Movlog

Health

കരൾ രോഗം ശരീരം കാണിക്കുന്ന ആദ്യ ലക്ഷണങ്ങൾ

മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട അവയമാണ് കരൾ. കരളിന്റെ ആരോഗ്യം തകരാറിലായാൽ അതു മുഴുവൻ ശരീരത്തിന്റെ ആരോഗ്യത്തെ തന്നെ മോശമായി ബാധിക്കുന്നു.ഏകദേശം ഒന്നര കിലോഗ്രാം ഭാരം വരുന്ന അവയവമായ കരളിന് അനേകം പ്രവർത്തനങ്ങൾ ആണുള്ളത്. ആഹാരത്തിലൂടെ അകത്തു കിടക്കുന്ന വിഷം കലർന്ന പദാർത്ഥങ്ങളെ നിരുപദ്രവകാരികളാക്കി മാറ്റുന്ന മനുഷ്യ ശരീരത്തിലെ അവയവമാണ് കരൾ. പലപ്പോഴും കരൾ രോഗം തിരിച്ചറിയാൻ വൈകുന്നത് രോഗാവസ്ഥയെ വഷളാക്കുന്നു. എന്നാൽ നമ്മുടെ ശരീരം നൽകുന്ന ചില മുന്നറിയിപ്പുകൾ ശ്രദ്ധിച്ചാൽ കരൾരോഗം പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും.

കൃത്യ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന ഒന്നാണ് കരൾ രോഗങ്ങൾ. കരൾ രോഗങ്ങൾ ഉണ്ടാകുവാൻ മദ്യപിക്കണം എന്നില്ല. മദ്യപിക്കാത്തവർക്കും നോൺ ആൽക്കഹോളിക് ഫാറ്റിലിവർ എന്ന അസുഖം കണ്ടുവരുന്നുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ കരൾരോഗങ്ങൾ അകറ്റാൻ സാധിക്കും. കോളിഫ്ളവറും, കാബേജും നിങ്ങളുടെ ഭക്ഷണരീതികളിൽ അധികമായി ഉൾപ്പെടുത്തുന്നതിലൂടെ കരൾരോഗങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും. ഇതിൽ അടങ്ങിയിട്ടുള്ള ഇൻഡോൾ എന്ന ഘടകമാണ് കരളിനെ സംരക്ഷിക്കുന്നത്. കരളിലെ ടോക്സിനുകൾ പുറന്തള്ളാനും നല്ല ആരോഗ്യമുള്ള പ്രവർത്തനക്ഷമമായ കരളിനു സഹായിക്കുവാനും ഇവ സഹായിക്കുന്നു. മാത്രമല്ല ക്യാൻസർ പോലുള്ള മഹാ രോഗങ്ങളിൽ നിന്ന് ഇത് പ്രതിരോധിക്കുന്നു.

ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്നു.ഇന്ന് ഒരുപാട് പേർക്ക് കണ്ടു വരുന്ന ഒരു ജീവിതശൈലി രോഗമാണ് ഫാറ്റി ലിവർ അഥവാ കരൾ വീക്കം. ശരീരത്തിന് വേണ്ട കൊഴുപ്പ് എത്തിയില്ലെങ്കിൽ ലിവർ സ്വയം ഈ കൊഴുപ്പ് ഉണ്ടാക്കി ശരീരത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. വ്യായാമം ഒന്നും ചെയ്യാത്ത ശരീരത്തിലേക്ക് കൂടുതൽ ഭക്ഷണം എത്തുമ്പോൾ ഈ ഭക്ഷണത്തെ കൊഴുപ്പ് ആയിട്ടാണ് ശരീരത്തിൽ സൂക്ഷിക്കുന്നത്. ഈ അളവ് കൂടുമ്പോൾ ആണ് ഫാറ്റി ലിവർ എന്ന അസുഖം ഉണ്ടാകുന്നത്. മദ്യപാനം കാരണവും ഫാറ്റി ലിവർ ഉണ്ടാവുന്നു. ഇത്തരം അസുഖങ്ങളെ അൽകോഹോളിക് ഫാറ്റി ലിവർ എന്നാണു വിശേഷിപ്പിക്കുന്നത്.

പാരമ്പര്യം കാരണവും ഫാറ്റി ലിവർ ഉണ്ടാകുന്നു. ഫാറ്റി ലിവർ, ഹാർട്ട് അറ്റാക്ക്, പ്രമേഹം, ബ്ലോക്ക് എന്നിവയെല്ലാം ഒന്നിനൊന്നോട് ബന്ധപ്പെട്ട കിടക്കുന്ന രോഗങ്ങൾ ആണ്. ലിവറിൽ 5 തൊട്ട് 8 ശതമാനം വരെ കരളിൽ കൊഴുപ്പ് അടങ്ങുന്നത് ആണ് ഗ്രേഡ് 1 ഫാറ്റി ലിവർ. മൂന്നാം ഘട്ടം ആകുമ്പോഴേക്കും കരളിന്റെ പ്രവർത്തനത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ടാകും. കരൾ ചുരുങ്ങാൻ ആരംഭിക്കുന്ന ഈ ഘട്ടത്തെയാണ് സിറോസിസ് എന്ന് പറയുന്നത്. ഇതിനു ശേഷമുള്ള ഘട്ടമാണ് കാൻസർ ആകുന്നത്. ഫാറ്റി ലിവർ കാരണം ഇൻസുലിൻ റെസിസ്റ്റൻസ് എന്ന അവസ്ഥ എത്തുന്നു. അങ്ങനെ ഇൻസുലിന്റെ ഉത്പാദനം കൂടുകയും ആ ഇൻസുലിൻ ശരീരത്തെ നശിപ്പിക്കാൻ തുടങ്ങുകയും ചെയ്യുന്നു. രക്തപരിശോധനയിൽ വ്യതിയാനങ്ങൾ ഉണ്ടെന്നു തോന്നിയാൽ അൾട്രാ സൗണ്ട് സ്കാനിംഗ് ചെയ്തിട്ട് ഫാറ്റി ലിവർ ഉണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top