Movlog

Kerala

ബമ്പർ അടിച്ചെന്ന വാദം ! മാപ്പ് പറഞ്ഞു സെയ്തലവി – സംഭവിച്ചത് ഇതാണ്

ഈ അടുത്ത് കേരളക്കര മൊത്തം ഏറ്റെടുത്ത വാർത്തയാണ് ഓണം ബമ്പർ ടിക്കറ്റും, അതിലെ വിവാദങ്ങളും. പ്രശ്നങ്ങൾ തുടങ്ങുന്നത് യഥാർത്ഥ അവകാശി ടിക്കറ്റ് ബാങ്കിൽ എത്തിച്ചപ്പോഴാണ്. ഇതോടെ ആദ്യം തനിക്കാണ് ഓണം ബമ്പർ അടിച്ചെതെന്നു വധിച്ചു നിന്നിരുന്ന സെയ്ദ്ലവി താൻ വഞ്ചിക്കപ്പെട്ടെന്നും ഇതുപോലെ ആർക്കും സംഭവിക്കരുതെന്നും ഒക്കെ വിളിച്ചു പറയുന്ന വാക്കുകൾ വളരെ വേദയോടെ ആണ് മലയാളികൾ ഏറ്റെടുത്തത്. കൂടാത്ത പതിനായിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന്റെ നിഷ്കളങ്ക അഭിനയത്തിൽ അദ്ദേഹത്തെ വിശ്വസിച്ചത്.

എന്നാൽ സുഹൃത് അഹമ്മദ് തെളിവ് സഹിതം വാട്ട്സ്ആപ്പ് വഴി അയച്ച സന്ദേശങ്ങളുടെ വോയിസ് നോട്ടുകൾ പുറത്ത് വന്നപ്പോൾ തന്നെ സെയ്തലവിയുടെ കള്ളത്തരം പകുതി പൊളിഞ്ഞിരുന്നു. അപ്പോഴും സെയ്ദലവി പറഞ്ഞത് സെപ്തംബർ പതിനൊന്നിന് താൻ അഹമ്മദിന് ഗൂഗിൾ പേ വഴി ഓണം ബമ്പർ വാങ്ങി നൽകിയ 600 രൂപ നൽകിയിരുന്ന സ്ക്രീൻ ഷോട്ട് പൊക്കിപ്പിടിച്ചു മീഡിയയുടെ മുൻപിൽ വന്നതോടെ എല്ലാവർക്കും സംശയം അഹമ്മദിനോടായി. കൂടാതെ സെയ്തലവിയോടെ സ്നേഹവും.

എന്നാൽ അവസാനം നിക്കക്കള്ളി ഇല്ല എന്ന് ആയപ്പോഴാണ് കള്ളൻ കപ്പലിൽ തന്നെ എന്ന് വ്യക്തമാക്കുന്ന തരത്തിൽ ഒരു മാപ്പ് വീഡിയോ ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. ഇതോടെ സെയ്തലവി പറഞ്ഞത് മൊത്തം കള്ളമാണ് എന്ന് ബോധ്യം വന്നിരിക്കുകയാണ്. ലോട്ടറി ഏജൻസി പറഞ്ഞത് പ്രകാരം മരട് സ്വദേശി ആയ ജയപാലൻ തന്നെയാണ് അദ്ദേഹത്തിന് അതിനു മുൻപ് അടിച്ചിരുന്ന അയ്യായിരം രൂപ മാറാൻ വരികയും ഈ നമ്പർ കണ്ടു എടുക്കുകയും ചെയ്തത്. അദ്ദേഹം അത് കൃത്യമായി മനസ്സിലാക്കുകയും പരിഭ്രമിക്കാതെ തന്റെ മകനെയും കൂട്ടി അടുത്തുള്ള ബാങ്കിൽ എത്തി ടിക്കറ്റ് സമർപ്പിക്കുകയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

To Top