Movlog

Health

കുട്ടികളുടെ ബുദ്ധിവികാസം വർധിപ്പിക്കുവാൻ തീർച്ചയായും ചെയ്തിരിക്കേണ്ട അഞ്ചു കാര്യങ്ങൾ !

ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ ആദ്യത്തെ വർഷം കൊണ്ട് തലച്ചോർ വലുതാവുന്നത് 10 സെന്റീമീറ്റർ ആണ്. മൂന്നു വയസ്സാകുമ്പോഴേക്കും ആണ് തലച്ചോറിലെ വളർച്ച പൂർണമാവുന്നത്. പിന്നീട് അങ്ങോട്ടേക്ക് വളരെ ചെറിയ രീതിയിൽ മാത്രമാണ് വളർച്ച ഉണ്ടാവുന്നത്. അതുകൊണ്ട് ഒരു കുഞ്ഞിന് ഏറ്റവും നല്ല ഭക്ഷണം എത്തേണ്ട സമയം ആദ്യത്തെ ഒരു വർഷത്തിലാണ്.

കുഞ്ഞ് ജനിച്ച് ആറുമാസം വരെ അമ്മയുടെ മുലപ്പാൽ മാത്രം കൊടുത്താൽ തന്നെ വേണ്ട ബുദ്ധി വികാസവും വളർച്ചയും ഉണ്ടാകും. കുഞ്ഞിന്റെ കഴുത്തു ഉറച്ചതിനു ശേഷം മറ്റു ഭക്ഷണങ്ങൾ നല്കാം.

നമ്മുടെ നാട്ടിൽ കൂടുതലും അന്നജങ്ങൾ ആണ് കൊടുക്കാറുള്ളത്. എന്നാൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കൂടി ഉൾപ്പെടുത്തണം. ഒരു വയസ്സാകുമ്പോഴേക്കും കുഞ്ഞിനും മുതിർന്നവർ കഴിക്കുന്ന ഭക്ഷണത്തിന് രുചികൾ അറിഞ്ഞു തുടങ്ങിയില്ലെങ്കിൽ പിന്നീട് അവർക്ക് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടായിരിക്കും. ആറാം മാസത്തിൽ കുഞ്ഞിന് കുറുക്ക് കൊടുത്തു തുടങ്ങുമ്പോൾ സൂചി ഗോതമ്പ്, റാഗി തുടങ്ങിയവ നിർബന്ധമായും ഉൾപ്പെടുത്തുക.

ഏഴാം മാസം മുതൽ പച്ചക്കറികൾ, പഴവർഗങ്ങൾ, പരിപ്പ്, പയർ,കടല എന്നിവ കൊടുത്തു തുടങ്ങാം. എട്ടാം മാസം മുതൽ കുഞ്ഞിന് മീനും മുട്ടയും കൊടുക്കാം. ഒമ്പതാം മാസം മുതൽ കുഞ്ഞിന് ഇറച്ചി കൊടുത്തു ആരംഭിക്കാം. ഒരു വയസ്സാകുമ്പോഴേക്കും മുതിർന്നവർ കഴിക്കുന്ന ഭക്ഷണ രീതികളും ആയി കുഞ്ഞും പരിചയപ്പെട്ടിട്ടുണ്ടാകും.

കുഞ്ഞുങ്ങളുടെ ഓരോ ഘട്ടത്തിലെയും വളർച്ച മാതാപിതാക്കൾ ശ്രദ്ധിക്കണം. മൂന്നുമാസം ആവുമ്പോഴേക്കും കുഞ്ഞിന്റെ കഴുത്തു ഉറയ്ക്കുക, ആറുമാസം ആവുമ്പോഴേക്കും കുഞ്ഞു കമഴ്ന്നു വീഴുക, ഒരു വയസ്സാകുമ്പോഴേക്കും പിടിച്ചു നിൽക്കുക, ഒന്നര വയസ്സാകുമ്പോഴേക്കും നടക്കുക ഇത്തരം ബാർ ചർച്ചകൾ സമയാസമയം നടന്നില്ലെങ്കിൽ പെട്ടെന്ന് തന്നെ വൈദ്യസഹായം തേടേണ്ടതുണ്ട്. സമയം വൈകുന്തോറും ചികിത്സിച്ച് ശരിയാക്കാനുള്ള സമയവും കൂടും.

ഒരു വയസ്സു കഴിഞ്ഞിട്ടും കുഞ്ഞിന് പല്ലു വന്നില്ലെങ്കിൽ അത് ഒരു ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണം. കാരണം കുഞ്ഞുങ്ങളിൽ തൈറോയ്ഡ് വരാനുള്ള സാധ്യതകളുമുണ്ട്. തൈറോയ്ഡ് അളവ് കുറയുകയാണെങ്കിൽ കുഞ്ഞുങ്ങളിൽ ബുദ്ധിവികാസം ഉണ്ടാവുന്നത് വൈകും.

സ്ഥിരമായി കുഞ്ഞിന് മലബന്ധം ഉണ്ടെങ്കിൽ അതും ഒരു ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണം. കാരണം തൈറോയ്ഡിന്റെ പ്രധാന ലക്ഷണം മലബന്ധമാണ്. ആറുമാസം കഴിഞ്ഞ് കുഞ്ഞുങ്ങൾക്ക് അയെൻ മരുന്ന് കൊടുക്കുന്നത് നല്ലതാണ്. എല്ലാവർഷവും മൂന്നുമാസമെങ്കിലും ഇതു കൊടുക്കണം. നമ്മുടെ നാട്ടിലെ കുഞ്ഞുങ്ങൾക്ക് വിളർച്ച ഉള്ളതായി കണ്ടുവരാറുണ്ട്. വിളർച്ച ഉണ്ടെങ്കിൽ കുഞ്ഞുങ്ങൾക്കും ബുദ്ധിവികാസത്തിന് പ്രശ്നങ്ങളും പഠിക്കാനുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവും. ജനിക്കുന്ന സമയത്ത് കുഞ്ഞിന് ആശുപത്രികളിൽ നിന്നും നൽകുന്ന ഒരു മരുന്നാണ് വൈറ്റമിൻ ഡി ത്രി. ഇത് ഒന്നൊന്നര വയസ്സുവരെയെങ്കിലും കൊടുത്തിരിക്കണം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top