Movlog

Health

കിഡ്നിയിലെ കാൻസർ ഈ രോഗ ലക്ഷണങ്ങൾ അവഗണിക്കരുത്

മുതിർന്നവരിൽ ഏറ്റവും കൂടുതലും കാണുന്ന ഒരു അസുഖമാണ് കിഡ്നി ക്യാൻസർ. വളരെ അപൂർവ്വമായി മാത്രമേ ഇത് കണ്ടു വരാറുള്ളു. മൂത്രത്തിൽ രക്തം വരുന്നത് ആണ് ഈ അസുഖത്തിന്റെ പ്രധാന ലക്ഷണം. മറ്റു കാൻസറുകളെ അപേക്ഷിച്ച് ആദ്യഘട്ടങ്ങളിൽ തന്നെ കിഡ്നി ക്യാൻസർ കണ്ടുപിടിക്കാൻ സാധിക്കും. വയറിനും നടുവിന്റെ ഭാഗത്തുമുള്ള വേദന, വയറിൽ മുഴ, തൂക്കക്കുറവ്, വിശപ്പില്ലായ്മ, വിളർച്ച, എന്നിവയെല്ലാം ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. ചിലപ്പോൾ യാതൊരു ലക്ഷണങ്ങളും ഇല്ലാതെ സ്കാനിൽ മുഴകൾ കാണാറുണ്ട്. ഇത്തരത്തിലുള്ള ക്യാൻസർ ഈ കാലഘട്ടത്തിൽ വർധിച്ചുവരികയാണ്. കിഡ്നി ക്യാൻസർ ഉണ്ടാകുന്ന ചില രാസവസ്തുക്കൾ കാരണം പല ലക്ഷണങ്ങളും ശരീരം കാണിക്കാറുണ്ട്. പ്രധാനമായും പുകവലിയാണ് കിഡ്നി കാൻസറിനുള്ള പ്രധാന കാരണം.

അമിതവണ്ണം, കടുത്ത കിഡ്നി രോഗങ്ങൾ ഉള്ളവർ, പാരമ്പര്യം എന്നീ കാരണങ്ങൾ കൊണ്ട് കിഡ്നി ക്യാൻസർ ഉണ്ടാവാം. സാധാരണ 50 നും 70 നും ഇടയിൽ പ്രായമുള്ളവരിലാണ് ഈ അസുഖം കണ്ടുവരുന്നത്.സിറ്റി സ്കാനിംഗ് സഹായത്തോടെയാണ് ഈ അസുഖം കണ്ടു പിടിക്കുന്നത്. മറ്റു ക്യാൻസറുകളിൽ നിന്നും വിഭിന്നമായി ബയോപ്സിയുടെ ആവശ്യം കിഡ്നി ക്യാൻസറിന് ഇല്ല. പ്രധാനമായും കിഡ്നി ക്യാൻസറിനെ ചികിത്സ സർജറി തന്നെയാണ്.

ആദ്യത്തെ ഒന്ന് രണ്ട് മൂന്ന് ഘട്ടങ്ങളിൽ സർജറി മാത്രമായിരിക്കും ഇതിന്റെ ചികിത്സ. സർജറി ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ അബ്ലേഷൻ എന്ന ചികിത്സാരീതിയാണ് ചെയ്യുന്നത്. ചിലപ്പോൾ റേഡിയേഷൻ തെറാപ്പിയും ചെയ്യാറുണ്ട്. എപ്പോഴെങ്കിലും മൂത്രത്തിൽ രക്തത്തിന്റെ ചെറിയ അംശം കണ്ടാലും എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടണം. കിഡ്നിക്ക് മാത്രമല്ല, ബ്ലാഡർ ക്യാൻസറിന്റെയും പ്രധാന ലക്ഷണം ആണിത്. എത്രയും പെട്ടെന്ന് രോഗം കണ്ടെത്തിയാൽ അസുഖം പൂർണമായും ഭേദപ്പെടുത്താൻ സാധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top