Movlog

Faith

ഞാനാ ശരീരം നോക്കിയിരുന്നു. അവസാനത്തെ ‘ഉമ്മ’ കൊടുത്ത ആ, നിമിഷം, എനിക്കു തോന്നി, ”എനിക്കു, മാഷിന്റെ ഒരു കുട്ടിയെ വേണം കണ്ണീരണിയ്ക്കും അനുഭവം – വായിക്കാം

ഓഗസ്റ് പതിനഞ്ചിനു സുധാകരൻ മാഷുടെ ഓർമ്മദിനത്തിൽ കാവിൻചിറ സുനിൽ കുമാർ എഴുതിയ വാക്കുകൾ ഓരോ മലയാളിയുടെയും ഹൃദയം കവരുന്ന വാക്കുകൾ ആയിരുന്നു. സുധാകരൻ മാഷുടെ ജീവിതം ഇത്രത്തോളം ആഴമായി വളരെ മനോഹരമായി രചിച്ചിരിക്കുന്നത് വായിക്കാൻ തന്നെ ഏറെ മനോഹരം. ആ കൺമണിയുടെ വളർച്ചയും അവരുടെ ജീവിതവും അത്ര ഹൃദയ സ്പർശി ആയത് കൊണ്ടുതന്നെയാണ് ഇത് വായിക്കുന്ന ഓരോരുത്തർക്കും അവരവരുടെ വികാരം ഉൾകൊള്ളാൻ സാധിക്കുന്നത്.

കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്- സുധാകരന്‍, മാഷിന്‍റെ ഓര്‍മ്മദിനമാണിന്ന്. ഒൻപതാം_ക്ലാസ്സിൽ, പഠിക്കുമ്പോഴാണ് ഇന്റർസോൺ കലോൽസവത്തിൽ ഒന്നാം സ്ഥാനം നേടിയ പയ്യന്നൂർ കോളേജ് വിദ്യാർത്ഥി കെ വി സുധാകരന്റെ കവിത, ഷിൽന വായിക്കുന്നത്. ആ കവിതയുടെ സൃഷ്ടാവിനോട് ആരാധന തോന്നിയ അവൾ, ഒരു നാലുവരി കത്തെഴുതി കോളേജിലെ വിലാസത്തിൽ അയാൾക്കയച്ചു. പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും അയാളുടെ മറുപടിക്കത്തവൾക്ക് കിട്ടി. അവരുടെ അടുപ്പം ഈ കാലഘട്ടത്തിൽ നിമിഷ നേരം കൊണ്ട് മറുപടി കിട്ടുന്ന പോലെ അല്ല- അതും കാത്തിരുന്നു ഓരോ കത്തുകളിലൂടെ അവർ കൂടുതൽ അടുക്കുകയായിരുന്നു.

അങ്ങനെയാണ് ഷിൽന തന്റെ പ്രണയം മാഷിനോട് തുറന്നു പറയുന്നത്. ഇത്രയും കാലമായി നേരിട്ട് ഒരുനോക്ക് കണ്ടില്ലെങ്കിലും കത്തുകളിലൂടെ ഉള്ള ആ സ്നേഹം അദ്ദേഹം പരമാവധി വേണ്ട എന്ന് വച്ചെങ്കിലും അവസാനം പരിചയപ്പെട്ട് ആറ് കൊല്ലങ്ങൾക്ക് ശേഷം കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ വച്ച് അവരാദ്യമായി തമ്മിൽക്കണ്ടു. തന്റെ കുറവുകൾ ഓരോന്നായി മാഷ് പറഞ്ഞു തുടങ്ങി, പൊക്കമില്ലായ്മയും, കഷണ്ടിയും, ദാരിദ്രവും എല്ലാം, എന്നാൽ അതൊന്നും അവളെ ആ ബന്ധത്തിൽ നിന്നും വേർപിരിക്കാൻ സാധിച്ചില്ല .

ആ കൂടിക്കാഴ്ചയ്ക്ക് ശേഷം അവളയാൾക്കൊരു സമ്മാനം നൽകി. തന്റെ_ഫ്രെയിം, ചെയ്ത ഒരു ഫോട്ടോ, അത് വാങ്ങിനോക്കിയിട്ട് തിരികെ കൊടുത്തിട്ടയാൾ പറഞ്ഞു. “ചോർന്നൊലിക്കുന്ന, ചാണകം മെഴുകിയ രണ്ട് മുറികളുള്ള എന്റെ വീട്ടിൽ ഇത്രയും നല്ലൊരു ഫോട്ടോ വയ്ക്കേണ്ടത് എവിടെയെന്നെനിക്ക് അറിയില്ല…! ആ കൂടിക്കാഴ്ചയ്ക്ക്, ഒരു കൊല്ലത്തിനപ്പുറം അവർ വിവാഹിതരായി. എല്ലാവരുടെയും അനുഗ്രഹത്തോടെ തന്നെ. സുധാകരന്റെ സ്വഭാവത്തിന് മുന്നിൽ, അയാളുടെ ദാരിദ്ര്യം ഷിൽനയുടെ വീട്ടുകാർക്കൊരു തടസ്സമായില്ല. ഒരദ്ഭുതം പോലെ ഒരേദിവസം തന്നെ സുധാകരന് ഹൈസ്ക്കൂൾ അദ്ധ്യാപകനായും, ഷിൽനയ്ക്ക് ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥയായും ജോലി കിട്ടി.

പിന്നീട്, അദ്ദേഹം തലശ്ശേരി ബ്രണ്ണൻ കോളേജിൽ മലയാളം അദ്ധ്യാപകനായി. ജീവിതം, സന്തോഷമായി മുന്നോട്ടു പോയെങ്കിലും, ഒരു കുഞ്ഞില്ലാത്ത ദു:ഖം അവരെ അലട്ടി. കോഴിക്കോട് എആർഎംസി യിലെ ഡോക്ടർ കുഞ്ഞുമൊയ്തീന്റെ കീഴിൽ അവർ വന്ധ്യതാ ചികിത്സ തുടങ്ങി. രണ്ട് തവണ ഐവിഎഫ് ചെയ്തെങ്കിലും പരാജയപ്പെട്ടു. ചികിത്സയുടെ ഭാഗമായി സുധാകരൻ മാഷിന്റെ ബീജം ആശുപത്രിയിൽ എടുത്ത് സൂക്ഷിച്ചിരുന്നു. 2017 ഓഗസ്റ്റ് -18 ന്, വീണ്ടും ഐവിഎഫ് ചെയ്യാൻ തീരുമാനിച്ചിരിക്കെ, തലേന്ന് ഒരു ലോറിയിടിച്ച് സുധാകരൻ മാഷ് മരണപ്പെട്ടു.

”എനിക്കൊന്നുമില്ലായിരുന്നു ബാക്കി. കുറച്ച് പുസ്തകങ്ങൾ, കുറെ കവിതകൾ, കത്തുകൾ. ”ഞാനാ ശരീരം നോക്കിയിരുന്നു. കൊണ്ടുപോവാൻ നേരമായി. അവസാനത്തെ ‘ഉമ്മ’ ആ, നിമിഷം, എനിക്കു തോന്നി, ”എനിക്കു, മാഷിന്റെ ഒരു കുട്ടിയെ വേണം. അടുത്ത ദിവസം ഞാൻ അനിയനോട് പറഞ്ഞു. ”എനിക്ക്, ചികിത്സ തുടരണമെന്നുണ്ട്, അവൻ തലയാട്ടി. ഇപ്പോ ഇത് സംസാരിക്കാനുള്ള സമയമായിട്ടില്ല. നമുക്കാലോചിക്കാം. ”അച്ഛനും അമ്മയും സമ്മതിക്കുമോ? എനിക്കു വേവലാതി തോന്നി. എന്റെ ഈ പ്രായത്തിൽ ഇനിയും ഒരു ജീവിതം തുടങ്ങിക്കൂടേ എന്ന് അവർ ആലോചിച്ചാലോ? ”പക്ഷേ അച്ഛൻ… അച്ഛൻ ഒരു വാക്ക് മറുത്തു പറഞ്ഞില്ല. എന്റെ കൂടെ നിന്നു. ഇങ്ങനെയൊരു അച്ഛനെ കിട്ടാൻ ഭാഗ്യം ചെയ്യണം. അങ്ങനെ, ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ഭർത്താവിന്റെ ബീജം സ്വന്തം ഗർഭപാത്രത്തിൽ നിക്ഷേപിച്ച് ഷിൽന ഗർഭിണിയായി.

അവളങ്ങനെ, ഇരട്ടക്കുട്ടികള്‍ക്ക് ജന്‍മമേകി, ഇരട്ടപ്പെൺകുട്ടികൾ. ‘നിമയും. ‘നിയയും. ഷില്‍ന, പറയുന്ന ഈ ജീവിതത്തിനപ്പുറം, ഒരു കവിതയില്ല. കണ്ണീരണിഞ്ഞ ഒരു കഥയുമില്ല. മുഖപുസ്തകത്തിലെ, മറ്റേത് ചിത്രത്തിനെക്കാളും, മറ്റേത് സുഹൃത്തുകളെകാളും എന്നെ ഏറെ സന്തോഷിപ്പിക്കുന്ന ചിത്രമാണ് ഈ അമ്മയുടെയും മാലാഖ കുഞ്ഞുങ്ങളുടെയും. ചില, ജന്‍മങ്ങള്‍ക്ക് ചില നിയോഗങ്ങളുണ്ട്. ഷില്‍ന. അങ്ങ്ന ന്‍മയുടെ ചരിത്രമാണ്. സ്നേഹത്തിന്‍റെ, വാത്സല്യത്തിന്‍റെ, തീരാത്ത പ്രണയത്തിന്‍റെ ചരിത്രം. ആ നല്ല മാഷിന്‍റെ, സുഹൃത്തിന്‍റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.

Click to comment

You must be logged in to post a comment Login

Leave a Reply

To Top