Movlog

Health

ഹൃദയാഘാതം ഒരിക്കലും വരാതിരിക്കാൻ ഈ ഒരു കാര്യം ശ്രദ്ധിച്ചാൽ മതി ! ഡോക്റ്റർ പറയുന്നത് കേട്ട് നോക്കു

ഹൃദ്രോഗങ്ങളും ഹൃദയാഘാതവും എല്ലാം ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. ഏകദേശ കണക്ക് പ്രകാരം 40 സെക്കന്റുകളിൽ ഒരാൾ ഹൃദയാഘാതം കാരണം മരിക്കുന്നു. പണ്ടു കാലങ്ങളിൽ വാർധക്യത്തിൽ എത്തിയവർക്ക് ആണ് ഹൃദയാഘാതം പോലുള്ള അസുഖങ്ങൾ കണ്ടിട്ടുള്ളത്. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാർക്ക് പോലും ഹൃദയാഘാതം ഉണ്ടാവുന്നു. പലപ്പോഴും ഇതിനു കാരണമായി നമ്മൾ കുറ്റപ്പെടുത്തുന്നത് ജങ്ക് ഫുഡിനെ ആണ്. എന്നാൽ ജങ്ക് ഫുഡ് മാത്രമാണോ പ്രശ്നം? വീട്ടിൽ സ്നേഹത്തോടെ ഉണ്ടാക്കി തരുന്ന ഉണ്ണിയപ്പം പോലുള്ള എണ്ണയിൽ വറക്കുന്ന പലഹാരങ്ങളും, അമിതമായി മധുരം അടങ്ങിയ ലഡുവും, ഗുലാബ് ജാമുനും എല്ലാം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു എന്ന് തിരിച്ചറിയണം.

പലപ്പോഴും കൊളസ്ട്രോളിനെ ഭയന്ന് മുട്ടയൊക്കെ ഒഴിവാക്കുന്നവർ റെഡ് മീറ്റ് ഒഴിവാക്കാൻ മറന്നു പോകുന്നു. ഒരു മുട്ട കഴിക്കുന്നതിലൂടെ ഒരു ആരോഗ്യ പ്രശ്നവും ഉണ്ടാവില്ല. എന്നാൽ റെഡ് മീറ്റ് അല്പം അപകടകാരി ആണ്. അത് നിയന്ത്രിക്കുന്നത് ഉത്തമം ആണ്. പലപ്പോഴും കൊളസ്‌ട്രോൾ കുറയ്ക്കുവാൻ ആയി പല ആഹരങ്ങളും ആളുകൾ ഉപേക്ഷിക്കാറുണ്ട്. എന്നാൽ ചിലർക്ക് ഭക്ഷണത്തിൽ കൂടെ അല്ലാതെ സ്വതസിദ്ധമായും കൊളസ്‌ട്രോളിന്റെ അളവ് രക്തത്തിൽ കൂടുന്നു. കൊളസ്‌ട്രോൾ എന്ന് കേൾക്കുമ്പോൾ തന്നെ വെളിച്ചെണ്ണയെ കുറ്റം പറയുന്ന ഒരു രീതിയും കണ്ടു വരുന്നുണ്ട്. ഓരോ എണ്ണയ്ക്കും അതിന്റേതായ ഗുണങ്ങൾ ഉണ്ട്. അതിനാൽ നമ്മുടെ ഭക്ഷണരീതികളിൽ എല്ലാ തരം എണ്ണകളും ഉപയോഗിക്കുന്നത് ഉചിതമാണ്. എണ്ണ പൂർണമായും ഒഴിവാക്കുന്നതും ശരീരത്തിന് നല്ലതല്ല.

ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ആയി ഏറ്റവും പ്രധാനപ്പെട്ട കാര്യം കൃത്യമായ വ്യായാമം ആണ്. പ്രത്യേകിച്ചും ഇന്നത്തെ കാലത്തു തൊഴിലായാലും പഠനം ആയാലും എല്ലാം ഇരുന്നു ചെയ്യുന്ന ഒരു രീതിയാണ് ഇപ്പോൾ കണ്ടു വരുന്നത്. വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരുപാട് വ്യായാമങ്ങൾ ഉണ്ട്. കോണിപ്പടികൾ കയറി ഇറങ്ങുന്നതും, വീടിനു ചുറ്റും നടക്കുന്നത്, വലിയ കല്ലുകൾ ഉപയോഗിച്ച് വെയ്റ്റ് ലിഫ്റ്റിങ് ചെയ്യുന്നതും എല്ലാവർക്കും വീട്ടിൽ നിന്ന് തന്നെ ചെയ്യാവുന്ന ചില വ്യായാമങ്ങൾ ആണ്. പ്രായഭേദമന്യേ എല്ലാവരും വ്യായാമം നിർബന്ധമായും ചെയ്യണം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top