Movlog

Health

വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളും പരിഹാരമാർഗവും.

ഇന്ന് ഒരുപാട് പേർക്ക് കണ്ടു വരുന്ന അസുഖമാണ് വൃക്കരോഗങ്ങൾ. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് അവയവങ്ങൾ ആണ് ഹൃദയം, കരൾ, വൃക്ക. ഇന്നത്തെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കാരണം ഉണ്ടാവുന്ന മിക്ക അസുഖങ്ങൾ ബാധിക്കുന്നതും ഈ മൂന്ന് അവയവങ്ങളെ തന്നെ ആണ്. അതിനാൽ ഈ അവയവങ്ങളുടെ ആരോഗ്യത്തെ കുറിച്ച് നമ്മൾ കൂടുതൽ കരുതേണ്ടതുണ്ട്. ഈ അവയവങ്ങൾക്ക് അസുഖം വരാതിരിക്കാൻ എന്തൊക്കെ ചെയ്യാം എന്നും, അസുഖം വന്നാൽ ഉള്ള ലക്ഷണങ്ങൾ എന്തൊക്കെ ആണെന്നും, അതെങ്ങനെ തരണം ചെയ്യണം എന്നും എല്ലാവരും അറിഞ്ഞിരിക്കണം.

മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗം ആണ് വൃക്ക .രൂപം കൊണ്ട് ഒരു പയറുമണിയോട് സാദൃശ്യമുള്ള വൃക്ക ,രക്തം വർജ്ജിച്ചു മൂത്രം ഉണ്ടാക്കുന്നു. മൂത്രത്തിൽ കല്ല്, മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ വൃക്കയുടെ ആരോഗ്യത്തെ തകരാറിലാക്കുന്നു. അസഹനീയമായ വേദന ആണ് കിഡ്‌നി സ്റ്റോൺ ഉണ്ടാവുമ്പോൾ അനുഭവിക്കേണ്ടി വരുന്നത് .വൃക്കയ്ക്ക് തകരാർ സംഭവിച്ചാൽ ഡയാലിസിസ് ചെയ്യേണ്ടി വരും . വളരെ ചിലവേറിയ ഒരു ചികിത്സാരീതിയാണിത്. വൃക്കരോഗങ്ങൾക്ക് കഴിക്കേണ്ട മരുന്നുകളും വിലയേറിയതാണ്. കണക്കുകൾ പ്രകാരം 5 % രോഗികൾ മാത്രമാണ് ഡയാലിസിസുമായി മുന്നോട്ട് പോകാറുള്ളൂ. ഈ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം തന്നെ ഹൃദ്രോഗികളെക്കാൾ മരണ സാധ്യത കൂടുതൽ വൃക്ക രോഗികൾക്കാണ്.

വൃക്കയാണ് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിയന്ത്രിക്കുന്നത്. അതിനാൽ വൃക്ക തകരാറിലാവുമ്പോൾ രക്തക്കുറവ് ഉണ്ടാവുകയും ഇതിനെ തുടർന്ന് രോഗിക്ക് ദിവസം മുഴുവനും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. ഇതിനു പുറമെ വീക്കം, ശരീരഭാരം വർധിക്കുക , ചൊറിച്ചിൽ, മൂത്രത്തിൽ രക്തം കലർന്നിട്ടും, വേദന ഉണ്ടായിട്ടും എന്നിവയെല്ലാം ആണ് വൃക്ക രോഗങ്ങളുടെ ലക്ഷണങ്ങൾ .എന്നാൽ പലപ്പോഴും ഈ ലക്ഷണങ്ങളെ ആളുകൾ ശ്രദ്ധിക്കാറില്ല .അങ്ങനെ ആണ് പല വൃക്ക രോഗങ്ങളും ഗുരുതരാവസ്ഥയിൽ ചെന്നെത്തുന്നത്. പ്രമേഹം , രക്തസമ്മർദം തുടങ്ങിയ രോഗങ്ങളുള്ള ആളുകൾക്ക് ആണ് മിക്കപ്പോഴും വൃക്ക രോഗങ്ങൾ കൂടുതൽ ആയി കണ്ടു വരുന്നത്. ഇതല്ലാതെ ഇൻഫെക്ഷൻ , പാരമ്പര്യം, മൂത്രസംബന്ധമായ പ്രശ്നങ്ങൾ കാരണവും വൃക്കരോഗങ്ങൾ ഉണ്ടാവാം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top