Movlog

Movie Express

ഇത്ര പ്രണയത്തോടെ മറ്റൊരു കണ്ണും എന്റെ മോഹങ്ങളെ തഴുകിയിട്ടില്ല എന്ന് ശാരദകുട്ടി !

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് അന്തരിച്ച നടൻ സുകുമാരൻ. അദ്ദേഹത്തിന്റെ ഓർമ്മദിവസം നിരവധി താരങ്ങൾ ആണ് അദ്ദേഹത്തിന്റെ ഓർമകൾ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നത്. കവയത്രി ശാരദക്കുട്ടി സുകുമാരനെ കുറിച്ച് പങ്കുവെച്ച ഓർമ്മകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. സുകുമാരന്റെ കുസൃതി നോട്ടവും കരുതൽ ഭാവങ്ങളും ശാരദ കുട്ടിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. കവയത്രിക്ക് ഇഷ്ടമുള്ള നടികളെല്ലാം സുകുമാരന്റെ കൂടെ ജീവിച്ചാൽ സുരക്ഷിതരായിരിക്കും എന്ന് കരുതിയിരുന്നു. വിധുബാല, അംബിക, ജലജ, ശോഭ, സീമ, ശുഭ എന്നിവരെ സുകുമാരന് ഒപ്പം ചേർത്തുനിർത്തി പടം പിടിച്ചുവെച്ചതിനെക്കുറിച്ച് ശാരദക്കുട്ടി മുമ്പ് എഴുതിയിരുന്നു.

സുകുമാരന് ഒപ്പം ആണെങ്കിൽ അവർക്ക് കരയേണ്ടി വരില്ല എന്ന് സുകുമാരന്റെ മുഖവും കുസൃതിയും നോട്ടവും ധൈര്യം നൽകിയിരുന്നു. ആ വിശ്വാസം ശരിയാണെന്ന് മല്ലിക സുകുമാരൻ എന്ന് പ്രസരിപ്പും സ്വാശ്രയത്വം ശീലവും സാമ്പത്തിക ഭദ്രതയും ഒക്കെയുള്ള വനിത തെളിയിക്കുന്നു. അതിജീവിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീക്കും മാതൃകയാണ് മല്ലികയുടെ ജീവിതം. ഭർത്താവ് മരിച്ച്, രണ്ട് മക്കളുമായി തളരാതെ തകരാതെ അവർ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അത് നേരിട്ട രീതികളും ശാരദക്കുട്ടി തന്റെ കുറിപ്പിൽ പങ്കുവെക്കുന്നു. ആ ദുരിതങ്ങളെ സധൈര്യം നേരിട്ടതിന്റെ ബാക്കിയാണ് ഇന്ന് അവർക്ക് ഉണ്ടെന്ന് നമ്മൾ ചൂണ്ടിക്കാണിക്കുന്ന പ്രിവിലേജുകൾ ആയ മലയാള സിനിമയുടെ അഭിമാന താരങ്ങൾ- പ്രിഥ്വിരാജും ഇന്ദ്രജിത്തും. പണം ദൂർത്ത് അടിക്കാത്ത, സ്ത്രീയെ സ്വയംപര്യാപ്ത ആയി നിലനിർത്തിയ, സ്ത്രീയെ വിശ്വസിക്കുന്ന പുരുഷനായിരുന്നു സുകുമാരൻ. എല്ലാവർക്കും കിട്ടേണ്ട ഒരു അവകാശമാണ് അതുപോലുള്ള ഒരു പുരുഷൻ എന്നാൽ ചുരുക്കം ചിലർക്കു മാത്രമേ അതിനുള്ള അനുഗ്രഹം ലഭിക്കാറുള്ളൂ.

താനുൾപ്പെടെ അന്നത്തെ പല പെണ്ണുങ്ങൾ കണ്ണിട്ട് വെച്ചിരുന്ന പുരുഷനാണ് സുകുമാരൻ എന്ന് ശാരദക്കുട്ടി തുറന്നുപറയുന്നു. കാട്ടുകുറിഞ്ഞി പൂവും ചൂടി എന്ന പാട്ടുപാടി രാധ എന്ന പെൺകുട്ടിയെ നോക്കിയ നോട്ടം മാത്രം മതിയായിരുന്നു അന്നത്തെ ശാരദ എന്ന പെൺകുട്ടിക്ക്. സ്ക്രീനിലെത്തിയ സുകുമാരന്റെ പ്രണയത്തോടെ ഉള്ള കണ്ണുകൾ പോലെ മറ്റാരും തന്റെ മോഹങ്ങളെ തഴുകിയിട്ടില്ല എന്ന് ശാരദകുട്ടി തുറന്നുപറയുന്നു. അദ്ദേഹത്തിന്റെ ഓർമ്മ ദിനത്തിൽ സുകുമാരന് വേണ്ടി ഒരു ഗാനം പങ്കിടുകയാണ് കവയത്രി. മറ്റു ചിലർക്ക് നിഷേധിയും, ധിക്കാരിയും, ക്ഷുഭിതനും, ഡയലോഗ് പറയുന്നവനും ആണ് സുകുമാരൻ എന്നാൽ തനിക്ക് സുകുമാരൻ സുരഭിലം ഏതോ സ്മൃതിയുടെ ലഹരിയിൽ നിറയും മിഴിയോടെ വിടപറയും ദിന വധുവിനെ കവിളിൽ വിടരും കുങ്കുമ രാഗം എന്ന് എഴുതി കൊണ്ട് ശാരദകുട്ടി തന്നെ കുറിപ്പ് അവസാനിപ്പിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top