Movlog

Faith

ശരണ്യക് വീണ്ടും ട്യുമർ – കൂടാതെ ശരണ്യയ്ക്ക് കോവിഡും ബാധിച്ചു

മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരു പോലെ തിളങ്ങിയ ശരണ്യ ശശിയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. കണ്ണൂർ പഴയങ്ങാടി സ്വദേശി ആയ ശരണ്യ ഒരേ സമയം സീരിയലുകളിൽ നായിക ആയും വില്ലത്തി ആയും തിളങ്ങിയിട്ടുണ്ട്.അഭിനയത്തിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു 2012 ൽ ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ ഉണ്ടാവുന്നത്. ആത്മവിശ്വാസം തളരാത്ത ഹൃദയം കൊണ്ട് രോഗത്തോട് പോരാടി ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്നു ശരണ്യ.

തലവേദനയുടെ രൂപത്തിലായിരുന്നു ആദ്യം അസുഖം വന്നിരുന്നത്. പിന്നീടങ്ങോട്ടുള്ള ഓരോ വർഷവും തലച്ചോറിൽ ട്യൂമറുകൾ വളരുകയായിരുന്നു. തെലുങ്കിൽ “സ്വാതി” എന്ന പരമ്പര ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് അസഹ്യമായ തലവേദന ശരണ്യയ്ക്ക് ഉണ്ടാവുന്നത്. പിന്നീട് 2012ൽ ബ്രെയിൻ ട്യൂമർ ആണെന്ന് സ്ഥിരീകരിക്കുകയും സർജറിക്ക് വിധേയമാവുകയും ചെയ്തു. ഓരോ വർഷവും ട്യൂമർ മൂർദ്ധന്യാവസ്ഥയിൽ എത്തുകയും ഓരോതവണയും ശസ്ത്രക്രിയയ്ക്ക് വിധേയമാകുകയും പതിവായി. ശരണ്യയുടെ ശരീരത്തിന്റെ ഒരു വശം ഏകദേശം തളർന്നുപോയ അവസ്ഥയിൽ ആയപ്പോൾ സീമ ജി നായർ അടക്കമുള്ള കലാ രംഗത്തുള്ള നിരവധി ആളുകളാണ് സഹായിച്ചത്. ജീവിതം തിരിച്ചുപിടിക്കാനുള്ള ശരണ്യയുടെ പരിശ്രമത്തിൽ ഒരു ചേച്ചിയുടെ പിന്തുണയേകി സീമ ജി നായർ ഒപ്പമുണ്ടായിരുന്നു. ശരണ്യയ്ക്ക് ഇടയ്ക്കിടെ സർപ്രൈസ് ഒരുക്കിയും അസുഖത്തിലുടനീളം മനോധൈര്യം നൽകിയും സീമ ഒപ്പം തന്നെ നിന്നു.

ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളെ ആത്മവിശ്വാസത്തോടും നിറഞ്ഞ പുഞ്ചിരിയോട് കൂടിയും ആയിരുന്നു ശരണ്യ അഭിമുഖീകരിച്ചത് .” സിറ്റി ലൈറ്റ്സ് ” എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ ആയിരുന്നു ശരണ്യ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചത്. ഏതു പ്രതിസന്ധിയെയും ഒരു പുഞ്ചിരിയോടെ നേരിടുന്ന, തന്റെ ജീവിതം കൊണ്ട് ഒരുപാട് പേർക്ക് പ്രചോദനമേകുന്ന താരമാണ് ശരണ്യ ശശി. ഇതിനോടകം പതിനൊന്ന് ശസ്ത്രക്രിയകളും 33 റേഡിയേഷനുകളും ചെയ്തിട്ടുണ്ട് താരം. കഴിഞ്ഞ തവണ ശസ്ത്രക്രിയയ്ക്ക് പോകുന്നതിനു മുമ്പ് ശരണ്യയുടെ അമ്മയായിരുന്നു ചാനലിൽ എത്തിയത്. ശരണ്യയ്ക്ക് ട്യൂമർ വീണ്ടും വളരുന്നതിനാൽ ശസ്ത്രക്രിയ വേണ്ടി വരുമെന്നും എല്ലാവരും പ്രാർത്ഥിക്കണം എന്നും ആ അമ്മ കണ്ണീരോടെ പറഞ്ഞു.

ശരണ്യയുടെ സർജറി വിജയകരമായി കഴിഞ്ഞു എന്ന് സീമ ജി നായർ ആണ് വീഡിയോയിലൂടെ പുറത്തു വിട്ടത്. എന്നാൽ ഇപ്പോൾ വീണ്ടും ഒരു ദുഃഖ വാർത്ത ആയി എത്തുകയാണ് താരം. ശരണ്യയ്ക്ക് കോവിഡ് ബാധിച്ച വിവരമാണ് ഇപ്പോൾ താരം പുറത്തു വിട്ടത്. പതിനൊന്നാമത്തെ ശസ്ത്രക്രിയ കഴിഞ്ഞതോടെ ശരണ്യയുടെ ആരോഗ്യസ്ഥിതിയിൽ പ്രശ്നങ്ങൾ ഉണ്ടാവുകയായിരുന്നു എന്നും ഇപ്പോൾ അസുഖം സ്‌പൈനൽ കോഡിലേക്ക് പടർന്നു എന്നും പങ്കു വെക്കുകയാണ് സീമ ജി നായർ. വീണ്ടുമൊരു ശസ്ത്രക്രിയ നടത്താൻ കഴിയില്ല.കീമോ ചെയ്യാൻ ഒരുങ്ങുമ്പോഴായിരുന്നു ശരണ്യയ്ക്കും അമ്മയ്ക്കും കോവിഡ് ബാധിച്ചത്. ഇനിയും ഒരുപാട് കടമ്പകൾ കടക്കാൻ ഉണ്ട് എന്നും ശരണ്യയ്ക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം എന്നും സീമ ജി നായർ പങ്കു വെച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top