Movlog

India

ആര്യൻ ഖാന്റെ അനുവാദം നൽകിയത് ഷാരൂഖ്… വൈറലായി വീഡിയോ

ബോളിവുഡ് സിനിമയുടെ താരരാജാവ് ആണ് കിംഗ് ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാൻ. ഷാരൂഖ് ഖാനെ പോലെ തന്നെ പ്രശസ്തരാണ് മക്കളായ ആര്യൻ ഖാൻ, സുഹാന ഖാൻ, അബ്രാം ഖാൻ എന്നിവർ. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് ഷാറൂഖാൻറെ മകൻ ആര്യൻ ഖാന്റെ അറസ്റ്റിനെ കുറിച്ചാണ്. മുംബൈയിലെ ആഡംബര കപ്പലിലെ പാർട്ടിക്കിടെ ആയിരുന്നു NCB സംഘം ആര്യൻ ഉൾപ്പെടെയുള്ള എട്ടംഗ സംഘത്തെ പിടികൂടിയത്. ആര്യന്റെ ലെൻസ് കേസിൽ നിന്നും കണ്ടെടുത്തതായി NCB ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.

മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോകുന്ന കപ്പലിലെ ആഡംബര പാർട്ടിക്കിടയിൽ ഉപയോഗിക്കുന്നുണ്ടെന്ന വിവരം 15 ദിവസം മുമ്പ് തന്നെ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ടിക്കറ്റെടുത്ത് യാത്രക്കാരെന്ന വ്യാജേന NCB സംഘം കപ്പലിൽ എത്തിയത്. തുടർന്ന് പാർട്ടിക്കിടയിൽ റെയ്ഡ് നടത്തുകയും താരപുത്രൻ അടക്കം സംഘത്തെ മുഴുവൻ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

യാത്രക്കാരുമായി ഗോവയിലേക്ക് പോകേണ്ട കപ്പൽ മുംബൈയിലേക്ക് തിരിക്കുകയും പിന്നീട് ഇവരെ ഇറക്കിയതിന് ശേഷം ഗോവയിലേക്കുള്ള യാത്ര തുടരുകയും ആയിരുന്നു. കഴിഞ്ഞ നാലു വർഷമായി ഉപയോഗിക്കുന്നുണ്ടെന്ന് ആര്യൻ ഖാൻ വെളിപ്പെടുത്തിയതും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ഈ സംഭവത്തിനു ശേഷം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത് ഷാരൂഖാൻറെ ഒരു പഴയകാല അഭിമുഖമാണ്. മകനെ കുറിച്ച് ഷാരൂഖാൻ പറയുന്ന വാക്കുകൾ ആണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

മകനു വേണമെങ്കിൽ മ ദ്യപി ക്കാം, പു കവലി ക്കാം, മയ ക്കുമ രുന്ന് ഉപയോഗിക്കാം, പെണ്ണ് പിടിക്കാം, എന്തുവേണമെങ്കിലും ചെയ്യാം എന്ന് നാലു വയസ്സുള്ളപ്പോൾ തന്നെ അവനോട് പറഞ്ഞു കൊടുത്തിട്ടുണ്ട് എന്നായിരുന്നു ഷാറൂഖാൻ അഭിമുഖത്തിൽ പറഞ്ഞത്. ഷാരൂഖ് ഇത് പറഞ്ഞ ഉടനെ അഭിമുഖത്തിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ ഗൗരി ഖാൻ നാലുവയസ്സല്ല രണ്ടുവയസ്സെന്ന് തിരുത്തുകയും ചെയ്യുന്നുണ്ട്.

എന്തും നേരത്തെ തുടങ്ങുന്നതാണ് നല്ലതെന്നു ഷാരൂഖ് പറയുന്നതും വീഡിയോയിൽ കാണാം. ഈ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം തീർക്കുന്നത്. മക്കൾക്ക് എന്ത് തോന്നിവാസവും ചെയ്യാനുള്ള അനുവാദം താര രാജാവ് മുൻകൂറായി നൽകിയതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത് എന്ന് ആളുകൾ അഭിപ്രായപ്പെടുന്നു. നിരവധി പേരാണ് താരത്തിന്റെ വാക്കുകൾ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

അതിനിടയിൽ അമ്മ ഗൗരി മകന് ഇഷ്ട്ടമുള്ള ബർഗർ വാങ്ങി ജയിലിലേക്ക് എത്തിയിരുന്നു. എന്നാൽ എൻ സി ബി ഉദ്യോഗസ്ഥർ ആര്യനെ
കാണാനോ കൊണ്ടുവന്ന ഭക്ഷണ പദാർത്ഥങ്ങൾ നല്കുവാനോ സമ്മതിച്ചിരുന്നില്ല. സുരക്ഷ പ്രശനങ്ങൾ മാത്രമല്ല മറ്റുള്ളവർക്ക് ഉള്ള അതെ പരിഗണന മാത്രമാണ് ആര്യന് നൽകി വരുന്നത്. അതുകൊണ്ട് തന്നെ തട്ടുകടകളിൽ നിന്നും അടുത്തുള്ള ഹോട്ടലുകളിൽ നിന്നും ആണ് ഭക്ഷണം എത്തിക്കുന്നത്. നിലവിൽ ജാമ്യാപേക്ഷ കോടതി പരിഗണനയിൽ ആണ്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top