Movlog

Movie Express

റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയെ ഷംന കാസിം ചുംബിച്ചത് വിവാദമാകുന്നു

അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് പിന്നീട് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഇടംപിടിച്ച നടിയാണ് ഷംന കാസിം. “മഞ്ജു പോലൊരു പെൺകുട്ടി ” എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം മലയാളം സിനിമകളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിൽ തിരക്കുള്ള താരമായി മാറി. കാർത്തിക് നരേന്റെ “പ്രൊജക്റ്റ് അഗ്നി” ആയിരുന്നു ഷംന കാസിം അവസാനമായി എത്തിയ ചിത്രം. ഇപ്പോൾ റിയാലിറ്റി ഒരു പ്രമുഖ തെലുങ്ക് ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയിലെ വിധികർത്താവായി എത്തിയ ഷംന കാസിം വിവാദങ്ങളിൽ നിറഞ്ഞിരിക്കുകയാണ്.

തെലുങ്ക് ഈ ടിവിയുടെ “ദി ചാമ്പ്യൻസ്” എന്ന റിയാലിറ്റി ഷോയുടെ വിധികർത്താവ് ആണ് പൂർണ്ണ എന്ന് അറിയപ്പെടുന്ന ഷംന കാസിം. ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥിയെ ചുംബിച്ചതും കവിളിൽ കടിച്ചതും ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. മത്സരാർത്ഥിയുടെ പ്രകടനത്തിൽ ആവേശം കൊണ്ടതിനെത്തുടർന്നാണ് യുവാവിനെ ഷംന ചുംബിച്ചത്. ചുംബനത്തിന് പിന്നാലെ കവിളിൽ കടിച്ചതാണ് വിവാദമായത്. യുവാവിനെ മാത്രമല്ല ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ പെൺകുട്ടിയെയും ഷംനകാസിം ഇതുപോലെ ചുംബിച്ചിരുന്നു. ഒരുപാട് വിമർശനങ്ങളും പ്രതിഷേധങ്ങളും ആണ് ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ വിമർശനങ്ങളും ശക്തമായിട്ടുണ്ട്. ഒരു റിയാലിറ്റി ഷോയിലെ വിധികർത്താവ് മത്സരാര്ഥികളോട് ഈ വിധം ആണോ പെരുമാറേണ്ടത് എന്നാണ് ആളുകൾ ചോദിക്കുന്നത്. സംഭവം ഏറെ വിവാദമായിട്ടുണ്ട് എങ്കിലും താരത്തിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. കങ്കണ റണ്ണൗട്ട് നായികയായെത്തുന്ന “തലൈവി” എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷമാണ് ഷംന കാസിം അവതരിപ്പിക്കുന്നത്. ജയലളിതയുടെ കഥ പറയുന്ന ചിത്രത്തിൽ ജയലളിതയുടെ തോഴി ആയ ശശികലയുടെ വേഷമാണ് ഷംനകാസിം അവതരിപ്പിക്കുന്നത്. “തലൈവി” ആണ് റിലീസിനൊരുങ്ങുന്ന ഷംനയുടെ ഏറ്റവും പുതിയ ചിത്രം.

Click to comment

You must be logged in to post a comment Login

Leave a Reply

To Top