Movlog

Photo Gallery

സോഷ്യൽ മീഡിയയിൽ തരംഗമായി ശാലിൻ സോയയുടെ ഫോട്ടോസ് !

നടി, നർത്തകി, അവതാരക എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് ശാലിൻ സോയ എന്ന താരത്തിന്. മലപ്പുറത്തെ തിരൂർ സ്വദേശിയായ ശാലിൻ സോയ ബാലതാരമായിട്ട ആണ് അഭിനയരംഗത്തേക്ക് കടന്നു വന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന “ഓട്ടോഗ്രാഫ്” എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ ദീപാ റാണി എന്ന കഥാപാത്രം ആണ് ശാലിനെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറ്റിയത്. നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള താരം “കൊട്ടേഷൻ” എന്ന സിനിമയിലൂടെയാണ് ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്.

ലാൽജോസ് സംവിധാനം ചെയ്ത “എൽസമ്മ എന്ന ആൺകുട്ടി” എന്ന സിനിമയിലൂടെയാണ് ശാലിൻ ശ്രദ്ധേയമാവുന്നത്. “മാണിക്യക്കല്ല്”, “മല്ലുസിംഗ്”, “കർമ്മയോദ്ധ”, “റോക്സ്റ്റാർ” തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ശാലിൻ. വളരെ ചെറിയ പ്രായത്തിൽ തന്നെ കിരൺ ടിവിയിൽ സംപ്രേഷണം ചെയ്ത ജസ്റ്റ് ഫോർ കിഡ്‌സ് എന്ന പരിപാടിയിലൂടെ അവതാരകയായി എത്തിയ ശാലിൻ ബാലതാരമായിട്ടാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

പിന്നീട് നിരവധി സിനിമകളിൽ ബാലതാരമായും അനിയത്തി വേഷങ്ങളിലും തിളങ്ങിയ താരം “പോരാട്ടം” എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ശാലിന്റെ അച്ഛൻ ഒരു ബിസിനസുകാരനും അമ്മ ഒരു നൃത്ത അധ്യാപികയും ആണ്. അഭിനയത്തിനെ പോലെ തന്നെ യാത്രകളും ഒരുപാട് ഇഷ്ടമുള്ള താരം യാത്രകളിൽ എടുക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരംകൊണ്ട് തന്നെ വൈറൽ ആവാറുമുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top