Movlog

Faith

രഹസ്യ വിവരത്തെ തുടർന്ന് റിസോർട്ടിൽ നിന്നും അറസ്റ്റുണ്ടായ സംഭവം ! പ്രതികരിച്ചു താരങ്ങൾ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള പരമ്പരയാണ് “സീതാകല്യാണം”. ധന്യ മേരി വർഗീസ്, അനൂപ് കൃഷ്ണൻ, രൂപശ്രീ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പരമ്പര പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ്. ലോക്ക് ഡൗണിനെ തുടർന്ന് മെയ് 8 മുതൽ സംസ്ഥാനത്ത് സിനിമാ-സീരിയൽ ചിത്രീകരണം നിർത്തിവെക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്ന് പരമ്പരകളുടെ ചിത്രീകരണങ്ങൾ എല്ലാം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു.

എന്നാൽ സർക്കാരിന്റെ ഉത്തരവ് ലംഘിച്ച് വർക്കലയിലെ ഒരു റിസോർട്ടിൽ വച്ച് രഹസ്യമായി “സീതാകല്യാണം”പരമ്പരയുടെ ചിത്രീകരണം നടത്തിയിരുന്നു എന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംസ്ഥാന സർക്കാറിന്റെ നിർദേശങ്ങൾ ലംഘിച്ച് കൊണ്ട് പരമ്പരയുടെ ഷൂട്ടിംഗ് നടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് റിസോർട്ടിൽ എത്തി ഇരുപതോളം അണിയറപ്രവർത്തകരെയും താരങ്ങളെയും അറസ്റ്റ് ചെയ്തു എന്ന വാർത്തകൾ ശ്രദ്ധേയമായിരുന്നു. ഈ സംഭവത്തോടെ പരമ്പര ഉപേക്ഷിക്കുമോ എന്ന ആശങ്കയിലായിരുന്നു പ്രേക്ഷകർ.

ഇപ്പോഴിതാ അറസ്റ്റിനെ കുറിച്ച് പ്രതികരിക്കുന്ന പരമ്പരയിലെ പ്രധാന താരങ്ങൾ. “സീതാകല്യാണത്തിലെ നായികാ കഥാപാത്രമായ സീതയെ അവതരിപ്പിക്കുന്ന ധന്യ ആണ് അറസ്റ്റ് ചെയ്തിട്ടില്ല എന്നും താൻ വീട്ടിൽ സുരക്ഷിതയാണെന്നും അറിയിച്ച് രംഗത്തെത്തിയത്. സംഭവം നടക്കുമ്പോൾ ധന്യ, അനൂപ്, റനീഷ റഹ്മാൻ, ജിത്തു വേണുഗോപാൽ എന്നിവർ ആരും വർക്കലയിൽ ഇല്ലായിരുന്നു എന്നും ധന്യ കൂട്ടിച്ചേർത്തു. ധന്യയ്ക്ക് പിന്നാലെ ജിത്തുവും റനീഷയും തങ്ങൾ വീട്ടിൽ സുരക്ഷിതർ ആണെന്ന് അറിയിച്ച് സമൂഹ മാധ്യമങ്ങളിൽ എത്തിയിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top