Movlog

Movie Express

നീല ചിത്ര നിർമാണം ! ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം ആദ്യമായി പ്രതികരിച്ച് ശില്പ ഷെട്ടി

ബോളിവുഡിലെ താരസുന്ദരി ശില്പ ഷെട്ടിയുടെ ഭർത്താവും വ്യവസായ പ്രമുഖനും ആയ രാജ് കുന്ദ്രയെ നീല ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. രാജ് കുന്ദ്രയുടെ അറസ്റ്റ് ബോളിവുഡിനെ നടുക്കിയിരിക്കുകയാണ്. 2021 ഫെബ്രുവരിയിൽ ഒരു യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജ് കുന്ദ്ര അടക്കം ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. അഭിനയിക്കാനുള്ള അവസരം വാഗ്ദാനം നൽകി നീല ചിത്രത്തിൽ അഭിനയിക്കാൻ നിർബന്ധിക്കുകയായിരുന്നു എന്നാണ് യുവതി പരാതി നൽകിയത്. ഹോട്സ്ഷോർട്സ് എന്ന ആപ്പിൽ പ്രദർശിപ്പിച്ചിരുന്ന നീലച്ചിത്രങ്ങളുടെ സൂത്രധാരൻ രാജ് കുന്ദ്ര ആണെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള രാജ് കുന്ദ്രയും ശില്പാ ഷെട്ടിയും വളരെ സന്തോഷകരമായ ഒരു കുടുംബ ജീവിതം നയിച്ചു വരികയായിരുന്നു. മക്കളോടൊപ്പം വളരെ രസകരമായ നിമിഷങ്ങളും ആഘോഷങ്ങളുടെ ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട് ഇവർ.

രാജ് കുന്ദ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ ശില്പ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ ഉള്ള ട്രോളുകളും കടുത്ത സൈബർ ആക്രമണങ്ങളും ആണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഇപ്പോഴിതാ രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം ആദ്യമായി സമൂഹ മാധ്യമങ്ങളിൽ ശില്പ പങ്കു വെച്ച കുറിപ്പ് ആണ് ശ്രദ്ധേയമാവുന്നത്. ഞാൻ അതിജീവിക്കും എന്ന് അർത്ഥമാകുന്ന വാക്കുകളാണ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ താരം പങ്കു വെച്ചത്. “ജീവിച്ചിരിക്കുന്നത് തന്റെ ഭാഗ്യമാണെന്ന് മനസ്സിലാക്കിയാണ് ഓരോ ശ്വാസവും എടുക്കുന്നത്. ജീവിതത്തിൽ ഇതുവരെ ഉണ്ടായ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ചു. ഭാവിയിലുണ്ടാകുന്ന വെല്ലുവിളികളെ അതിജീവിക്കുക തന്നെ ചെയ്യും. ഇന്ന് ജീവിക്കുന്ന ജീവിതത്തെ വ്യതിചലിപ്പിക്കാൻ അതിനൊന്നും സാധിക്കില്ല” എന്നാണ് ശില്പ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്.

തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് നീല ചിത്രങ്ങൾ നിർമ്മിച്ച് ആപ്പുകളിലൂടെ പ്രചരിപ്പിച്ച കേസിൽ രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തത് . രാജ് കുന്ദ്രയ്ക്ക് എതിരെ തെളിവുകളുണ്ടെന്നും പോലീസ് അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയുടെ കമ്പനിയിലെ ജോലിക്കാരനായിരുന്ന ഉമേഷ് കാമത്തിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരിയിൽ മോഡലും നടിയുമായ ഗെഹാന വസിത്തിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഉമേഷ് കാമത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. വെബ്സീരീസിലേക്ക് അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്തു അവസരം തേടിയെത്തുന്ന യുവതികളെയും യുവാക്കളെയും നീല ചിത്രങ്ങളിൽ അഭിനയിക്കാൻ നിർബന്ധിക്കുന്നു എന്ന പരാതിയായിരുന്നു പോലീസിന് ലഭിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top