Movlog

Faith

ഇങ്ങനെപോയാൽ ശരിയാകില്ല ! ചെറിയ കാരണത്തിനു പോലും വെറുതെ വഴക്ക് ഉണ്ടാക്കാൻ തുടങ്ങി

1994ൽ ഫെമിന മിസ് ഇന്ത്യ ഏഷ്യ പസിഫിക് എന്ന പട്ടം കരസ്ഥമാക്കിയ താരമാണ് ശ്വേത മേനോൻ. മലപ്പുറം സ്വദേശിയായ ശ്വേത മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ സജീവമായിരുന്നു. ബിഗ് ബോസ് മലയാളം സീസൺ 1ൽ മത്സരാർത്ഥി ആയി എത്തിയിരുന്നു ശ്വേത മേനോൻ. അഭിനയത്തിനു പുറമേ മികച്ച ഒരു അവതാരക കൂടിയാണ് ശ്വേത. “വെറുതെ അല്ല ഭാര്യ” എന്ന സൂപ്പർഹിറ്റ് റിയാലിറ്റി ഷോ അവതരിപ്പിച്ചിരുന്നത് ശ്വേത ആയിരുന്നു. ഇതോടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി താരം.

ഇപ്പോഴിതാ കൊറോണ കാലത്തെ കുടുംബ വിശേഷങ്ങൾ പങ്കു വെക്കുകയാണ് താരം. ലോക്ക് ഡൗൺകാലത്ത് ഭർത്താവിനും മക്കൾക്കുമൊപ്പം ആയിരുന്നുശ്വേത കഴിയുന്നത്. ലോക്ക് ഡൗണിന്റെ ആദ്യകാലത്ത് വളരെ സന്തോഷകരമായ ജീവിതം ആയിരുന്നെങ്കിലും പിന്നീട് കാര്യങ്ങൾ മാറി മറിഞ്ഞു എന്ന് തമാശരൂപേണ പറയുകയാണ് ശ്വേത. പാചക പരീക്ഷണങ്ങളും വിഷു ആഘോഷവുമായി ഏപ്രിൽ വരെ വളരെ സന്തോഷത്തോടെ ആയിരുന്നു ശ്വേതയുടെ കുടുംബജീവിതം. പരസ്പരം നല്ല സ്നേഹത്തിലും ബോണ്ടിങ്ങുമായി മുന്നോട്ടുപോവുകയായിരുന്നു. എന്നാൽ മെയ് മാസം തുടങ്ങിയതോടെ പരസ്പരം കണ്ടുകൂടാ എന്ന അവസ്ഥയായി എന്ന് ശ്വേത തമാശയായി പറയുന്നു.

ചെറിയ കാരണത്തിനു പോലും വെറുതെ വഴക്ക് ഉണ്ടാക്കാൻ തുടങ്ങി. കറിയിൽ ഉപ്പ് കൂടി എരിവ് കുറഞ്ഞു എന്നൊക്കെയായിരുന്നു കാരണങ്ങൾ എന്ന് ശ്വേത പൊട്ടിച്ചിരിച്ചുകൊണ്ട് പറയുന്നു. അപ്രതീക്ഷിതമായി കടന്നു വന്ന ഒരു മഹാമാരി ആണ് കോവിഡ് 19. ജനജീവിതങ്ങളെ സ്തംഭിപ്പിച്ചു കൊണ്ട് രാജ്യത്ത് ലോക്കഡൗൺ പ്രഖ്യാപിച്ചപ്പോൾ ഞെട്ടലോടെയാണ് പൊതുജനങ്ങൾ ഇത് ഏറ്റെടുത്തത്. സിനിമാ മേഖലയിൽ ഉള്ളവർക്ക് അവരുടെ പ്രിയപ്പെട്ടവർക്കൊപ്പം ചിലവഴിക്കാൻ കിട്ടിയ ഒഴിവുസമയം ആയിരുന്നു ലോക്ക് ഡൗൺ. പല സിനിമാതാരങ്ങളും കൃഷിയുടെ ചിത്രങ്ങളും വീട്ടിലെ രസകരമായ മുഹൂർത്തങ്ങളും ഈ സമയത്ത് പങ്കുവെച്ചിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top