൾ ചുമരിൽ ടിവി ഘടിപ്പിക്കുന്നതാണ് ഉചിതം. അധികം ഭാരമില്ലാത്തതിനാൽ സ്റ്റാൻഡിൽ വെച്ചാൽ വീഴാൻ ഉള്ള സാദ്ധ്യതകൾ കൂടുതൽ ആണ്. ഇത് കൂടാതെ വെയിലും ഈർപ്പവും ഉള്ള ഭാഗത്ത് ഒരിക്കലും ടിവി വെക്കരുത്.

റിമോട്ടിൽ ടിവി ഓഫ് ചെയ്തതിനു ശേഷം അൽപ സമയം കഴിഞ്ഞ് മാത്രമേ ടിവിയുടെ സ്വിച് ഓഫ് ചെയ്യാൻ പാടുള്ളൂ. മാത്രമല്ല കൃത്യമായി ഫിറ്റ് ചെയ്യുന്ന സോക്കറ്റിൽ മാത്രമേ ടിവി പ്ലഗ് കണക്ട് ചെയ്യാൻ പാടുള്ളൂ. മറ്റു ഉപകരണങ്ങളുടെ പ്ലഗുകൾ ഒരുമിച്ച് കണക്ട് ചെയ്യുന്ന പ്രവണതയും നല്ലതല്ല. ടിവി തകരാർ ആകാനുള്ള സാദ്ധ്യതകൾ കൂടും. തുടർച്ചയായി നാല് മണിക്കൂർ ടിവി ഓൺ ചെയ്‌താൽ കുറച്ചു നേരത്തേക്ക് ഓഫ് ആക്കുവാൻ ശ്രദ്ധിക്കുക. റിമോട്ട് മാറിയെന്ന് കരുതി ടിവിക്ക് യാതൊരു കേടും സംഭവിക്കില്ല. എൽ ഇ ഡി ടിവിയുടെ പ്രധാന ശത്രുക്കൾ ഉറുമ്പുകൾ ആണ്. ഉറുമ്പുകൾ എൽ ഇ ഡി ടിവിയുടെ പാനലിൽ കയറിയാൽ ടിവി കേടാകും. അതിനാൽ ഉറുമ്പുകൾ ടിവിയിൽ കയറാതെ സൂക്ഷിക്കുക. ഇടിമിന്നൽ ഉള്ള സമയത്ത് ടിവിയുടെ പ്ലഗും കേബിൾ വയറും ഊരി ഇടുക.ഒരു മീറ്റർ എങ്കിലും അകലത്ത് വേണം ഇത് മാറ്റിവെക്കാൻ. വോൾട്ടേജ് വ്യതിയാനങ്ങൾ ഉള്ള പ്രദേശങ്ങളിൽ ടിവിയ്ക്ക് ഒരു സ്റ്റെബിലൈസർ വെക്കുന്നത് ഉചിതമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top