Movlog

Faith

ശില്പ ഷെട്ടിയുടെ സഹോദരി ഷമിത ഷെട്ടിയുടെ വെളിപ്പെടുത്തലുകൾ – ഞെട്ടലോടെ ആരാധകർ

നീലച്ചിത്ര നിർമ്മാണ കേസിൽ അറസ്റ്റിലായ ശില്പ ഷെട്ടിയുടെ ഭർത്താവും പ്രമുഖ ബിസിനസുകാരനുമായ രാജ് കുന്ദ്രക്കെതിരെ നിരവധി പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

വാർത്തകൾ പുറത്ത് വന്നതു മുതൽ ശില്പയെ കുറിച്ചും രാജ് കുന്ദ്രയെ കുറിച്ചും ഉള്ള വാർത്തകളും ട്രോളുകളും ആയിരുന്നു സമൂഹമാധ്യമങ്ങളിൽ നിറയെ. ഈ വിഷയത്തിൽ പ്രതികരിച്ച് ശില്പ ഷെട്ടിയും രംഗത്തെത്തിയിരുന്നു.

ശില്പ ഷെട്ടിക്കും ഭർത്താവിനും പിന്തുണ അറിയിച്ചു സഹോദരിയും നടിയുമായ ഷമിത ഷെട്ടി മുന്നോട്ടു വന്നിരുന്നു. ഇപ്പോൾ ശിൽപയുടെ വിവാഹത്തെക്കുറിച്ച് ഷമിത പണ്ട് പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമാവുകയാണ്.

സഹോദരി വിവാഹം കഴിച്ചു പോയതോടെ ഒരു മാസത്തോളം വിഷാദത്തിൽ ആയിരുന്നു എന്ന് താരം പറഞ്ഞിരുന്നു. കരീന കപൂർ- കരിഷ്മ കപൂർ, കൃതി സനൻ -നൂപുർ സനൻ എന്നീ താര സഹോദരിമാരെ പോലെ തന്നെ വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്ന താര സഹോദരിമാരാണ് ശിൽപ ഷെട്ടിയും ഷമിത ഷെട്ടിയും.

ഇരുവരുമൊന്നിക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവാറുണ്ട്. ഇവരുടെ ചിത്രങ്ങളിലൂടെ തന്നെ സഹോദരിമാരുടെ ആത്മബന്ധം വ്യക്തമാവും. ഒരുമിച്ച് അവധിക്കാലങ്ങൾ ആഘോഷിക്കുകയും പാർട്ടികൾക്കു പോവുകയും ചെയ്യുന്ന താര സഹോദരിമാരാണ് ഇവർ. ശിൽപയുടെ ജീവിതത്തിൽ വളരെ വലിയ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. ശിൽപയ്ക്ക് പൂർണ്ണ പിന്തുണയും താങ്ങും ആയി സഹോദരി ഒപ്പം തന്നെയുണ്ട്.

2009ൽ വ്യവസായ പ്രമുഖനായ രാജ് കുന്ദ്രയുമായി ശിൽപ വിവാഹിതയായപ്പോൾ വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെ ആയിരുന്നു ഷമിത കടന്നുപോയത്. ആ കാലത്ത് ബിഗ് ബോസ് ഹിന്ദിയുടെ മൂന്നാം സീസണിൽ താരം പങ്കെടുത്തിരുന്നു. 34 ദിവസത്തിനുള്ളിൽ തന്നെ ഷോ നിർത്തി താരം പുറത്തേക്ക് വന്നു. ബിഗ് ബോസ് ജയിക്കുന്നതിനേക്കാൾ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായിരുന്നു ഷമിത പ്രാധാന്യം നൽകിയത്.

2016ൽ കപിൽ ശർമയുടെ ഷോയിൽ സഹോദരിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കും ഒപ്പം പങ്കെടുത്തപ്പോൾ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു ഷമിത. ശിൽപയുടെ വിവാഹം കഴിഞ്ഞതോടെ ഒരു മാസത്തോളം വിഷാദത്തിൽ ആയിരുന്നു എന്ന് ഷമിത തുറന്നുപറഞ്ഞു.

രാജുമായി അടുത്ത സൗഹൃദം ഉണ്ടെങ്കിലും ശില്പ വീട്ടിൽ ഇല്ലാത്തത് എല്ലാവർക്കും വലിയ ദുഃഖം ആയിരുന്നു. ശില്പ വീട്ടിൽ ഉള്ളപ്പോൾ എല്ലാവർക്കും സന്തോഷവും എല്ലാവരും ഉറക്കെ ചിരിക്കുകയും ചെയ്യും.

അതെല്ലാം നഷ്ടമായി എന്ന് കപിൽ ശർമയുടെ ഷോയിൽ ഷമിത തുറന്നുപറഞ്ഞിരുന്നു. ഷാരൂഖ് ഖാൻ നായകൻ ആയ “മൊഹബത്തേൻ” എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ഷമിത ഷെട്ടി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രാജ് കുന്ദ്രയുടെ അറസ്റ്റിനു പിന്നാലെ ശമിതയ്‌ക്കെതിരെയും നിരവധി ട്രോളുകളും വിമർശനവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top