Movlog

Health

മുടി കൊഴിച്ചിലിനെ കുറിച്ച് ഇതുപോലൊരു വീഡിയോ ആരും ചെയ്തിട്ടില്ല ! ഡോക്ടർ പറയുന്നത് കേൾക്കു

നമ്മുടെ തലയിലെ മുടിയുടെ എണ്ണവും, രൂപവും എല്ലാം നിശ്ചയിക്കുന്നത് കൂടുതലും പാരമ്പര്യമാണ്. നമ്മുടെ നാട്ടിൽ കുറച്ചു ചുരുളുള്ള മുടിയിഴകൾ ആണ് കൂടുതൽ കാണാറുള്ളത്. ഒന്ന് തൊട്ട് ഒന്നരലക്ഷം മുടിയിഴകൾ ആണ് ഒരു മനുഷ്യന്റെ തലയിൽ ഉണ്ടാവുക. തൊലിയുടെ പുറത്തേക്ക് വരുന്ന മുടിയുടെ ഭാഗത്തിന് ജീവനില്ല. തലയുടെ ഉള്ളിലേക്കുള്ള മുടിയുടെ ഭാഗത്തിന് മാത്രമാണ് ജീവൻ ഉള്ളത്. ഒരു മാസത്തിൽ ഒരു സെന്റിമീറ്റർ എന്ന അളവിൽ ആണ് മുടി നീളുക. അതിൽ കൂടുതൽ എത്ര വിലകൂടിയ എണ്ണ തേച്ചാലും മരുന്ന് കുടിച്ചാലും മുടി നീളില്ല. മൂന്ന് ഘട്ടങ്ങൾ ആയിട്ടാണ് മുടിയുടെ വളർച്ചയുള്ളത്. ആദ്യത്തെ ഘട്ടം മുടി വളർന്നു കൊണ്ടിരിക്കുന്ന ഘട്ടമാണ്. രണ്ടാമത്തെ ഘട്ടത്തിൽ മുടിയുടെ വളർച്ച കുറച്ചു മാസങ്ങൾക്ക് നിന്നു പോകുന്നു. മൂന്നാം ഘട്ടത്തിൽ ആണ് മുടി കൊഴിച്ചിൽ ഉണ്ടാവുന്നത്.

മൃഗങ്ങളിൽ എല്ലാ മുടിയും ഒരുമിച്ച് കൊഴിഞ്ഞു പോവുകയും ഒരുമിച്ച് പുതിയ മുടി വരികയും ചെയ്യുന്നു. എന്നാൽ മനുഷ്യരുടെ തലയിൽ ഒരിടത്ത് ഉള്ള മുടി തന്നെ വിവിധ ഘട്ടങ്ങളിൽ ഉള്ളതായിരിക്കും. സാധാരണ ഒരാൾക്ക് 100 തൊട്ട് 150 മുടി വരെ ഒരു ദിവസം കൊഴിഞ്ഞാലും കഷണ്ടി ആവില്ല. മുടികൊഴിച്ചിലും കഷണ്ടിയും ഇന്ന് ഒരുപാട് ആളുകൾ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ്. സാധാരണയിൽ കൂടുതൽ അളവിൽ മുടികൊഴിച്ചിൽ ഉണ്ടാവുന്നത് പലപ്പോഴും പ്രസവത്തിനു ശേഷമുള്ള സ്ത്രീകളിലാണ്. ഇതിന്റെ പ്രധാന കാരണങ്ങൾ ഹോർമോൺ വ്യതിയാനവും പ്രസവത്തിന്റെ സ്‌ട്രെസ്, ഭക്ഷണത്തിലെ പോഷകക്കുറവ്, എന്നിവയാണ്.

തൈറോയ്ഡ്, ലിവർ പ്രശ്നങ്ങൾ, കിഡ്‌നി അസുഖങ്ങൾ, രക്തത്തിൽ ഹീമോഗ്ലോബിൻ അളവിൽ വ്യതിയാനം എന്നിവ കാരണവും മുടികൊഴിച്ചിൽ ഉണ്ടാവും. മുടി സംരക്ഷണത്തിനായി ആദ്യം ചെയ്യേണ്ട കാര്യം തലയിൽ സോപ്പ് തേയ്ക്കാൻ പാടില്ല എന്നാണ്. സോപ്പിന്റെ പി എച് ആൽക്കലൈനും മുടിയുടെ പി എച് അസിഡിക്കും ആണ്. മുടിയിൽ ഷാംപൂ ചെയ്യുന്നതിന് മുമ്പ് കുറച്ച് എണ്ണ തേച്ച് നല്ലത് പോലെ മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിനു നല്ലതാണ്. മുടിയ്ക്ക് അകത്തേക്ക് കടക്കുന്നത് വെളിച്ചെണ്ണ ആയതിനാൽ അത് ഉപയോഗിക്കുന്നതാണ് ഉത്തമം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top